എന്റെ നേരത്തെയുണ്ടായിരുന്ന ബ്ലോഗ് നഷ്ടപ്പെട്ടതിനാൽ രചനകളെല്ലാം ഇതിലേക്ക് മാറ്റിയിരിക്കുന്നു. നിരവധി പോസ്റ്റുകളും കമെന്റുകളും വിലപ്പെട്ട എന്റെ 240 ഓളം ഫോളോവേഴ്സും നഷ്ടപ്പെട്ടു. നിങ്ങൾ ഏവരുടേയും പിന്തുണ തുടർന്നും ഉണ്ടാകുമല്ലോ? എന്റെ രചനകളിലെ തെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാണിക്കണമെന്ന അഭ്യർത്ഥനയോടെ, മൊഹി.

Monday, October 8, 2012

സദാചാര പോലീസ്‌...


അന്നൊരു ഞായറാഴ്ചയായിരുന്നു. നട്ടുച്ച! മഴക്കാലത്തെ ചില പകലുകള്‍ക്ക്‌ പതിവിലേറെ ചൂട് കൂടുതലാണ്‌. ഒരു മഴ പെയ്തിരുന്നെങ്കില്‍ എന്ന്‌ ഞാനാശിച്ചു. കടുത്ത ചൂടിനേയും മേലാകെ പൊടിഞ്ഞ്‌ ഇറ്റിറ്റ്‌ വീഴുന്ന വിയര്‍പ്പ്‌ തുള്ളികളേയും വക വെക്കാതെ പുഴയോരത്തെ മോട്ടോര്‍ ഷെഡ്‌ ലക്ഷ്യമാക്കി വലിഞ്ഞ്‌ നടന്നു. അവിടെ ഒരു ഗൂഢാലോചന നടക്കുകയാണ്‌. പെട്ടെന്ന്‌ എത്തിച്ചേരണം. 

ഷമീര്‍, അജിത്ത്‌, ഷിഹാബ്‌, ഷാഫി, ദേവന്‍, ഫൈസല്‍ തുടങ്ങീ എല്ലാ സംഘാംഗങ്ങളും അവിടെ എത്തിച്ചേര്‍ന്നിട്ടുണ്‌ട്‌. കാരണമൊന്നുമില്ലാതെ ഷാഫി വിളിച്ച്‌ വരുത്തില്ല. വിഷയം അതീവ ഗൌരവമുള്ളതാണ്‌, രഹസ്യമായിരിക്കണം പോലും !. 

ഷാഫിയുടെ മുഖമാകെ വിളറി വെളുത്തിരിക്കുന്നു. കയ്യില്‍ ഒരു ദിനപത്രം ചുരുട്ടിപ്പിടിച്ച്‌ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തിക്കൊണ്ടിരിക്കാന്‍ തുടങ്ങിയിട്ട്‌ സമയം കുറെയായി. ഇടക്കിടെ അതെടുത്ത്‌ നിവര്‍ത്തി വായിച്ച്‌ എല്ലാവരുടേയും മുഖത്തേക്ക്‌ നോക്കും.

" അല്ല ഷാഫി, എന്തിനാ ഇത്ര അടിയന്തിരമായി ഈ കടവത്തേക്ക്‌ ഞങ്ങളെ വിളിച്ച്‌ വരുത്തിയേ? എന്താണ്‌ വിഷയം!?' ഷമീര്‍ ചോദിച്ചു...

" നിങ്ങളൊക്കെ ഇന്നിറങ്ങിയ മാതൃഭൂമി വാരാന്ത്യപ്പതിപ്പ്‌ ശ്രദ്ധിച്ചോ?" ഉലാത്തല്‍ നിറുത്തി മുഖം ചെരിച്ചു ഷാഫി; എന്നിട്ട്‌ അടുത്തേക്ക്‌ വന്ന്‌ ചോദിച്ചു.

"ഇല്ല... എന്താപ്പതില്‌ പ്രത്യേകിച്ച്‌?"

അതിന്‌ മറുപടിയായി അവന്‍ ആ പത്രത്താള്‌ അവര്‍ക്ക്‌ നേരെ നീട്ടി. മുഴുവനായി വായിച്ചതിന്‌ ശേഷം അജിത്ത്‌ ചോദിച്ചു.

 "ഈ വിഷയത്തില്‍ നമുക്കെന്താ ഇത്ര താല്‍പര്യം, ഇതൊക്കെ ഇപ്പോള്‍ സര്‍വ്വ സാധാരണം. എവിടേയും നടക്കുന്നതല്ലേ?"

"താല്‍പര്യണ്‌ട്‌, നമ്മള്‍ പവിത്രമായി പരിപാലിച്ച ഒരു സ്ഥാപനമാണത്‌, അവിടെ ഇത്തരത്തിലുള്ള തിന്‍മകള്‍ അരങ്ങേറുന്നു എന്നത്‌ കയ്യും കെട്ടി നോക്കിയിരിക്കണോ?"അവൻ അതീവഗൌരവത്തോടെ ചോദിച്ചു.

"ഇത്‌ നമ്മുടെ സ്കൂളില്‍ നടന്ന സംഭവമാണോ, ആണെങ്കില്‍ നിനക്കെങ്ങനെയറിയാം" ദേവന്‌റെ ന്യായമായ സംശയം.

"ഇത്‌ നമ്മുടെ സ്കൂളില്‍ നടന്ന്‌ കൊണ്‌ടിരിക്കുന്ന ഒരു സംഭവം തന്നെയാണെന്ന്‌ എനിക്കറിയാം... അക്കാര്യം എനിക്കുറപ്പാണ്‌"

"നമുക്കീ കാര്യത്തില്‍ എന്ത്‌ ചെയ്യാന്‍ കഴിയും"

"നമുക്കേ ചെയ്യാന്‍ കഴിയൂ, പ്രതികരിക്കാത്ത യുവത്വം സമൂഹത്തില്‍ തിന്‍മയെ വളര്‍ത്തും" ഷാഫി ഉറച്ച ശബ്ദത്തില്‍ മുഷ്ടിചുരുട്ടി കൊണ്‌ട്‌ പറഞ്ഞു. എല്ലാവരും പരസ്പരം നോക്കി.

ഗൂഢാലോചന തുടരവെ അതുവരെ പ്രകാശപൂരിതമായിരുന്ന പകലിനെ ഇരുട്ട്‌ മൂടാന്‍ തുടങ്ങി. ആകാശം മേഘപാളികളാല്‍ നിറഞ്ഞു. ചെറിയ മിന്നലുകള്‍ പ്രത്യക്ഷപ്പെട്ടു. പിന്നീടത്‌ ശക്തമായ ഇടിയും മിന്നലുമായി രൂപാന്തരം പ്രാപിച്ചു. ഒരു മഴക്കുള്ള കോളുണ്‌ട്‌. എത്രയും പെട്ടെന്ന്‌ പെയ്തിരുന്നെങ്കില്‍ എന്നാശിച്ചു. ഹോ ! കടുത്ത ചൂട്‌ അസഹ്യമാണ്‌.

പുഴ കരകവിഞ്ഞൊഴുകയാണ്‌. കുറച്ച്‌ നേരം കൂടി കഴിഞ്ഞാല്‍ കടവത്ത്‌ പെണ്ണുങ്ങള്‍ കുളിക്കാന്‍ വരും. മോട്ടോര്‍ ഷെഡിന്‌റെ മറവിലിരുന്ന്‌ ചില കാഴ്ചകളെല്ലാം വേണമെങ്കില്‍ കാണാം... ഇവിടേക്ക്‌ ഷാഫി വരണമെന്ന്‌ പറഞ്ഞപ്പോള്‍ അങ്ങനെയുള്ള ഒരു ലക്ഷ്യവും മുന്നില്‍ കണ്‌ടിരുന്നു. മഴ പെയ്യും മുമ്പെ മോട്ടോര്‍ ഷെഡിനടുത്ത്‌ നിന്ന്‌ മാറിയില്ലേല്‍ അവിടെയെല്ലാം വരിവെള്ളം വന്ന്‌ നിറഞ്ഞ്‌ സഞ്ചാരയോഗ്യമല്ലാതെയാവും എന്നതിനാല്‍ അങ്ങാടിയിലെത്തി. മഴ ശക്തിയായി പെയ്യാന്‍ തുടങ്ങി.

