എന്റെ നേരത്തെയുണ്ടായിരുന്ന ബ്ലോഗ് നഷ്ടപ്പെട്ടതിനാൽ രചനകളെല്ലാം ഇതിലേക്ക് മാറ്റിയിരിക്കുന്നു. നിരവധി പോസ്റ്റുകളും കമെന്റുകളും വിലപ്പെട്ട എന്റെ 240 ഓളം ഫോളോവേഴ്സും നഷ്ടപ്പെട്ടു. നിങ്ങൾ ഏവരുടേയും പിന്തുണ തുടർന്നും ഉണ്ടാകുമല്ലോ? എന്റെ രചനകളിലെ തെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാണിക്കണമെന്ന അഭ്യർത്ഥനയോടെ, മൊഹി.
Saturday, September 22, 2012
ലെസ്ബിയന്‍ പശുവിന്റെ കൃമി കടിയും മാന്താന്‍ കുറെ കപട സദാചാരവാദികളും... !!!!
ബ്ലോഗ്
സാഹിത്യത്തെ കക്കൂസ് സാഹിത്യമെന്ന് വിളിച്ച് അധിക്ഷേപിക്കുകയും
തന്നേക്കാള്‍ താഴെക്കിടയിലുള്ള എഴുത്തുകാരെ പരിഹസിച്ചും മുഖ്യധാര
എഴുത്തുകാരെ വിമര്‍ശിച്ചും ശ്രദ്ധ നേടുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച എഴുത്തുകാരി ശ്രീമതി ഇന്ദുമേനോന് എനിക്കെതിരെ
ഉന്നയിച്ച അടിസ്ഥാന രഹിതമായ ആരോപണങ്ങളെ തുടര്‍ന്നാണീ ലേഖനം. എന്നെ
കുറച്ച് നേരത്തേക്കെങ്കിലും തെറ്റിദ്ധരിച്ച ബൂലോകത്തെ സജീവ ബോഗേഴ്സിനെ
സംഭവങ്ങളുടെ നിജസ്ഥിതി തെളിവുകളുടെ അടിസ്ഥാനത്തില്‍ അറിയിക്കാനാണീ
കുറിപ്പ്.
അത് ഞാന്‍ പിന്നീട് കൂട്ടുകാരിലൂടെയാണ് അറിയുന്നതും ശ്രദ്ധിക്കുന്നതും.
ഞാന്‍ വിളിക്കാതെ എങ്ങനെയാണ് കരഞ്ഞ് കാല് പിടിച്ച് മാപ്പപേക്ഷിക്കുക ?
!!! ഞാനാണെങ്കില്‍ ജിന്ന് സേവകനുമല്ല പറന്ന് ചെന്ന് കാല് പിടിച്ച്
കെട്ടിപ്പിടിച്ച് പൊറുക്കലിനെ തേടാന്‍. ചെയ്യാത്ത തെറ്റിന് ആരുടേയും കാല്
പിടിക്കാന്‍ ഞാന്‍ ചെല്ലാറും ഇല്ല.
കണ്ണുകളില്‍
ലാസ്യ ഭാവം വരുത്തി ശൃംഗാരച്ചിരിയോടെ നില്ക്കുന്ന തമ്പ്രാട്ടിയെ
കണ്ടാല്‍ മനസ്സിളകുന്ന ഭക്തന്മാരും ഒലിപ്പീരുകളും മനക്കലെ തത്തയെ
തൃപ്തിപ്പെടുത്താന്‍ വേണ്ടി രംഗത്തെത്തി.
അതുവരെ സത്യം മനസ്സിലാക്കാതെ പ്രതികരിച്ചിരുന്നവര്‍ പിന്മാറി. സൈബര്‍ സെല്ല് എന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തിയ അവരെ ഞാന്‍ വെല്ലുവിളിച്ചു... പടച്ച് വിട്ട ആരോപണത്തില്‍ ഉറച്ച് നില്ക്കുന്നുവെങ്കില്, ഒരു നപുംസകമല്ല ഇന്ദുമേനോന് എങ്കില്‍ സൈബര്‍ സെല്ലില്‍ പോകൂ എന്ന് ഞാന്‍ അവരോട് പല പ്രാവശ്യം ആവശ്യപ്പെട്ടൂ.
ഇത്രയും സംഭവങ്ങളിലേക്ക് നയിക്കുന്നതിന് നിദാനമായ സംഭവം കൂടെ പറയാം...
