ഉമ്മ മരിച്ചതിന് മാസങ്ങള്‍ക്ക് ശേഷമാണ് ഉപ്പയില്‍ ചില മാറ്റങ്ങള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. പേരമക്കളെ വീട്ടില്‍ കളിപ്പിച്ച് ശിഷ്ടകാലം ജീവിക്കുമെന്നാണ് ഞങ്ങൾ മക്കള്‍ എല്ലാവരും കരുതിയത്.
അകന്ന ബന്ധുവിനോടാണ് ഉപ്പ ആദ്യമായി തന്‌റെ മനസ്സ് തുറന്നത്. ഉപ്പക്ക് വീണ്ടുമൊരു പെണ്ണ് കെട്ടണം!
എതിര്‍ക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല ഞങ്ങള്‍ മക്കള്‍ക്ക്.
"വല്ല വേശ്യകളോടൊപ്പവും എന്നെ കണ്ടാല്‍ പിന്നെ അതും പറഞ്ഞ് നാട്ടാരും വീട്ടാരും വരരുത്, ന്താച്ചാ മട്ടത്തില്‍ ഒരു തീരുമാനമെടുക്കണം"
ഇറങ്ങിപ്പോയ ഉപ്പ തിരിച്ച് വീട്ടിലെത്തുമ്പോഴേക്കും ഉചിതമായ തീരുമാനമെടുത്തിരുന്നു കാരണവന്‍മാര്‍. എന്തിനേക്കാള്‍ വലുത് കുടുംബത്തിന്‌റെ മാനമാണ്. ഇളയ പെങ്ങളുടെ വയസുപോലുമില്ലാത്ത ഒരു സ്ത്രീയെയാണ് മണവാട്ടിയാക്കിയത്!. പയ്യെ പയ്യെ ഞങ്ങള്‍ എല്ലാം ഉപ്പയില്‍ നിന്നകന്നു. ആ അകല്‍ച്ച തറവാട് വെട്ടി മുറിക്കുന്നതിലേക്കും പുതിയ പുതിയ വീടുകളിലേക്കുമെത്തിച്ചു.
തറവാട്ടിലെ വിശേഷങ്ങള്‍ അറിഞ്ഞ് അകം പൊള്ളി. ഇനിയും ജീവന്‌റെ വിത്തുകള്‍ പാകാനുള്ള ശേഷി ഉപ്പയില്‍ അവശേഷിക്കുന്നു എന്നത് അമ്പരപ്പോടെയാണ് കേട്ടത്!!! മക്കളും പേരമക്കളുമുള്ള ഒരു വൃദ്ധന്‌റെ ശേഷിയില്‍ പലരും സംശയങ്ങളുയര്‍ത്തി. ആ സംശയം എനിക്കുമുണ്ടായിരുന്നു. പലരേയും എന്ന പോലെ സംശയങ്ങളുടെ ദൃഷ്ടികളുമായി ഞാനും പലരേയും സമീപിച്ചു.
ഉപ്പയല്ലേ എന്ന് കരുതി ചില സഹായങ്ങളുമായി ഞാന്‍ ഇടക്കിടെ അവിടെ പോകാറുണ്ടായിരുന്നു. സംശയത്തിന്‌റെ നിഴലില്‍ നിന്ന് എന്നേയും മോചിപ്പിച്ചില്ല സമൂഹം. ചിലരുടെ പരിഹാസച്ചിരികൾക്ക് മുന്നിൽ ഒരു ജാരൻ എന്നിൽ രൂപാന്തരപ്പെടുന്നത് ഞാനറിഞ്ഞില്ല.
ഉപ്പയുടെ രണ്ടാം ഭാര്യയുടെ വയറ്റിൽ വളരുന്ന ബീജത്തിന്റെ ഉടമ താനല്ല എന്ന് സമൂഹത്തിൽ സ്ഥാപിച്ചെടുക്കുന്നതിലെ നിസ്സാഹതയ എന്നെ തളർത്തി. ഗത്യന്തരമില്ലാതെ ഒടുവിൽ വീടു വിട്ടു വേറെ നാട്ടിലേക്ക് പാലായനം ചെയ്യേണ്ടി വന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം ഉപ്പയുടെ മരണ വാര്‍ത്തയറിഞ്ഞ് ഞാനെത്തുമ്പോള്‍ ഇളയ മോന്‌റെ മുഖ സാദൃശ്യമുള്ള ഒരു പത്തുവയസുകാരനെ കണ്‌ടു. മയ്യിത്തിനടുത്തു നിന്നും മാറാതെ തേങ്ങി തേങ്ങിക്കരയുന്നവനാരാകുമെന്ന് കൂടുതല്‍ ചിന്തിക്കേണ്‌ടി വന്നില്ല. മറ്റുള്ളവര്‍ എന്നെ ശ്രദ്ധിച്ച് തുടങ്ങി!! സംശയത്തിന്‌റെ ദൃഷ്ടികള്‍ എവിടെയൊക്കെയോ പതുങ്ങിയിരിപ്പുണ്‌ടെന്ന് തോന്നി.