അപ്പോഴേക്കും ഹോക്കിവടികളും സൈക്കിള്‍ ചെയിനുമായി ബൈക്കില്‍ റഷീദും അനസുമെത്തി. ബെല്‍റ്റിന്‌ പകരം എപ്പോഴും സൈക്കിള്‍ ചെയിന്‍ അരയില്‍ ചുറ്റി നടക്കുന്നവരാണ്‌ രണ്‌ട്‌ പേരും.

" നിങ്ങളൊക്കെ ഇത്‌ എന്ത്‌ ഭാവിച്ചാ...!! ഇതിന്‌റെയൊന്നും ആവശ്യമില്ല ചെങ്ങായ്‌മാരെ; ബസ്‌ തടയലും റാഗിംഗുമൊന്നുമല്ല വിഷയം ! ഇത്‌ തന്ത്രപൂര്‍വ്വം ചെയ്യേണ്‌ട ഒരു പദ്ധതിയാണ്‌; കൈകാര്യം ചെയ്യുന്നതില്‍ ചെറിയ ഒരു പാളിച്ച പറ്റിയാല്‍ മതി ! എല്ലാരും കുടുങ്ങും..പറഞ്ഞില്ലെന്ന്‌ വേണ്‌ട." ഞാന്‍ അവരോടായി പറഞ്ഞു.

"അതെ! ഇതില്‍ വല്ല സത്യവുമുണ്‌ടൊ എന്ന്‌ രഹസ്യമായി അന്വേഷിക്കണം, അതാണ്‌ ആദ്യം വേണ്‌ടത്‌. "

പത്രത്താളിലെ വിവരണങ്ങളിലൂടെ ഒന്ന്‌ കൂടെ കണ്ണോടിച്ചു. ഇന്‌റേണല്‍ അസ്സസ്മെന്‌റിന്‌റെ പേരില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ നടക്കുന്ന അധ്യാപക പീഢനങ്ങള്‍!! എന്നാണ്‌ തലക്കെട്ട്‌. വടിവൊത്ത അക്ഷരത്തില്‍ ആരോ എഴുതിയ ഒരു കത്തിന്‌റെ കോപ്പി പത്രത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്‌ടാണ്‌  ലേഖനം തയ്യാറാക്കിയിരിക്കുന്നത്‌. പ്രൊഫസര്‍ ഈശ്വരയ്യര്‍ എന്നയാളാണ്‌ ലേഖകന്‍. അയാള്‍ തന്നെയായിരിക്കണം കൌണ്‍സിലിംഗ്‌ നടത്തിയ വ്യക്തി. മൊബൈല്‍ നമ്പറും പേരിനൊപ്പം വെച്ചിട്ടുണ്‌ട്‌.

സ്വതവേ ഇത്തരം വിഷയങ്ങളില്‍ മുഖം കൊടുക്കാത്ത ഷാഫി അതീവ താല്‍പര്യത്തോടെ ഇതില്‍ ഇടപെടണമെങ്കില്‍ കാര്യമായിട്ടെന്തോ ഉണ്‌ട്‌. ഉണ്‌ടാവണം! സാമൂഹിക പ്രതിബദ്ധതയെന്നതിനേക്കാള്‍ മുന്നിട്ടിറങ്ങാന്‍ പ്രേരിപ്പിച്ച സംഗതി എന്താവുമത്‌!? ഞാന്‍ കുറെ ആലോചിച്ചു, ഇനി ഞാന്‍ സംശയിക്കുന്നത്‌ തന്നെയാവുമോ? ഏയ്‌ അതിന്‌ വഴിയില്ല.  അങ്ങനെയാണെങ്കില്‍ അവന്‍ തുറന്ന്‌ പറയേണ്‌ടതാണ്‌.

"നമുക്ക്‌  ഈശ്വരയ്യര്‍ക്കൊന്ന്‌ വിളിച്ച്‌ നോക്കാം.. "

"എന്തിന്‌?"

" അദ്ധേഹമാണ്‌ ഈ റിപ്പോര്‍ട്ട്‌ പത്രത്തില്‍ കൊടുത്ത വ്യക്തി. ഈ സംഭവങ്ങള്‍ ഒട്ടുമിക്ക സ്കൂളുകളിലും ഉണ്‌ടെന്ന്‌ പൊതുവായി പറഞ്ഞിട്ടുണ്‌ട്‌. നമ്മുടെ സ്കൂള്‍ ആ വിഭാഗത്തില്‍ പെടുമോ എന്നറിയാമല്ലോ?"

"ഉം... അതിന്‌ ആദ്യം ഇദ്ധേഹം നമ്മുടെ സ്കൂളില്‍ വന്നിട്ടുണ്‌ടോ എന്നറിയണം, ഒന്നന്വേഷിക്കാം... "

സ്റ്റാന്‌റില്‍ അതുവരെ വിശ്രമിക്കുകയായിരുന്ന ബൈക്കുകള്‍ക്ക്‌ ജീവന്‍ വെച്ചു. അവ ഞങ്ങളേയും വഹിച്ച്‌ കൊണ്‌ട്‌ മുന്നോട്ട്‌ കുതിച്ചു. ചെറിയ ചാറ്റല്‍ മഴയൊന്നും കാര്യമാക്കിയില്ല. ഞായറാഴ്ചയായതിനാല്‍ വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികളെ വീട്ടില്‍ ചെന്ന്‌ തന്നെ കാണണം. കൌണ്‍സിലര്‍ വന്നിരുന്നെന്ന വിവരത്തേക്കാള്‍ ഞെട്ടിപ്പിക്കുന്ന പലതും വിദ്യാര്‍ത്ഥികള്‍ പങ്ക്‌ വെച്ചു. പരാതി ഉന്നയിച്ചവര്‍ എല്ലാം ഒരു അധ്യാപകനെയാണ്‌ സംശയത്തിന്‌റെ മുള്‍ മുനയില്‍ നിര്‍ത്തിയത്‌. എല്ലാവര്‍ക്കും അതേ അഭിപ്രായമാണ്‌ താനും.

ഷാഫി എന്ത്‌ കൊണ്‌ടോ ഈ അന്വേഷണത്തോടെല്ലാം വളരെ നിസംഗതയോടെയാണ്‌ സഹകരിക്കുന്നത്‌. ഇതിന്‌റെയൊന്നും ആവശ്യമില്ല എന്നതാണവന്‌റെ പക്ഷം. അവനാണീ വിഷയം കുത്തിപ്പൊക്കിയതും ! സത്യം മനസ്സിലാക്കിയതിന്‌ ശേഷമേ സായുധ വിപ്ളവം തുടങ്ങൂ എന്ന്‌ അവനറിയാം. അതാണ്‌ പ്രവര്‍ത്തന രീതി.!

"ഹലോ.. ഈശ്വരയ്യര്‍ സാറാണോ?"

"അതെ !! ആരാണ്‌ സംസാരിക്കുന്നത്‌?"

പേരു പോലെയല്ല. പതിഞ്ഞ ഒരു സ്വരം! അത്‌ കൂടുതല്‍ ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ ധൈര്യവും ബലവും നല്‍കി.