ഈ കമെന്റാണ് അവരെ പ്രകോപിപ്പിച്ചതും തെരുവു തെണ്ടികള് പോലും പറയാന്‍ അറക്കുന്ന ഭാഷയിലുള്ള ആ മെസേജ് വിദ്യാഭ്യാസവും സംസ്ക്കാരവും മാന്യതയും നെറ്റിയില്‍ ചാര്‍ത്തി നടക്കുന്ന ഈ സ്ത്രീ എനിക്കയച്ചതും, അതും വെല്ല് വിളിച്ച് കൊണ്ട്..!!
അപക്വമായ വാദപ്രതിവാദവുമായി മെയിലുകള്‍ അയക്കരുത്. മറ്റൊരാളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ സ്റ്റാറ്റസാക്കിയിട്ട് അയാളെ പൊലയാട്ട് പറയരുത്. സ്ത്രീകള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മാര്‍ക്കറ്റ് വാല്യൂ ഉണ്ടെന്ന് കരുതുന്ന കാലം കഴിഞ്ഞ് പോയി. ഏതറ്റം വരെയും പോകാന്‍ തയ്യാറായിട്ട് തന്നെയാ ഞാന്‍ നടക്കുന്നത്.
Thursday, September 6, 2012
പിണക്കം ഇണക്കം

നഷ്ടബോധത്തിന്റെ ഒരു
നേര്‍ത്ത നൊമ്പരത്തോടെ വീണ്ടും ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. വെറുതെ
ഒരോന്നോര്‍ത്ത് കിടന്നു. ഇല വന്ന് വീണാലും മുള്ള് വന്ന് വീണാലും നഷ്ടം ഇലക്ക്
തന്നെ. ഞാന്‍ ഒരു പാവം പ്രവാസി !. എന്തിനാണ് ഭാര്യയോട്
പിണങ്ങിയത് ? വെറുതെ ...
പിണക്കത്തിലൂടെയുള്ള ഇണക്കങ്ങള്‍ക്ക് ഒരു പ്രത്യേക സുഖമുണ്ട് ! . പിണങ്ങി
വീണ്ടും ഇണങ്ങുമ്പോഴുണ്ടാകുന്ന നൈമിഷിക സുഖം അതിന് വേണ്ടിയുള്ള പിണക്കങ്ങള്‍ക്ക്
ഒരുപാട് കാരണങ്ങള്‍ വേണ്ടിയിരുന്നു . ദുര്‍വാശിയും കൂട്ടിക്കലര്‍ത്തിയാലേ
പിണങ്ങാന്‍ പറ്റൂ. പിണങ്ങാന്‍ ഓരോരോ കാരണങ്ങള്‍ ഇണങ്ങാനോ ? .
സാധാരണ ഇത്ര ദീര്‍ഘമായി
പിണങ്ങാറുള്ളതല്ല. എന്തൊക്കെയായാലും നഷ്ടം എനിക്ക് തന്നെ. റൂമിലെ മുഷിപ്പിക്കുന്ന
അന്തരീക്ഷത്തില്‍ നിന്നും തല്ക്കാലത്തേക്കുള്ള സ്വാന്തനം ആ ഫോണ്‍ വിളികള്‍
മാത്രമായിരുന്നു. ചില ദുര്‍വാശികള്‍ മൂലം ഇപ്പോള്‍ അതും ഇല്ലാതായി . എന്നോട്
സംസാരിക്കാതെ അവള് എങ്ങനെ പിടിച്ച് നില്ക്കുന്നു. സമ്മതിക്കണം ! ഒരു ദിവസം
വിളിച്ചില്ലെങ്കില്‍ പരാതികളുടെ ഒരു പ്രളയം തന്നെയായിരുന്നു. അവള്‍ക്കെങ്ങനെ
മാറാന്‍ കഴിഞ്ഞു..
മൊബൈല്‍ മണിയടിക്കുന്ന ശബ്ദം കേട്ട് പാതി മയക്കത്തില്‍ നിന്നും ചാടി എഴുന്നേറ്റ് ആകാംക്ഷയോടെ എടുത്ത് നോക്കി !. അവളുടെ മിസ്സ്ഡ് കോളാണോ?അല്ല ! . അത് എന്നും അങ്ങനെയായിരുന്നല്ലോ ? മണിക്കൂറില്‍ നാല് പ്രാവശ്യം എന്ന തോതില്‍ മിസ്സ്ഡ് കാള്‍ വിടാറുണ്ടായിരുന്നല്ലോ?. ഇപ്പോള്‍ അതും അന്യമായി. ശരിയാകുമായിരിക്കും , എന്നും ഒരുപോലെയാകില്ലല്ലോ?. എന്തിനാണ് പിണങ്ങിയത് ? വെറുതെ. ഇനി ഉറങ്ങാന്‍ കഴിയില്ല, ചിന്തകള്‍ വേട്ടയാടാന്‍ തുടങ്ങി. ഇനി ഉറക്കം പിടിക്കണമെങ്കില്‍ പ്രയാസമാണ്.