സമൂഹത്തിനെന്തും പറയാം... പക്ഷേ... എനിക്ക് ബോധ്യപ്പെട്ടു, ഇതെന്‌റെ ഉപ്പയുടെ മകനാണ് - എന്‌റെ അനിയന്‍! ഞാനവനെ മാറോട് ചേര്‍ത്ത് പിടിച്ചു ദീര്‍ഘശ്വാസമെടുത്തു.
ഇതെല്ലാം കണ്ട് അസ്വസ്ഥമായ മനസ്സോടെ വരാന്തയിലൂടെ ഒരു മദ്ധ്യവയസ്ക ഉലാത്തുന്നുണ്ടായിരുന്നു ! എന്റെ ഭാര്യ...
സംശയം ഒരു തരം രോഗാമാണ് അത് സമൂഹത്തിനു പിടിച്ചാല്‍ പരദൂഷണമാകും !!!
ReplyDeleteമനസ്സിനെ നോവിച്ച ഒരു പോസ്റ്റ് :) സമൂഹത്തിന്റെ കണ്ണടപ്പിച്ചു ഒന്നും ചെയ്യാന്‍ കഴിയില്ല ,അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നല്ലേ ??
ReplyDeleteഅനുഭവകഥയല്ലല്ലോ അല്ലെ... ? ഒരു മിനിറ്റില്‍ വായിച്ചു തീര്‍ത്തു ട്ടോ... :) ;)
ReplyDeleteഇതുപോലെയുള്ള അനുഭവം ഉണ്ടാകാതിരിക്കട്ടെ :(
Deleteസ്വന്തം അനുഭവം ആണോ...? അതോ കഥയോ...?
ReplyDeleteക്ലൈമാക്സില്‍ പറയുന്ന 'അയാളുടെ ഭാര്യ' രണ്ടാനമ്മ അല്ലെ.. ഭര്‍ത്താവു മരിച്ചു കിടക്കുമ്പോള്‍ അവര്‍ ഉലാത്തുക ആയിരുന്നോ ..? അവിടെ എന്തോ പ്രശ്നം ഉണ്ടല്ലോ...
അയാളുടെ ഭാര്യ - കഥാ നായകന്റെ ഭാര്യ എന്നാണ് കവി ഉദ്ദേശിച്ചത്.
Deleteഅവിടെ ചെറിയൊരു പ്രശ്നമുള്ളതുപോലെ തോന്നി - കാരണം അയാളുടെ ഭാര്യ എന്ന പ്രയോഗം. അതുവരെ ഞാൻ, എന്റെ എന്ന മട്ടിൽ ഫസ്റ്റ് പേഴ്സണിൽ പറഞ്ഞുവന്ന കഥ ,അവിടെവെച്ച് അയാളുടെ എന്ന് തേഡ് പേഴ്സണിൽ മാറുന്നിടത്ത് ഒരു ചെറിയ പോരായ്മ തോന്നി....
Deleteലളിതമായി പറഞ്ഞ കഥ ചില സാമൂഹ്യയാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. ശക്തമായ പ്രമേയത്തെ അതിസൗമ്യമായി, ഹൃദയത്തിൽ തറക്കുന്നവിധം അവതരിപ്പിച്ചത് എഴുത്തിന്റെ മിടുക്കുതന്നെ.....
സത്യത്തിൽ അതൊരു കൺഫ്യൂഷൻ തന്നെയായിരുന്നു... :) എന്റെ ഭാര്യ എന്നത് ഞാൻ അയാളുടെ ഭാര്യ എന്നാക്കി. (മൂല കഥയിൽ എന്റെ ഭാര്യ എന്ന് തന്നെയായിരുന്നു )
Deleteനന്ദി പ്രദീപ് മാഷ്. എന്തായാലും തെറ്റു തിരുത്തിയിട്ടുണ്ട്.