"സര്‍! എന്‌റെ പേര് ഫാറൂഖ്‌. ഞങ്ങള്‍ പെരിന്തല്‍മണ്ണയില്‍ നിന്നാണ്‌ വിളിക്കുന്നത്‌ - ഒരു കാര്യമറിയാനാണ്‌ വിളിച്ചത്‌"

"പറയൂ... "

"ഇന്ന്‌ മാതൃഭൂമി പത്രത്തില്‍ വന്ന ആ ലേഖനം സാര്‍ എഴുതിയതാണെന്ന്‌ മനസ്സിലായി. സംസ്ഥാനത്തെ ഒട്ടുമിക്ക സ്കൂളുകളിലും ഇത്തരത്തില്‍ വിദ്യാര്‍ത്ഥിനികള്‍ പീഢിക്കപ്പെടുന്നു എന്ന്‌ ലേഖനത്തില്‍ കണ്‌ടു."

"ഞാന്‍ രേഖാമൂലം എഴുതിയവ തന്നെയാണ്‌. അവ മുഴുവനും സത്യവുമാണ്‌"

"സാര്‍ പത്രത്തില്‍ കൊടുത്തിരിക്കുന്ന ആ ലെറ്റര്‍ ഏത്‌ സ്കൂളില്‍ നിന്നും ലഭിച്ചതാണ്‌?" അയാള്‍ അത്‌ പറയില്ല എന്നറിയാമായിരുന്നിട്ടും ഒന്ന്‌ തൊടുത്ത്‌ നോക്കി. കിട്ടിയാല്‍ കിട്ടി എന്ന മട്ടില്‍ !

"അത്‌ വെളിപ്പെടുത്താന്‍ കഴിയില്ല, ഈ കൌണ്‍സിലിംഗിന്‌ സര്‍ക്കാര്‍ നിയോഗിച്ചതാണെന്നെ. കൌണ്‍സിലിംഗിന്‌റെ രീതി തന്നെ അതീവ രഹസ്യമായിരുന്നു. വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികള്‍ തുറന്ന്‌ പറയാന്‍ മടിക്കുന്ന സ്വന്തം ദുരനുഭവങ്ങള്‍ അവരുടെ പേര്‌ സൂചിപ്പിക്കാതെ തന്നെ എഴുതി നല്‍കണമെന്നായിരുന്നു വിദ്യാര്‍ത്ഥീ സമൂഹത്തോട്‌ ഓരോ സ്കൂളിലും ആവശ്യപ്പെട്ടത്‌. ഈ പദ്ധതിയുടെ രൂപവും അതായിരുന്നു! വിദ്യാഭ്യാസ വകുപ്പ്‌ നിഷ്ക്കര്‍ഷിച്ചതും അങ്ങനെ തന്നെ!" ഈശ്വരയ്യര്‍ പറഞ്ഞ്‌ നിറുത്തി.

നന്ദി പറഞ്ഞ്‌ കൊണ്‌ട്‌ ചുവപ്പ്‌ ബട്ടണ്‍ അമര്‍ത്തും മുമ്പെ മൊബൈല്‍ ഡിസ്കണക്ടായി. വിളിച്ചത്‌ ഇഷ്ടപ്പെട്ടില്ല എന്ന്‌ തോന്നുന്നു.

"പത്രത്താളില്‍ കാണുന്ന ഈ ലെറ്റര്‍ നമ്മുടെ സ്കൂളില്‍ നിന്നാണെന്ന്‌ തെളിയിക്കുന്ന രേഖകളൊന്നും കയ്യിലില്ല. എന്നാല്‍ വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ട ആ അധ്യാപകനെതിരെ നീങ്ങേണ്‌ടിയിരിക്കുന്നു. എഴുതിത്തയ്യാറാക്കിയ ഒരു പരാതിയുമായി പ്രിന്‍സിപ്പാലിനെ കാണാം.. പരാതിയുടെ ഒരു കോപ്പി പി ടി എ പ്രസിഡണ്‌ടിനും കൈമാറാം... "

ഞായറാഴ്ച സ്കൂള്‍ അവധിയായതിനാല്‍ പ്രിന്‍സിപ്പാലിന്‌റേയും പി ടി എ പ്രസിഡണ്‌ടിന്‌റേയും വീട്‌ ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. കൌണ്‍സിലര്‍ വന്നിരുന്നു എന്നാല്‍ അത്തരത്തില്‍ ഒരു സ്ഥിതി വിശേഷം സ്കൂളില്‍ നില നില്‍ക്കുന്നില്ല എന്ന്‌ പറഞ്ഞ്‌ രണ്‌ട്‌ പേരും ഞങ്ങളെ പിന്തിരിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഉരുണ്‌ട്‌ കളിക്കുകയാണെന്ന്‌ കൂടെ വന്നവര്‍ അഭിപ്രായപ്പെട്ടു.

"സ്കൂളിനെ സ്നേഹിച്ച്‌ നശിപ്പിക്കാമെന്ന്‌ നിങ്ങള്‍ വ്യാമോഹിക്കേണ്‌ട. ഞങ്ങള്‍ക്കെന്ത്‌ ചെയ്യാന്‍ കഴിയുമെന്ന്‌ കാണിച്ച്‌ തരാം.. മനുഷ്യാവകാശ സംഘടനയും വനിതാ കമ്മീഷനുമെല്ലാം വെറും നോക്കുകുത്തികളാണോ എന്ന്‌ നമുക്ക്‌ കാണാം" ഷാഫിയുടെ സ്വരത്തിൽ ഭീഷണിയേക്കാൾ വേറെ എന്തൊക്കെയോ ഉണ്ടായിരുന്നു.

സത്യാവസ്ഥ രേഖാ മൂലം ലഭിക്കണമെങ്കില്‍ നിയമപരമായി നീങ്ങണമെന്ന നിര്‍ദ്ദേശം മാനിച്ച്‌ വിവരാവകാശ നിയമ പ്രകാരം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവരില്‍ നിന്നും അറിയാന്‍ ഒരു ശ്രമം നടത്തി. 


ഞങ്ങളുടെ നീക്കങ്ങള്‍ മണത്തറിഞ്ഞ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സ്വകാര്യമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സ്കൂളിലെ ലാബില്‍ നടക്കുന്ന കാമ കേളികളുടെ വിവരണങ്ങള്‍ നിരത്തി. ലാബില്‍ മറ്റ്‌ ജീവനക്കാര്‍ ഉണ്‌ടെങ്കിലും കെമിസ്ട്രി അധ്യാപകനെതിരെയാണ്‌ പരാതി ഉയര്‍ന്നിരിക്കുന്നത്‌. ഇന്‌റേര്‍ണല്‍ അസസ്മെന്‌റിലെ മാര്‍ക്ക്‌ ലാബിലെ പെര്‍ഫോര്‍മന്‍സിനനുസരിച്ചിരിക്കുമെന്നും ഇത്തരത്തിലുള്ള പ്രലോഭനത്തിലൂടെ തങ്ങളുടെ വരുതിക്ക്‌ നിറുത്തുന്നു എന്നുമുള്ള വിവരങ്ങള്‍ സൌകാര്യമായി വിദ്യാര്‍ത്ഥികള്‍ കൈമാറി.

പ്ളസ്‌ ടു വിദ്യാര്‍ത്ഥിനികള്‍ !! തുടുത്ത്‌ പഴുത്ത മാമ്പഴങ്ങള്‍ രുചിച്ച്‌ നോക്കണമെന്നാഗ്രഹിക്കാത്തവരാര്‌? ഞെട്ടറ്റ്‌ വീഴാതെ സൂത്രത്തില്‍ ഭക്ഷിക്കുന്നവരും എറിഞ്ഞ്‌ വീഴ്ത്തി സ്വാദോടെ തിന്നാന്‍ കൊതിക്കുന്നവരും. ഹമ്പട മാഷേ!!!!,. കെമിസ്ട്രി അധ്യാപകന്‌ പകരം അത്‌ ഞാനായിരുന്നെങ്കില്‍ എന്ത്‌ രസമായേനെ എന്ന്‌ മനസ്സില്‍ ഒരുവേള ആഗ്രഹിച്ചെങ്കിലും നീതി ധര്‍മ്മം എന്നിവയെല്ലാം എന്നെ ഉണര്‍ത്തി. എന്നിലെ സദാചാര പോലീസ്‌ സടകുടഞ്ഞെഴുന്നേറ്റു.