ജനലിലൂടെ പുറത്തേക്ക് നോക്കി.
നേരം വെളുക്കുന്നതെയുള്ളു. അതോ രാത്രിയാകുന്നതാണോ. പ്രഭാതത്തിനും പ്രദോഷത്തിനും ഒരേ
നിറമാണ് എന്നതെത്ര ശരി. തൊട്ടടുത്ത പള്ളിയിലേക്ക് നോക്കി ആളുകള്‍ നിസ്കാരം
കഴിഞ്ഞ് മടങ്ങുന്നു. സുബഹിയാണോ അതോ മഗരിബോ. സംശയ നിവാരണത്തിന് വാച്ചിലേക്ക്
നോക്കി. 6am.. രാവിലെ തന്നെ. പിണങ്ങിയതിന് ശേഷം സ്വബോധവും നഷ്ടപ്പെട്ടിട്ടുണ്ട്.
ഇപ്പോള്‍ ജീവിതം യാന്ത്രികമാണല്ലോ? ഇനി മുറപോലെ പ്രഭാത കൃത്യങ്ങള്‍. അടുത്തയാള്‍
വതിലില് മുട്ടുന്നതിന് മുമ്പേ ടോയിലറ്റില്‍ നിന്നിറങ്ങണം. ആ മുട്ടല്‍
അസഹനീയമാണ്. മനസിലെങ്കിലും ഒന്ന് പ്രാകിയിട്ടില്ലെങ്കില്‍ സ്വസ്ഥത കിട്ടില്ല.
ഞാന്‍ അങ്ങനെ മുട്ടാറില്ലല്ലോ? പിന്നെ അവരെന്തിന് മുട്ടുന്നു. സംസ്കാരശൂന്യര്‍
എന്ന് കരുതി സ്വയം ആശ്വസിച്ചു.
വേഷം മാറ്റി പുറത്തേക്കിറങ്ങി, തൊട്ടടുത്ത കടയില്‍ കയറി, പത്രവാര്‍ത്തകളിലൂടെ കണ്ണോടിച്ചു. മാതൃഭാഷയിലുള്ള പത്രങ്ങളൊന്നുമില്ല. സ്വല്പം ഇംഗ്ളീഷ് അറിയുന്നത് കൊണ്ട് ആ പത്രത്തിലൂടെ ഒന്ന് കണ്ണോടിച്ചു. അറബി പത്രങ്ങളെടുത്താല്‍ കടയുടമ അറബിയില്‍ എന്തൊക്കെയോ പുലമ്പും . അര്‍ഥം അറിയാത്തത് കൊണ്ട് ചിരിച്ച് കാണിച്ച് കൊടുക്കും. ഇംഗ്ളീഷ് പത്രം നോക്കിയാല്‍ അയാള്‍ക്ക് പരിഭവമില്ല. ബഹുമാനമാണ്, സായിപ്പിന്റെ ഭാഷയോടുള്ള ഇഷ്ടമാകാം.