മുമ്പേയുള്ള comments വായിച്ചപ്പോഴാണ് അനുഭവം അല്ല എന്ന് മനസിലാക്കിയത്,,,
ReplyDeleteസംശയിയ്ക്കാനൊരു അവസരം നോക്കിയിരിക്കുവാണ് മനുഷ്യര്‍, ഒന്നിടപെടാനും.
ReplyDeleteതന്റെ തന്നെ ബോദ്ധ്യമാണേറ്റവും പ്രധാനം!
സംശയം അവസാനിക്കുന്നില്ല. സ്വന്തം ഭാര്യക്കാണ് ഇപ്പോൾ സംശയം. അതാണ് പറയാൻ ശ്രമിച്ചത്... വിജയിച്ചോ എന്നറിയില്ല. :)
Deleteമോഹന്‍ ലാല്‍ നായകനായുള്ള ഒരു സിനിമ ഉണ്ടല്ലോ ഇത്പോലെ...പേര് മറന്നു. കഥ നന്ന്. മനോജ് കുമാര്‍ മുകളില്‍ പറഞ്ഞ സംശയം എനിക്കും തോന്നി.
ReplyDeleteതെറ്റുകൾ തിരുത്തിയിട്ടുണ്ട്... :)
Deleteനിഴലുപോലെ ചില സംശയങ്ങള്‍ ..
ReplyDeleteഎഴുത്ത് പൊടിതട്ടിയെടുത്തുകണ്ടതിൽ സന്തോഷം, മൊഹീ. മിനിക്കഥ കഥയായി വളരട്ടെ!
ReplyDeleteവളരെ ലളിതമായി നാട്ടിൽ കാണുന്ന
ReplyDeleteചില സാമൂഹ്യയാഥാർത്ഥ്യങ്ങളെ തനി പച്ചയായി
ചിത്രീകരിച്ചിരിക്കുകയാണല്ലോ ഭായ് ഇവിടെ ...അല്ലേ
എന്തു തിരക്കുകളുണ്ടെങ്കിലും , വീണ്ടും ഇതുപോലുള്ള അസ്സൽ നിരീക്ഷണ
പാടവം കാഴ്ച്ചവെച്ചുള്ള ആലേഖനങ്ങളുമായി ബൂലോകത്ത് സജീവമാകുവാൻ
തീർച്ചയായും ശ്രദ്ധിക്കണം കേട്ടോ ഭായ്
ജീവിതം പച്ചയായി പറഞ്ഞാൽ ഇങ്ങനെയൊക്കെ ആയിരിക്കും....
ReplyDeleteആശംസകൾ...
കഥ നന്നായി. ഭാര്യ മരിച്ച വൃദ്ധന്‍ കൂട്ടുവേണമെന്ന് പറഞ്ഞാല്‍ മക്കള്‍ എതിര്‍ക്കും.പക്ഷേ ഈ മക്കള്‍ക്കാര്‍ക്കും തങ്ങളുടെ ജീവിതത്തിരക്കില്‍ അയാളെ ശ്രദ്ധിക്കാനും കഴിയില്ല.
ReplyDeleteഅപവാദപ്രചാരണത്തിലൂടെ അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടുകളുടെ കഥ
ReplyDeleteനന്നായി അവതരിപ്പിച്ചു.
ആശംസകള്‍
ഇതെല്ലാം കണ്ട് ആശങ്കാകുലയായി വരാന്തയിലൂടെ ഒരു മദ്ധ്യവയസ്ക ഉലാത്തുന്നുണ്ടായിരുന്നു ! എന്റെ ഭാര്യ...
ReplyDeleteസത്യം ആര്‍ക്കറിയാം.. :p
sreejith:)
Deletenannayi ezhuthi mohi.sambhavikkavunna
ReplyDeletekaaryam thanne..oru athishayokthiyumilla...
good one....
നീറുന്ന യാദാർത്ഥ്യം .. സമൂഹം ആണ് ഇന്ന് തീരുമാനിക്കുന്നത്,നമ്മുടെ ജീവിതം.. വല്ലാത്തൊരവസ്ത തന്നെ.. മനോഹരമായി അവതരിപ്പിച്ചു മൊഹീ ..
ReplyDeleteവ്യത്യസ്തമായ ഒരു വിഷയം.ലളിതമായ അവതരണം.ഇഷ്ടപ്പെട്ടു.