സദാചാരത്തിന്‌റെ മുള്‍വേലികള്‍ ലംഘിക്കുന്നവര്‍... നൂറു മേനി കൊയ്യുന്ന വിളകളിലേക്ക്‌ മെല്ലെ പടര്‍ന്ന്‌ പിടിക്കുന്ന വള്ളിപ്പടര്‍പ്പുകള്‍!!! കൃഷിയിറക്കിയവരെ കബളിപ്പിച്ച്‌ നീരും വളവും വലിച്ചെടുക്കല്‍ തന്നെ വള്ളിപ്പടര്‍പ്പുകളുടെ ലക്ഷ്യം. ആരെങ്കിലും പിഴുത്‌ മാറ്റുന്നത്‌ വരെ പടര്‍ന്ന്‌ പിടിക്കാം..

"നിങ്ങള്‍ക്ക്‌ ഒരു കാര്യമറിയോ? ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ്‌, എങ്കിലും പറയാം..." എന്നെ മാറ്റി നിറുത്തി യൂണിഫോമണിഞ്ഞ ഒരു കുട്ടി സഗൌരവം അക്കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ ഷാഫിയെ സൂക്ഷിച്ച്‌ നോക്കി. പെങ്ങളെഴുതിയ പീഢന കഥ പത്രത്താളിലൂടെ അറിയേണ്‌ടി വന്ന നിര്‍ഭാഗ്യവാന്‍!

മാതാ പിതാ ഗുരു ദൈവം എന്നതിന്‌റെ മൂല്യങ്ങള്‍ കാറ്റില്‍ പറത്തിയിരിക്കുന്നു ഒരു കൂട്ടം നരാധമന്‍മാര്‍... ഹോളി ഫക്കേഴ്സ്‌!!! ഭാവിയില്‍ സ്വന്തം മക്കള്‍ പഠിക്കേണ്‌ട പവിത്രമായ സ്ഥാപനമാണിത്‌. എനിക്ക്‌ എന്തെന്നില്ലാത്ത വെറുപ്പും ദേഷ്യവും തോന്നി..അനസിനെ ഞാന്‍ തറപ്പിച്ച്‌ നോക്കി. അവന്‍ അരയില്‍ കൈ വെച്ച്‌ സെക്കിള്‍ ചെയിന്‍ അവിടെയുണ്‌ടെന്ന സിഗ്നല്‍ നല്‍കി. സായുധ വിപ്ളവം അനിവാര്യം!

വക്കീല്‍ നോട്ടീസ്‌ കൈപ്പറ്റിയ പ്രിന്‍സിപ്പാള്‍ ഭയന്നു. സ്കൂളില്‍ നടക്കുന്ന സംഭവങ്ങള്‍ വസ്തുനിഷ്ഠാപരമായി അറിയാന്‍ ഒരു കൂട്ടര്‍ ശ്രമിക്കുന്നു എന്ന ഭയത്താലാവണം ആവശ്യപ്പെട്ട കാര്യങ്ങള്‍ക്കെല്ലാം രേഖാമൂലം ഉത്തരം നല്‍കി. വനിതാ കമ്മീഷനും മനുഷ്യാവകാശ സംഘടനകളും നോക്കു കുത്തികളാണോ എന്ന ചോദ്യം അവരെ ഭയപ്പെടുത്തിയിരിക്കാം. സ്കൂളിന്‌റെ യശസ്സിനെ ബാധിക്കുന്നവ.! തല്‍ഫലമായി സ്കൂള്‍ അധികാരികള്‍ ഞങ്ങളില്‍ നിന്നും ചിലരെ ചര്‍ച്ചക്ക്‌ വിളിച്ചു.

ഈശ്വരയ്യര്‍ അവിടെ വന്നിരുന്നെന്നും ലെറ്റര്‍ സ്കൂളിലെ കുട്ടിയുടേതാണെന്നും അവര്‍ക്ക്‌ സമ്മതിക്കേണ്‌ടി വന്നു. ദൃഢനിശ്ചയത്തോടെ എന്തിനും പോന്ന കുറെ ചെറുപ്പക്കാര്‍ നീതിക്ക്‌ വേണ്‌ടി ശബ്ദിക്കുമ്പോള്‍ അധര്‍മ്മത്തെ അടിച്ചമര്‍ത്താന്‍ മുന്നിട്ടിറങ്ങുമ്പോള്‍ എങ്ങനെ പിന്തുണക്കാതിരിക്കാനാവുമെന്ന്‌ അവര്‍ക്ക്‌ തോന്നിക്കാണും. ആരോപണ വിധേയനായ അധ്യാപകനെതിരെ ഇത്തരത്തില്‍ ഇനി ആരോപണമുണ്‌ടായാല്‍ ആ നിമിഷം പുറത്താക്കുമെന്ന ഉറപ്പിന്‍മേല്‍ ദൌത്യമവസാനിച്ചു.

ചര്‍ച്ച കഴിഞ്ഞ്‌ സ്കൂള്‍ വരാന്തയിലൂടെ മടങ്ങുമ്പോള്‍ സമയം ഉച്ചയായിരുന്നു. സ്കൂള്‍ ഉച്ച ഭക്ഷണത്തിന്‌ പിരിഞ്ഞ സമയം. വരാന്തയിലൂടെ തല കുനിച്ച്‌ ഒരാള്‍ ഞങ്ങള്‍ക്കഭിമുഖമായി നടന്ന്‌ വന്നു. "ഇതാണ്‌ ആ അധ്യാപകന്‍". ഞാന്‍ അയാളെ സൂക്ഷിച്ച്‌ നോക്കി. തോളില്‍ ശീല സഞ്ചിയും തൂക്കിയിട്ട്‌ കയ്യില്‍ ഒരു ചോറ്റു പാത്രവുമായി പോകുന്ന അയാളോട്‌ എനിക്കെന്തോ ഒരു സഹതാപം തോന്നി. ഇയാളാണീ വിഷയത്തിലെ പ്രതി എന്ന്‌ എന്തോ വിശ്വസിക്കാന്‍ കഴിഞ്ഞില്ല..

ധര്‍മ്മം വിജയിക്കട്ടെ ! എനിക്ക്‌ വലുത്‌ ഷാഫിയാണ്‌, അവന്‌റെ സന്തോഷമാണ്‌ മുഖ്യം.

വിളകളിലൂടെ പടര്‍ന്ന്‌ കയറാന്‍ കൊതിച്ച വള്ളിപ്പടര്‍പ്പിനെ വേരോടെ പിഴുതു മാറ്റണമെന്നുണ്‌ടായിരുന്നെങ്കിലും അതിന്‌റെ ആണിവേര്‌ മാത്രം ബാക്കി വെച്ച്‌ പിഴുത്‌ കളഞ്ഞു. ദൌത്യം പൂര്‍ണ്ണമായി വിജയം കണ്‌ടതിന്‌റെ ആഹ്ളാദാരവം ഞങ്ങള്‍ തുടങ്ങി. തൊട്ടപ്പുറത്തെ കൃഷിയിടങ്ങളില്‍ നല്ല മുഴുമുഴുപ്പുള്ള നാണ്യവിളകളിലേക്ക്‌ ധാരാളം വള്ളിപ്പടര്‍പ്പുകള്‍ അപ്പോഴും പടര്‍ന്ന്‌ പിടിക്കുന്നുണ്‌ടായിരുന്നു. പിഴുതെറിയാന്‍ ഒരു കൂട്ടം സദാചാര പോലീസ്‌ വരുന്നത്‌ വരെ അത്‌ തുടര്‍ന്നേക്കാം. !!!