ഓഫീസിലെത്തി . തടിമാടന്മാരായ മാനേജരും സൂപ്രവൈസറുമെല്ലാം നേരത്തെയെത്തിയിട്ടുണ്ട്. ആരൊക്കെ വൈകി വരുന്നു എന്ന് നോക്കാനാകും. " സലാം " പറഞ്ഞെങ്കിലും മറുപടി കിട്ടിയില്ല . ഉറക്കെ ഒന്നു കൂടി പറഞ്ഞു നോക്കി ; ഒരുവന് നിസ്സംഗതയോടെ സലാം മടക്കി . ഒന്ന് തുറിച്ച് നോക്കി. വേണ്ടിയിരുന്നില്ല എന്ന് തോന്നി. മുഖാമുഖമാണെങ്കില്‍ പറഞ്ഞാല്‍ മതിയായിരുന്നു അവരെ പ്രീതിപ്പെടുത്താന്‍ നോക്കി സ്വയം ഇളിഭ്യനായി. എന്താ എല്ലാവരും ഇങ്ങനെ. അതോ ഞാനാണോ പ്രശ്നക്കാരന്‍ ? എന്റെ ഭാഗത്ത് തെറ്റുകള്‍ ഉണ്ടാകാം അതാണ് എല്ലാവര്ക്കും ഈ ഭാവം. ഞാന്‍ തിരുത്താന്‍ തയ്യാറാണല്ലോ? ആണോ? അല്ല. അങ്ങനെയാണെങ്കില്‍ സ്വന്തം ഭാര്യയുമായുള്ള പിണക്കം തീര്‍ക്കാന്‍ കഴിമായിരുന്നല്ലോ? അപ്പോള്‍ അഭിനവ സാമ്രാട്ടാകാന്‍ കഴിയില്ല. പിന്നെ എന്തിന് അവരെ പ്രീതിപ്പെടുത്താന്‍ ശ്രമിച്ചു ?. എന്നിട്ടെന്ത് നേടാന്‍ !!! .. അപ്പോള്‍ തിരുത്തേണ്ടത്ത് മറ്റുള്ളവര്‍ തന്നെ.
ദിവസങ്ങള്‍ ഒരോന്നായി കൊഴിഞ്ഞ് പോയി, പിണക്കത്തിന്റെ ദൈര്‍ഘ്യം ഒരാഴ്ച കഴിഞ്ഞു. ഇനിയും അവളെന്താണ് തോറ്റ് തരാത്തത്. സ്വയം തോറ്റാലെന്താ, അത് വേണ്ട പുരുഷന്മാര് തോല്ക്കാന് പാടില്ല. പക്ഷെ ഇനി എത്ര ദിവസം ഇങ്ങനെ പിടിച്ചിരിക്കും. ഇന്റെര്‍നെറ്റിലൂടെ ദിവസവും രണ്ട് മണിക്കൂറുള്ള ആ സംഭാഷണമാണ് ഈ പ്രാവാസ ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തം. ആ നിമിഷത്തിന് വേണ്ടി കാത്ത് നില്ക്കാറുണ്ടായിരുന്നു. ആ നിമിഷമാണ് നീണ്ട പ്രവാസ ജീവിതത്തിന്റെ ദൈര്‍ഘ്യം കുറച്ചിരുന്നത്. ഓരോന്നാലോചിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്യുന്നത് കണ്ട് ഫോണെടുത്തു. അവളുടെ നമ്പര്‍ ! അവള് തോറ്റ് തന്നോ !? ചെറു പുഞ്ചിരിയോടെയും കുറച്ച് ഗൌരവത്തോടെയും പച്ച ബട്ടണ്‍ അമര്‍ത്തി. അങ്ങേ തലക്കല്‍ പ്രതീക്ഷിച്ച ശബ്ദമായിരുന്നില്ല.

"ഹലോ"
"ആ ആരിത് സനുവോ"
"അതെ, ഞങ്ങളെയൊക്കെ മറന്നുവല്ലേ"
"ഏയ് മറന്നിട്ടൊന്നുമില്ല, ഞാന്‍ ഇപ്പോഴും ഓര്‍ക്കാറുണ്ട്, എന്തൊക്കെയുണ്ട് വേറെ വിശേഷങ്ങള്‍ ? "
"ഇവിടെ എല്ലാവര്ക്കും സുഖം തന്നെ, താത്താക്കും സുഖം തന്നെ !! "
"അറിഞ്ഞതില്‍ വളരെ അധികം സന്തോഷം ! "
"എന്തിനാണ് ആ പാവത്തിനെ ഇങ്ങനെ വിഷമിപ്പിക്കുന്നത് ? "
അത് ശരി അവള് കോമ്പ്രമൈസിന് അനിയത്തിയെ കൊണ്ട് വിളിപ്പിച്ചതാണല്ലേ ! ...