ReplyDeleteസംശയ രോഗം ഒരു വല്ലാത്ത രോഗം തന്നെ കഥ നന്നായിപ്പ റഞ്ഞു
ReplyDeleteനാട്ടിൽ ഇങ്ങനേയും പല സംസാരങ്ങളുണ്ട്...അതിൽ ശരിയും ഉണ്ട് തെറ്റും ഉണ്ട്...കഥ നന്നായിരിക്കുന്നു.
ReplyDeleteവീണ്ടും എഴുതാന്‍ തുടങ്ങിയതില്‍ സന്തോഷം...
ReplyDeleteസംശയത്തിന്റെ എരിതീയില്‍ എത്ര ജന്മങ്ങള്‍ കത്തി ചാമ്പലാവുന്നു!
ഈ കഥ തന്നെയാണോ ലാലേട്ടന്റെ സിനിമ ആയി വന്നതും ? എന്തായാലും മനോഹരമായിരിക്കുന്നു
ReplyDeleteനല്ല കഥ . ഇത് എഴുതുമ്പോഴും മൊഹിക്ക ബാക്കി വച്ചത് സംശയങ്ങള്‍ മാത്രം . നമ്മള്‍ നന്നാവൂല അല്ലെ :)
ReplyDeleteഅനാഥനായ ആ ബാല്യത്തിനു ഒരു തണലേകാന്‍ അയാള്‍ക്ക് കഴിയുമായിരിക്കും അല്ലെ; ഭാര്യ സമ്മതിച്ചാല്‍ !!
ReplyDeleteആശംസകള്‍.
എന്‍റെ വിട്ടില്‍ സംഭവിച്ച യഥാര്‍ത്യം........ ഇവടെ നിന്‍റെ കഥ ആയി മാറി അത്. മരണ ശേഷം നി ഏകില്ലും നിന്‍റെ അനിയന് ഉണ്ടായി..... വിട്ടില്‍ എന്തവുംമെന്നു കാണാം........
ReplyDeleteമാളേ... ഇത് എന്റെ അനുഭവമോ എന്റെ വീട്ടിൽ സംഭവിച്ചതോ അല്ല. :) ഒരു മിനിക്കഥയാ... കിട്ടിയ ഒരു ത്രെഡ് വികസിപ്പിച്ചെഴുതിയത് :)
Deleteഒരു വ്യത്യസ്ത രചന ...വളരെ നന്നായിരിക്കുന്നു ..എനിക്ക് ഇഷ്ടായ്
ReplyDeleteനന്നായി കഥ പറഞ്ഞു മൊഹിക്കാ..,
ReplyDelete(അവസാനം ചെറിയേ ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടായതൊഴിച്ചാല്‍)
ആശംസകള്‍
മികച്ച രചന; ഒറ്റയൊഴുക്കിൽ തീർന്ന പോലെ തോന്നി.
ReplyDeleteപിന്നെ "ശേഷി"; പുരുഷനു 80 ലും സാധിക്കും എന്ന് ശാസ്ത്രം പറയുന്നു.
ഭാര്യയുടെ സംശയം സ്വാഭാവികം; നാടൊട്ടുക്ക് അങ്ങിനെയാവുമ്പോൾ !!
"ചിലരുടെ പരിഹാസച്ചിരികൾക്ക് മുന്നിൽ ഒരു ജാരൻ എന്നിൽ രൂപാന്തരപ്പെടുന്നത് ഞാനറിഞ്ഞില്ല."
ReplyDeleteഇവിടെ ഒരു ചെറിയ കണ്ഫ്യൂഷന്‍........ .
കഥ നന്നായിട്ടുണ്ട്..പക്ഷെ ഇത് ഞാന്‍ മുന്നേ വായിച്ചപോലെ ഒരു തോന്നല്‍....
ReplyDeleteമിനിക്കഥ മല്‍സരത്തില്‍ ഇഷ്ടപ്പെട്ട കഥകളില്‍ ഒന്നായിരുന്നു ഇത്..
ReplyDeleteമുകളില്‍ സൂചിപ്പിച്ച സംശയം അന്ന് തോന്നിയിരുന്നു... ഇവിടെ തിരുത്തിയത് നന്നായി
കഥയുടെ തീം വളരെ നന്നായി മൊഹീ..പക്ഷെ പറഞ്ഞ രീതിയില്‍ എന്തൊക്കെയോ ചെറിയ ചെറിയ ...