132 comments:

 1. നാം അറിഞ്ഞും അറിയാതെയുമുള്ള അധ്യാപക പീഢനങ്ങൾ നിരവധിയുണ്ട്. ഇത് ഞാൻ ഉൾപ്പെട്ട ഒരു സംഭവം, അനുഭവിച്ചറിഞ്ഞത്.

  എന്റെ പഴയ ഫോളോവേഴ്സ് ഈ പോസ്റ്റ് വായിക്കുന്നുണ്ടെങ്കിൽ എന്റെ ഈ ബ്ലോഗ് ഫോളോ ചെയ്ത് പോകണമെന്ന് അഭ്യർത്ഥിക്കുന്നു, പഴയ ബ്ലോഗ് നിലവിലില്ല, പഴയ പേരിൽ തന്നെ പുതിയത് ഒന്ന് തുടങ്ങി. എല്ലാവർക്കും നന്ദി

  ReplyDelete
 2. ശെരിക്കും ആ അധ്യാപകന്‍ കുറ്റക്കാരന്‍ ആയിരുന്നോ?

  ReplyDelete
  Replies
  1. അധ്യാപകൻ തെറ്റുകാരൻ തന്നെ,

   വായനക്ക് നന്ദി ലിബി :)

   Delete
 3. ഇക്ക.... ഇത് ജീവിതത്തില്‍ നടന്നതാണോ അതോ പത്ര വാര്‍ത്ത എടുത്ത് കഥ ആക്കിയതാണോ?? ഇങ്ങനെ സംഭവിച്ച ഒരു സ്കൂള്‍ എനിക്ക് അറിയാം അത് മലപ്പുറത്ത്‌ തന്നെ ആണ്. എന്‍റെ സുഹൃത്തിന്‍റെ അനുജത്തി അവിടെ പഠിക്കുന്നുണ്ടായിരുന്നു. പിന്നെ വിഷമിക്കണ്ട... എല്ലാ ഫോലോവേര്‍മാരും തിരിച്ചു വരും... നന്നായി പ്രവാസി....

  ReplyDelete
  Replies
  1. ഇത് നടന്ന സംഭവമാണ്, കഥ രൂപത്തിലെഴുതാൻ നോക്കി - പിന്നെ വേണ്ടെന്ന് വെച്ചു.

   നന്ദി വിഗ്നേഷ് വായനക്കും ഈ വിലപ്പെട്ട കമെന്റിനും

   Delete
 4. വിദ്യ ചൊല്ലിക്കൊടുക്കേണ്ട അധ്യാപകർ, വിളയെടുക്കുന്ന വിദ്യയുമായി നമ്മുടെ കുട്ടികളെ സമീപിക്കുന്നുവെന്നത് ഞെട്ടിപ്പിക്കുന്ന ഒരു സത്യമാണു, എല്ലാവരെയും ഒരേ പോലെ കാണാൻ കഴിയില്ലെങ്കിലും, സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന അപചയം വിദ്യാലയങ്ങളിലേക്കും പടർന്നു പിടിച്ചാൽ...
  ചർച്ചകൾ ആവശ്യമുള്ള ഒരു വിഷയം., എങ്കിലും സായുധ വിപ്ലവമൊന്നിനും പരിഹാരമല്ല..

  ReplyDelete
  Replies
  1. ഹിഹിഹി

   നന്ദി നവാസ് വിശദമായ വായനക്കും കമെന്റിനും, ഇത്തരത്തിലുള്ള അധ്യാപകരെ നാം സൂക്ഷിക്കണം കുട്ടികൾക്ക് ബോധവൽക്കരണം നൽകണം.

   Delete
 5. അറിഞ്ഞതിനേക്കാള്‍ എത്രയോ അറിയാതെ പറയാതെ പോവുന്നുണ്ട് , പത്രതാളുകളില്‍ കാണുന്നത് ഒരു ചെറിയ അംശം മാത്രം . നല്ല ഒരു പോസ്റ്റ്‌ ,

  ReplyDelete
 6. ഒരു തുറന്നെഴുത്ത് കൂടി :)
  പക്ഷേ നമ്മളൊക്കെ ആണെൽ അടി തന്നാണു ആദ്യ മരുന്ന് കൊടുക്കുക.

  ReplyDelete
 7. ഇങ്ങനെയുളള അധ്യാപകരും ഉണ്ടല്ലേ...

  ReplyDelete
  Replies
  1. പ്രിയ സുമേഷ്, സലീം, റസ്ല, സുനീ

   ഇതിലെ വന്നതിനും വായനക്കും നന്ദി - ഇനിയും വരിക

   Delete
 8. ഇത് അധ്യാപകരുടെ മാത്രമല്ല എല്ലാ രംഗത്തും ഉണ്ടെന്നാണ് വിവിധ പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് മാര്‍ക്ക് കൊടുക്കാനായി വിളകള്‍ കൊയ്യുന്നവര്‍ നാളെ അവരുടെ മക്കള്‍ ഇതേ പാടത്തിലാണ് വളരേണ്ടത് എന്നറിയേണം. മക്കളുടെ ഉയര്‍ന്ന മാര്‍ക്ക്‌ അഭിമാനത്തിനു പകരം അപമാനം വരുത്തും. ഇന്നത്തെ ഇരകളായിരിക്കുമല്ലോ നാളത്തെ കൊയ്ത്തുകാര്‍...

  ReplyDelete
  Replies
  1. ശരിയാണ് അരുൺ, പ്രലോഭനങ്ങൾക്ക് കുട്ടികൾ ഇനിയും വശംവദരാവാം, അവരിൽ ഇവരുടെ കുട്ടികളും ഭാവിയിൽ വരാം - നല്ല വായനക്ക് നന്ദി

   Delete
 9. അധ്യാപകരെ കുട്ടികള്‍ക്ക് ഉപദേശിച്ചു നന്നാക്കാന്‍ ആവില്ലലോ, അപ്പോള്‍ നല്ല ചുട്ട പെട തന്നെ കൊടുക്കണം.
  ഞാന്‍ പത്തില്‍ പഠിക്കുമ്പോല്‍ ബയോളജി ട്ടൂഷന്‍ മാഷിനായിരുന്നു, ഇത് പോലെ കടി. ഉത്തരം പറയാത്ത പെണ്‍കുട്ടികള്‍ക്ക് കഷത്തില്‍ നുള്ള് കൊടുക്കുക, തുടയില്‍ നുള്ളുക ഒക്കെയായിരുന്നു പുള്ളിയുടെ വിനോദം.
  എത്രനാള്‍ സഹിക്കാന്‍ കഴിയും, പിന്നെ കുട്ടികള്‍ പ്രതികരിച്ചു. ശക്തമായി തന്നെ. സാറ് മാത്രമല്ല സാറിന്റെ ബൈക്കും ആശുപത്രിയിലായി.
  വിദ്യാര്‍ത്ഥികളെ തൊട്ടു കളിച്ചാല്‍. അക്കളി തീ കളി സൂക്ഷിച്ചോ.

  ReplyDelete
  Replies
  1. ഹിഹിഹി, ശ്രീജിത്ത് ഞരമ്പ് രോഗികൾ അധ്യാപകരായാൽ ഇങ്ങനെയിരിക്കും. അധ്യാപനമെന്ന പവിത്രമായ ജോലിയെ നാം ബഹുമാനിക്കണം. എന്നാൽ ഇത്തരക്കാരെ കഴിവതും അവസാനിപ്പിക്കണം.

   Delete
 10. പ്രൊഫെഷണല്‍ കോളേജ്ജില്‍ മാത്രമേ ഇങ്ങനത്തെ സംഭവങ്ങള്‍ ഉള്ളൂ എന്ന വിചാരിച്ചത്....ഇപ്പോ സ്കൂളിലും ... കഷ്ട്ടകാലം .... ആശംസകള്‍ ..