"ഞാന്‍ ആരേയും വിഷമിപ്പിച്ചിട്ടില്ല"
"അവള് ശരിക്കും ആര്‍ട്സ്ഡെ ദിവസം കോളേജില്‍ പോയിട്ടില്ല, സത്യാണ് പറേണത്"
"പിന്നെ അവള് പറഞ്ഞതോ ? , പോയി എന്ന് "
ആര്‍ട്സ്ഡെ ദിവസം കോളേജില്‍ പോകുന്നത് കൊണ്ട് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. ഞാനിവിടെ കഷ്ടപ്പെടുമ്പോള്‍ സ്വന്തം ഭാര്യ കോളേജ് കുമാരിയായി വിലസുന്നതിലെ അസഹ്യത, അതാണ് സത്യത്തില്‍ എന്റെ രോഗം ! . പക്ഷെ പിണങ്ങി ഇണങ്ങാന്‍ ഒരു കാരണം വേണമല്ലോ? അതിന് വേണ്ടി കിട്ടിയ വള്ളിയില്‍ പിടിച്ചു തൂങ്ങി വിവാദമുണ്ടാക്കി, കോളേജില്‍ പോകരുതെന്ന് ശക്തമായി വിലക്കി. അങ്ങനെ പിണങ്ങി.
അവള് വീണ്ടും സംസാരം
തുടര്‍ന്നു ...
"അത് അവള് കുഞ്ഞിക്കയെ കളിയാക്കാന്‍ വേണ്ടി പറഞ്ഞതാണ്, പക്ഷെ പടച്ചോനാണെ സത്യം ! അവള് പോയിട്ടില്ല"
മേഘാവൃതമായ മനസ്സില്‍ ഇളം കാറ്റ് മെല്ലെ വീശി, ആ നേര്‍ത്ത കുളിരില്‍ ശരീരം കോരിത്തരിച്ചു. മെല്ലെ മന്ദഹസിച്ചു, ഒന്നിരുത്തിമൂളി. വീണ്ടും അവള് പരാജയപ്പെട്ടിരിക്കുന്നു, ഞാന്‍ വിജയിച്ചു.
"ശരി ശരി സമ്മതിച്ചു, എന്നിട്ടെന്താ അവള് എന്നെ വിളിക്കാതിരുന്നത്, ഒരു മിസ് കാള്‍ പോലും അടിച്ചില്ല" കുറച്ച് ഗൌരവത്തോടെ ചോദിച്ചു.
" അത് എന്താണെന്നറിയില്ല, ഞാന്‍ നിങ്ങള്‍ തമ്മിലുള്ള തെറ്റിദ്ധാരണകള്‍ തിരുത്താന്‍ വേണ്ടി വിളിച്ചതാണ്, ഇനി നിങ്ങളായി നിങ്ങളുടെ പാടായി" അവള് നിസ്സംഗതയോടെ പറഞ്ഞു.
"ശരി ശരി എന്നെട്ടിവിടെയവള്‍ ? "

"അവള് ഇവിടെയുണ്ട്, കൊടുക്കണോ ? "
"ശരി കൊടുക്കൂ !!! "..
അപ്പുറത്ത്
നിന്നും അവ്യക്തമായ ശബ്ദം കേട്ടു, ഫോണ്‍ കട്ടായി. പത്ത് മിനിറ്റ്
കാത്തിരുന്നെങ്കിലും വിളി വന്നില്ല. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ തിരിച്ച്
വിളിക്കണോ, വിളിച്ചാല്‍ അതൊരു പരാജയമാണ്, ഈ പരാജയത്തിന് ഒരു മധുരമുണ്ട്. നീണ്ട
കളിചിരിയിലേക്കുള്ള ഒരു കവാടമാകും ഈ പരാജയം. റൂമിലെ മുഷിപ്പിക്കുന്ന
അന്തരീക്ഷത്തില്‍ നിന്നും രണ്ട് മണിക്കൂറ് സമയത്തേക്കുള്ള ഒരു ആശ്വാസം. അത്
നഷ്ടപ്പെടുത്താന്‍ ഇനിയും വയ്യ. ക്ഷമ കെട്ടു, വിളിച്ച്
നോക്കാം.
"ഹലോ"
അപ്പുറത്ത് മങ്ങിയ ഒരു ശബ്ദം. ആ ശബ്ദത്തിന്റെ ഉടമ ആരാണെന്നറിയാന്‍ കൂടുതല്‍ അന്വേഷിക്കേണ്ടതില്ല. കുറച്ച് നേരത്തെ മൌനം, മൌനം ഭഞ്ചിച്ച് കൊണ്ട് ഒരു തേങ്ങല്‍ കേട്ടു. അവള് കരയാന്‍ തുടങ്ങി. വീണ്ടും പിണങ്ങാനുള്ള ഇണക്കത്തിന്റെ മറ്റൊരു തുടക്കം.

Subscribe to:
Posts (Atom)