ReplyDeleteകൂടുതല്‍ നന്നായി എഴുതുക ..ആശംസകള്‍
ചെറിയ ത്രെഡ് , അധികം വലിച്ചു നീട്ടാതെ പറഞ്ഞു. ഇനിയും എഴുതുക, ആശംസകള്‍ !
ReplyDeleteഒതുക്കിപ്പറഞ്ഞു .എഴുത്തില്‍ കൂടുതല്‍ സജീവമാകുക
ReplyDelete"സമൂഹത്തിനെന്തും പറയാം... പക്ഷേ... എനിക്ക് ബോധ്യപ്പെട്ടു, ഇതെന്‌റെ ഉപ്പയുടെ മകനാണ് - എന്‌റെ അനിയന്‍! ഞാനവനെ മാറോട് ചേര്‍ത്ത് പിടിച്ചു ദീര്‍ഘശ്വാസമെടുത്തു".
ReplyDeleteഅപവാദം പറയാൻ എളുപ്പമാണ് അത് മൂലം അനുഭവിക്കുന്ന പ്രയാസത്തിന്റെ ഒരംശമെങ്കിലും ഇത്തരക്കാർ അറിഞ്ഞിരുന്നങ്കിൽ .....
ചുരുക്കി പറഞ്ഞ നല്ല കഥ ... ഒന്ന് കൂടെ ശ്രമിച്ചാൽ ഇതിലേറെ മനോഹരമാക്കാൻ പറ്റും മുഹീ
അടുത്ത വീട്ടിലെ ജനാലയിൽ ആണ് കൌതുകത്തിന്റെ തിരി തെരയാൻ എളുപ്പം. ആളിക്കത്തിക്കാൻ അതാണല്ലോ എളുപ്പവും.
ReplyDeleteമോഹി .. ചെറു കഥക്ക് ആശംസകൾ
ചവറുകൾക്കിടയിൽ ഇതുപോലെ ടച്ചിങ്ങ് ആയ കഥകളും ബ്ലോഗിൽ ഉണ്ടാവുമ്പോൾ , വായിക്കാൻ ഇഷ്ട്ട്ടപെടുന്നവർ തീര്ച്ചയായും സന്തോഷിക്കും
ReplyDeleteഅപവാദങ്ങൾ കാട്ടുതീ പോൽപടരുകയും വല്ലാതെ പൊള്ളിക്കുകയും ചെയ്യും. ആശങ്കകളുടെയും സംശയങ്ങളുടെയും സാധ്യത നന്നായി പ്രയോജനപ്പെടുത്തിയ കഥ ..
ReplyDeleteനന്നായിട്ടുണ്ട് ...
അനുഭവകഥ അല്ലെന്നു വിശ്വസിക്കുന്നു :P
ReplyDeleteഹൃദ്യമായ ഒരു കഥ. സമൂഹത്തിന്റെ സംശയം സത്യത്തില്‍ നിഴലുപോലെ എപ്പോഴും ഒരാളിന്റെ കൂടെയുണ്ടാവും.
ReplyDeleteനാം അടങ്ങുന്ന സമൂഹം അങ്ങനെയൊക്കെയാണ്
ReplyDeleteഅവര്‍ക്ക് ഇപ്പോഴും ഒരു ഇര വേണ്ടിവരും
പുലിയെ പോലെ ,മാംസ്യം ഭക്ഷിക്കാന്‍ !!
അസ്രൂസാശംസകള്‍ :)
ഇടിത്തീ പോലുള്ള തിരിച്ചുവരവാണല്ലോ...മുന്‍പേ വായിച്ചിരുന്നവിടെ.
ReplyDeleteകൊള്ളാം, കഥയില്‍ ഒളിച്ചിരിക്കുന്ന ആളുകളുടെ സദാചാര ബോധമാണ് ഇന്നത്തെ സമൂഹത്തിന്‍റെ ഏറ്റവും വലിയ ശാപം, ആശംസകള്‍ !
ReplyDeleteപല ജീവിതങ്ങളും സമൂഹത്തിനു സമയം കൊല്ലാനുള്ള ഒരു വിഷയം മാത്രമാകുന്നു....ഹൃദ്യമായ എഴുത്ത്, ഭാവുകങ്ങൾ.....