  ReplyDelete
 11. ഗുല്‍മോഹര്‍ .............

  ReplyDelete
 12. ഇവിടെ ഇതും ഇതിലപ്പുറവും നടക്കും.. പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല.. കാലം പോയ പോക്കെ..

  ReplyDelete
  Replies
  1. പ്രിയ കുര്യച്ചൻ, കാത്തി, സംഗീത്

   വായനക്കും ഈ പ്രോത്സാഹനത്തിനും നന്ദി... വീണ്ടും വരിക

   Delete
 13. അതേ, എല്ലായിടങ്ങളിലും ഇത്തരം പീഡനങ്ങള്‍ നടക്കുന്നുവെന്ന സൂചനയാണ് പത്രത്താളുകളിലൂടെ കണ്ണോടിച്ചാല്‍ കിട്ടുക! പവിത്രമെന്നു കരുതി പോന്ന പല ബന്ധങ്ങളും ഈ രാക്ഷസ കരങ്ങളില്‍ പെട്ടുഴലുന്നു - അദ്ധ്യാപകന്‍ -വിദ്യാര്‍ഥി; അച്ഛന്‍ -മകള്‍; സഹോദരന്‍-- സഹോദരി തുടങ്ങി എല്ലാ ബന്ധങ്ങളും!!!! പലപ്പോഴും ഇവരൊക്കെ മനുഷ്യരാണോ എന്ന് തന്നെ തോന്നി പോകാറുണ്ട് ഇത്തരം വാര്‍ത്തകള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍!...

  ഇത്രയധികം മൂല്യച്യുതി സമൂഹത്തില്‍ വരാന്‍ എന്തേ കാരണം??? ഒരു പിഞ്ചുകുഞ്ഞിനെപ്പോലും വാത്സല്യത്തോടെ കാണാന്‍ കഴിയാതതെന്തു കൊണ്ട്??? ഉത്തരം കിട്ടാത്ത, ഉറക്കം കളയുന്ന ഇത്തരം ചോദ്യങ്ങള്‍ ഇനിയുമെത്ര!!!

  വരുന്ന തലമുറയെങ്കിലും ഇത്തരം ഹീനപ്രവര്‍ത്തികള്‍ ചെയ്യാതിരിയ്ക്കട്ടെ. അവര്‍ക്ക് നന്മയുടെയും നേരിന്റെയും വഴികള്‍ തിരഞ്ഞെടുക്കാനാവട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു...

  ReplyDelete
  Replies
  1. പ്രിയ നിഷ,

   വിശദമായ വായനക്കും നല്ല കമെന്റിനും നന്ദി. സമൂഹത്തെ ബാധിച്ചിരിക്കുന്ന ഈ മൂല്യച്യുതി തന്നെയാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണം. ഒരാൾ കളങ്കമാവുമ്പോൾ അത് പലരേയും ബാധിക്കുന്നു.

   Delete
 14. ഇതേ ഒരു സംഭവം കഴിഞ്ഞ മാസം എന്റെ ജില്ലയിലും നടന്നു!!

  ReplyDelete
 15. ഇത്തരത്തില്‍ എന്തൊക്കെ നടന്നുകൊണ്ടിരിക്കുന്ന! പുറത്തറിയുന്നത് വളരെ കുറച്ചുമാത്രം -അറിയുന്നതിന്നെതിരെ പ്രതികരിച്ചുകൊണ്ടേയിരിക്കണം..

  ReplyDelete
  Replies
  1. പ്രിയ ഷബീർ & സിദ്ധീഖ

   വിശദമായ വായനക്കും അഭിപ്രായത്തിനും നന്ദി

   Delete
 16. ഇങ്ങനെ പ്രതികരിക്കുന്ന ചെറുപ്പക്കാർ ഇപ്പോഴുമുണ്ടെന്നുള്ളത് അത്ഭുതമായി തോന്നുന്നു.
  സ്വയം ഒരു പുണ്യവാളനായി ചിത്രീകരിക്കാതെ മൊഹി തുറന്നെഴുതിയതും ഇഷ്ടപ്പെട്ടു. ഇത്തരത്തിലുള്ള ഇടപെടലുകളും ചോദ്യം ചെയ്യലുകളുമാണ് നമ്മളെയും സ്വയം ഒരു നല്ല മനുഷ്യനായി നിലനിൽക്കാൻ പ്രേരിപ്പിക്കുക..

  ReplyDelete
  Replies
  1. പ്രിയ വിഡ്ഢിമാൻ, താങ്കൾ ഞാൻ ഉദ്ദേശിച്ച രീതിയിൽ ഈ പോസ്റ്റ് വായിച്ചിരിക്കുന്നു... എനിക്കീ വിഷയം വളരെ സീരിയസായി പറയാമായിരുന്നു. പക്ഷെ അത് ഉൾക്കൊള്ളാൻ എല്ലാവർക്കും കഴിയില്ല. ഞാ‍ാൻ ഉദ്ദേശിച്ച രീതിയിൽ വായിച്ചതിന് നന്ദി,. വീണ്ടും വരിക

   Delete
 17. This comment has been removed by the author.

  ReplyDelete
 18. ഇത് ഞെട്ടിപ്പിക്കുന്ന സംഭവം തന്നെ. ഇത്തരം സംഭവങ്ങള്‍ വേദനാജനകമാണ്. വിദ്യ പകര്‍ന്നു നല്‍കേണ്ടവര്‍ തന്നെ ഇത്തരത്തില്‍ പെരുമാറിയാല്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കാന്‍ പാടില്ല. ശക്തമായി തന്നെ പ്രതികരിക്കണം. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ശക്തമായ ബോധവല്‍ക്കരണം കൊടുക്കണം. എന്ത് കൊണ്ട് ഇത്തരം അനുഭവങ്ങള്‍ ഒരു പെണ്‍കുട്ടിക്ക് സ്വന്തം വീട്ടില്‍ പറയാന്‍ കഴിയുന്നില്ല? എന്ത് കൊണ്ട് അത് മറച്ചു വെക്കുന്നു? ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇത്തരം അനുഭവങ്ങള്‍ പുറത്തു പറഞ്ഞാല്‍ അനന്തര ഫലങ്ങളെക്കുറിച്ച് പെണ്‍കുട്ടികള്‍ ഭയക്കുന്നുണ്ടാവും. ഇത്തരം ഭയാശങ്കകള്‍ ഇല്ലാതാക്കി അവരെ എല്ലാ സാഹചര്യങ്ങളെയും നേരിടാന്‍ പ്രാപ്തരാക്കേണ്ടത് ഓരോ മാതാപിതാക്കളുടെയും കടമയല്ലേ? മക്കളുമായുള്ള ആശയവിനിമയത്തില്‍ മാതാപിതാക്കള്‍ക്ക് പാളിച്ച പറ്റുന്നുണ്ട് എന്നാണ് ഇത്തരം സംഭവങ്ങളില്‍ നിന്നും വ്യകതമാകുന്നത്. ഇനിയെങ്കിലും ഇത്തരം കാര്യങ്ങളില്‍ ജാഗൃത പാലിക്കൂ.

  ReplyDelete
  Replies
  1. പ്രിയ ഷമീം,

   ശരിയാണ്, ഇത്തരം വിഷയങ്ങൾ കുട്ടികൾ വീട്ടിൽ പങ്ക് വെക്കേണ്ടതുണ്ട്. എന്നാൽ അവർ അത് മനസ്സിലൊക്കി നടക്കും. അവർ പോകും, പിന്നേയും കുട്ടികൾ അധ്യാപകരിലേക്ക് വരും.

   നല്ല വായനക്ക് നന്ദി

   Delete
 19. സ്കൂളുകളില്‍ ഇതു പോലുള്ള സംഭവം നടക്കുന്നു എന്ന് കേട്ടിട്ട് ഞെട്ടല്‍ ആണ് ഉണ്ടായതു . നിഷ പറഞ്ഞ പോലെ ഇത്രയധികം മൂല്യച്യുതി സമൂഹത്തില്‍ വന്നു കൊണ്ടിരിക്കുന്നു, ഇതിനൊക്കെ കാരണം എന്താണെന്നു കൂടി ചിന്തികെണ്ടിയിരിക്കുന്നു, മാറ്റങ്ങള്‍ ജീവിതത്തില്‍ അനിവാര്യമാണ്, പക്ഷെ അത് നമയ്ക്കയിട്ടുള്ള മാറ്റങ്ങള്‍ ആവണം ! ഇങ്ങനെ ഒരു അനുഭവം ഇവിടെ പോസ്റ്റ്‌ ചെയ്തതിനു മോഹിക്ക് ആശംസകള്‍ !!!

  ReplyDelete
  Replies
  1. പ്രിയ ജോമോൻ,

   വിശദമായ വായനക്കും കമെന്റിനും നന്ദി കെട്ടൊ

   Delete
 20. ഈശ്വര തുല്യൻ ഗുരു..
  ചില ദുഷ്‌ ബാധകളുടെ അരങ്ങേറ്റമാണു ചിന്തകളേയും പ്രവൃത്തികളേയും നയിക്കുന്ന കുബുദ്ധി എന്ന് വിശ്വസിക്കാനാണു നിയ്ക്കിഷ്ടം..
  ഗുരുസ്ഥാനം കാൽചുവട്ടിൽ പതിയുന്ന സംസ്ക്കാരം നമുക്ക്‌ പിന്തുടരാനാകുമോ,?
  ദുഷ്ട ജനങ്ങൾ ശിക്ഷ അർഹിക്കുന്നു,
  അതവരെ പിന്തുടരുന്ന സത്യമാണു,
  കാലാന്തരങ്ങളായി നാം ശീലിച്ചൂം പാലിച്ചും വരുന്ന സമ്പന്ന സംസ്ക്കാരങ്ങൾ നിലനിൽക്കുവാൻ പ്രാർത്ഥനകൾ.,!

  ReplyDelete
  Replies
  1. ടീച്ചർ, ഒരിക്കലും ഒരു സാമാന്യവൽക്കരണത്തിന് ഞാൻ മുതിരുന്നില്ല

   മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ? അനുഭവിച്ചത് പങ്ക് വെച്ചു. അധ്യാപന പ്രവർത്തിയെ ബഹുമാനിക്കുന്നു. ഇത്രയും പവിത്രതയുള്ള ഒരു ജോലി വേറെയുണ്ടോ? എന്റെ അനിയനും അധ്യാപകനാണ്

   ബി എസ് സി മാത്സ് :) ബി എഡ്

   Delete
 21. കേരളത്തിന്‍റെ പലഭാഗങ്ങളിലും ഇന്നും ഇത്തരം സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു..അതില്‍ തന്നെ ഒരു ചെറിയ ശതമാനം മാത്രമേ നാം അറിയുന്നുള്ളൂ...ഇനിയും പുറംലോകം അറിയാതെ കിടക്കുന്ന എത്ര എത്ര സംഭവങ്ങള്‍ ഉണ്ടാകും.
  വളരെ പ്രസക്തമായ വിഷയത്തെ ആസ്പദമാക്കി എഴുതിയ ഈ രചന അഭിനന്ദനമര്‍ഹിക്കുന്നു.

  ReplyDelete
  Replies
  1. പ്രിയ മുനീർ, വിശദമായ വായനക്കും കമെന്റിനു ഒരുപാട് നന്ദി

   Delete
 22. അധ്യാപകന്‌ പകരം അത്‌ ഞാനായിരുന്നെങ്കില്‍ എന്ത്‌ രസമായേനെ എന്ന്‌ മനസ്സില്‍ ഒരുവേള ആഗ്രഹിച്ചെങ്കിലും നീതി ധര്‍മ്മം എന്നിവയെല്ലാം എന്നെ ഉണര്‍ത്തി..
  .....
  അയാളോട്‌ എനിക്കെന്തോ ഒരു സഹതാപം തോന്നി...
  ....
  എനിക്ക്‌ വലുത്‌ ഷാഫിയാണ്‌, അവന്‌റെ സന്തോഷമാണ്‌ മുഖ്യം...
  ...
  തുടങ്ങിയ വരികള്‍ വായിക്കുമ്പോള്‍ അനുഭവക്കുറിപ്പായിട്ടല്ല,ഒരു നര്‍മ്മലേഖനമായാണ് തോന്നിയത്.

  ReplyDelete
  Replies
  1. പ്രിയ മുഹമ്മദ് ഇക്ക,

   രസകരമായി പറയുക എന്നതായിരുന്നു എന്റെ ലക്ഷ്യം, ആ രീതിയിലും വായിക്കപ്പെടുന്നു എന്നത് സന്തോഷമുണ്ടാക്കുന്നു. പക്ഷെ സംഭവം നടന്നത് , മറ്റ് പാളിച്ചകൾ എന്റെ എഴുത്തിലെ പോരായ്മ

   Delete
 23. ഈ സംഭവം ഒരു ഒറ്റപ്പ്ട്ടത് മാത്രമല്ല!" കൃഷിയിടങ്ങളില്‍ നല്ല മുഴുമുഴുപ്പുള്ള നാണ്യവിളകളിലേക്ക്‌ ധാരാളം വള്ളിപ്പടര്‍പ്പുകള്‍ അപ്പോഴും പടര്‍ന്ന്‌ പിടിക്കുന്നുണ്‌ടായിരുന്നു" ഇതു ഇപ്പോളും നടന്നുകൊണ്ടിരിക്കുന്നു.ഇപ്പോള്‍ അധ്യാപകര്‍ ചെറിയ ക്ലാസ്സിലെ കുട്ടികളെവരെ ലൈങ്കികച്ചുഷണം ചെയ്യുന്നു,ഇത്രത്തോളം(മൃഗങ്ങലെക്കളും)അധ്പ്പധിച്ചോ? ലൈങ്കികച്ചുഷണത്തിനു ഇരയാകുന്ന കുടുതലും കുട്ടികളും മാനഭയം കൊണ്ട് പുറത്തരിയിക്കുന്നില്ല.അതു ഇവരെപോലുള്ള ചെകുത്തന്മാര്‍ക്ക് വളമാകുന്നു.ഈ പോസ്റ്റ്‌ വളരെയേറ നമ്മെ ചിന്ദിപ്പിക്കുന്നു? നല്ല ഒരനുഭവം എഴുതിയത്തിനു ഒരായിരം ആശംസകള്‍ നേരുന്നു.അധ്യാപകര്‍ ഇത്രത്തോളം കാമാവേരിയന്മാര്‍ ആകുന്നതിനെപറ്റി നമുക്ക് ചിന്തിക്കണേ വയ്യ,

  ReplyDelete
  Replies
  1. പ്രിയ ജമാൽ, വിശദമായ വാ‍യനക്കും കമെന്റിനും നന്ദി

   ഈ സംഭവങ്ങൾ ഇപ്പോഴും തുടരുന്നു എന്നാണ് ഞാൻ പോസ്റ്റിനടിയിൽ സൂചിപ്പിച്ചത്. ഞാൻ ഉദ്ദേശിച്ച രീതിയിൽ വായിക്കപ്പെട്ടതിനും വായിച്ചതിനും നന്ദി.