ReplyDeleteമൂല്യച്യുതി ബാധിച്ച സമൂഹമാണ്. അവരെ തിരുത്തുക പ്രയാസം. സ്വന്തം മനസാക്ഷിയുടെ മുന്‍പില്‍ തെറ്റുകാരന്‍ ആവാതെ നോക്കുക. നല്ല കഥ. ആശംസകള്‍.
ReplyDeleteസംശയം ഒരു രോഗമാണ് .. എല്ലാ ബന്ധങ്ങളെയും തകർക്കുന്ന രോഗം.. ആ രോഗം ആർക്കും വരാതിരിക്കട്ടെ കഥ നന്നായി
ReplyDeleteLIKE
ReplyDeleteമോഹി,
ReplyDeleteചെറുതാക്കി പറഞ്ഞ വലിയ കഥ ... ഇഷ്ടായി.. :)
തുടരുന്ന സംശയങ്ങള്‍, അതും ചില ബോധ്യങ്ങളുടെ ഭാഗമായി സംഭവിക്കുന്നതാണ്. ചില വ്യാജ നിര്‍മ്മിതികള്‍. ആശംസകള്.!
ReplyDeleteകഥ ഇഷ്ടായി :)
ReplyDeleteഈ കഥ പെരുത്തിഷ്ടായി..
ReplyDeleteഅഭിനന്ദനങ്ങള്‍... മൊഹീ....
സംശയം എന്ന രോഗത്തിന് അടിമപെട്ടവര്‍ക്ക് പിന്നീട് ഒരിക്കലും അതില്‍ നിന്ന് മോചനമില്ല... ആഖ്യാന ശൈലി നന്നായി....
ReplyDeleteഇഷ്ടായി
ReplyDeleteA muslim story real life... please visist prakashanone.blogspot.com
ReplyDeleteനല്ല കഥ
ReplyDeleteസമൂഹം എന്തും പറഞ്ഞോട്ടെ ..
ReplyDeleteകഥ ഇഷ്ടായ് ..
വീണ്ടും വരാം
http://shanavaskonarath.blogspot.in/
ReplyDeleteഅസ്വസ്ഥയായ ഭാര്യയെ കണ്ടപ്പോള്‍ അതു വരെ ഉണ്ടായിരുന്ന എല്ലാ ഗൌരവവും പോയി, ഞാന്‍ അറിയാതെ പൊട്ടിച്ചിരിച്ചു പോയ്, അയാള്‍ക്കൊരു ആള്‍ ദി ബെസ്റ്റും നേര്‍ന്നു ട്ടോ..നല്ലെഴുത്തു..
ReplyDeleteആരോ പറഞ്ഞപോലെ മറ്റുള്ളവരുടെ കണ്ണെപ്പ്പ്പോഴും വ്യക്തികളുടെ സ്വകാര്യതകളിലാണല്ലൊ. സമൂഹത്തിനു ഒരാളെ ഒറ്റപ്പെടുത്തുന്നതിന് പ്രത്യേക താല്പര്യമാണ്.
ReplyDeleteകഥ ഇഷ്ടായി..
നല്ല ഭാഷ...
ReplyDeleteസമൂഹത്തിനെപ്പോഴും മൂന്നാം കണ്ണിലൂടെ നോക്കാനാണിഷ്ടം..
അതും മറ്റുള്ളവരുടെ ജീവിതത്തിലേക്ക്...
ആശംസകള്...
keep move... :)
മറ്റുള്ളവനെ വിശ്വസിപ്പിച്ചു നമുക്കെന്താണ് നേടുവാനുള്ളത്?ഭയക്കേണ്ടത് മനസ്സിനെ..മനസ്സാക്ഷിയെ മാത്രം!..rr
ReplyDeleteചെയ്തത് തെറ്റൊന്നും ആയിരുന്നില്ലല്ലോ. സമൂഹത്തിനു എന്തും പറയാം.
ReplyDeleteനല്ല കഥ
Hello sir, Please visit http://goo.gl/forms/wvLeflqzRF
ReplyDeleteനന്നായിരിക്കുന്നു
ReplyDeleteഎന്തൊരു എഴുത്തുകളായിരുന്നു..
ReplyDeleteGood Post, If you're looking to hire Asp.net MVC Cache freelancers, Paperub is the perfect platform. It offers a wide range of skilled professionals experienced in Asp.net MVC and caching techniques. Hire the best freelancers to enhance your web application performance and scalability. Visit Paperub for seamless hiring.
ReplyDelete