   Delete
 24. ഇത് പുതിയ കാലത്തിന്‍റേതു മാത്രമല്ല. പഴയ കാലത്തും ഇതൊക്കെ ഉണ്ടായിരുന്നു.ഒതുക്കിവെക്കാന്‍ പ്രേരിപ്പിക്കും, വിങ്ങിക്കരഞ്ഞുകൊണ്ട് ഒതുക്കിവെക്കും. പുറത്തറിഞ്ഞാല്‍ ചൂഷണം അനിഭവിച്ച പെണ്‍ കുട്ടിയാവുമല്ലോ കുറ്റക്കാരി....പിന്നെ അവള്‍ക്കൊരു ജീവിതം കിട്ടില്ലല്ലോ എന്ന സമൂഹത്തിന്‍റെ മനോഭാവമാണു കാരണം. കുറ്റം പെണ്ണിനായിരിക്കും എന്ന് നൂറ്റൊന്നു ശതമാനം ഉറപ്പുള്ളതുകൊണ്ട് പിന്നെയും പിന്നെയും ഈ തെറ്റ് ചെയ്യാന്‍ ആണിനു കഴിയുകയും ചെയ്യും.

  മൊഹി അല്‍പം ധിറുതി പിടിച്ച് എഴുതിയ പോലെ തോന്നി.അതുകൊണ്ടാവണം വിഷയത്തിന്‍റെ ഗൌരവം വാചകങ്ങളില്‍ വന്നില്ല.

  ReplyDelete
  Replies
  1. പ്രിയ കല ചേച്ചീ,

   ഞാൻ ഈ സംഭവം വളരെ സരസമായി പറഞ്ഞ് പോകാൻ വേണ്ടി കഥ രൂപത്തിലെഴുതാമെന്ന് കരുതി, പിന്നെ സംഭവം അനുഭവമാക്കി. എച്ചുമുവിന്റെ എല്ലാ അഭിപ്രായങ്ങൾക്കും ഞാൻ കാതോർക്കുന്നു. എന്റെ ബ്ലോഗിലെ ആദ്യകാല വായനക്കാരിയായിരുന്നല്ലോ? ആ നിർദ്ദേശങ്ങൾ എനിക്കിപ്പോഴും ഓർമ്മയുണ്ട്. അവയെ പോലെ ഇതും ഞാൻ ശിരസാവഹിക്കുന്നു...

   നന്ദി കെട്ടോ, വീണ്ടും വരിക

   Delete
 25. ഇത്തരം അധ്യാപകര്‍ കുറ്റക്കാര്‍ തന്നെ. ഇവരെ കവച്ചു വെക്കുന്ന ചില വിദ്യാര്‍ഥികളും ഇക്കാലത്ത്‌ ഉണ്ടെന്നു മറക്കേണ്ട.

  ReplyDelete
 26. മനുഷ്യൻ അവന്റെ വിവേക മാറ്റിനിർത്തിയാൽ മൃഗത്തെക്കാൾ മ്ലേചനാണ്,
  ഒരു അധ്യാപകന്റെ ധർമ്മം പഠിക്കാത ചിലതും ആ കൂട്ടതിൽ കാണാം, എന്തായാലും ഇത്തരം സമ്പവങ്ങൾ നടക്കുന്നു എന്നറിഞ്ഞാൽ ആ നട്ടിലെ ചെറുപ്പക്കാർ അതിലിറങ്ങിയത് നന്നായി.............

  ReplyDelete
 27. ഇത്തരം സംഭവങ്ങള്‍ എന്നും ഉണ്ട്. പ്രതികരണം എന്തായാലും നന്നായി.

  ReplyDelete
 28. ഒരു ആക്ഷേപഹാസ്യമായാണ് എനിക്ക് തോന്നിയത്. സത്യം എന്തെന്ന് അറിയുന്നതിനുമുന്‍പ്‌ ചാടി പുറപ്പെടുന്ന കുറെപ്പേര്‍!

  ReplyDelete
 29. ഈ ടൈപ്പു ചില സാധനങ്ങളെ എനിക്കറിയാം....
  അദ്ധ്യാപകർ മാത്രമല്ല ചില പ്രിൻസപ്പാൾമാരും മോശമല്ല....
  അദ്ധ്യാപകവർഗത്തിനു മുഴുവൻ അപമാനമാണവർ....

  ഇത്തരം തുറന്നെഴുത്തുകൾ നമുക്ക് ആവശ്യമാണ്.....

  ReplyDelete
 30. വിദ്യാർത്ഥികളെ സ്വന്തം കുഞ്ഞുങ്ങളെപ്പോലെ കാണാത്ത അധമന്മാർ അധ്യാപകസമൂഹത്തിലും ഉണ്ടെന്നത് ലജ്ജാകരമാണ്.അവർ മാപ്പർഹിക്കുന്നില്ല.

  ഇത് അല്പം കൂടി ഗൌരവത്തോടെ അവതരിപ്പിക്കാമായിരുന്നു എന്നു തോന്നി.

  ReplyDelete
 31. ഒരു കൂറ്റൻ ഐസ്ബർഗിന്റെ ഉപരിതലത്തിൽ കാണാവുന്ന ഭാഗം, അല്ലെങ്കിൽ അതിലും കുറഞ്ഞത്. അതാണിവിണെ നാമറിയുന്നത്. നമ്മുടെ കുട്ടികളെ ബോധവൽക്കരിക്കണം, ഏത് അരുതായ്മകളും അതിന്റെ ഒന്നാം തിയ്യതി തന്നെ രക്ഷിതാക്കളിലേക്കോ മുതിർന്നവരിലേക്കോ എത്തിക്കൽ മാത്രമാണ് പ്രതിവിധി. Animal Kingdomലെ ഒരു സാധാരണ അംഗമായ മനുഷ്യനിലെ ഈ ത്വര അവസാനിക്കുമെന്നോ ശമിക്കുമെന്നോ കരുതുന്നത് മൗഡ്യമാണ്.

  അതീവഗൗരവമായ ഒരു വിഷയത്തെ അവതരിപ്പിക്കാൻ ശ്രമിച്ചതിന് അഭിനന്ദനം. തെരെഞ്ഞെടുത്ത വിവരണരീതി വിഷയത്തിന്റെ ഗൗരവത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ.

  ReplyDelete
 32. എവിടെയും പീഡനങ്ങള്‍ ! നാളത്തെ മനുഷ്യ ജീവിതം ചോദ്യ ച്ചിഹ്നം ആയിരിക്കുന്നു.

  ReplyDelete
 33. ഇത്തരത്തില്‍ നിറയെ പേര് ഉണ്ട്...
  മദ്രസ അധ്യാപകര്‍ വരെ...
  ചെറിയ ക്ലാസില്‍ പഠിക്കുന്നവരെ പോലും തൊട്ടു തലോടാന്‍ നടക്കുന്നവര്‍..
  ഇവന്മാരെയൊക്കെ കാണുമ്പോള്‍ അറിയാതെ നിയമം കയ്യില്‍ എടുക്കാന്‍ തോന്നും...
  ഇവരെ നിയമത്തിന്റെ മുന്നില്‍ എത്തിക്കുക എന്നതാണ് ചെയ്യേണ്ട കാര്യം...

  ReplyDelete
 34. എന്റെ ബൂലോഗഒഴിവുകാല ഇടവേളകളിൽ മൊഹിയെ തപ്പിനോക്കി
  കാണാതിക്കുന്ന വേളയിലിതാ തികച്ചും ഗൌരവപരമായ ഒരു വിഷയത്തിന്റെ
  ഉള്ളടക്കങ്ങൾ പങ്കുവെച്ച്...
  ഇതിനെയൊക്കെയെതിരായി പ്രതികരണശേഷിയുണ്ടാക്കുവാൻ
  വേണ്ടിസമൂഹത്തിന് ഒരു ബോധവൽക്കരണ സന്ദേശവുമായി ഭായിവിടെ
  വീണ്ടും പുന:രവധരിച്ചിരിക്കുന്നൂ‍ൂ...

  ഗുഡ് വർക്ക്...കേട്ടൊ ഭായ്

  ReplyDelete
  Replies
  1. ഹഹഹ മുരളിയണ്ണോ നീങ്കൾ എങ്കെ, ബിലാത്തി പൂട്ടിയോ

   നിങ്ങളില്ലാത്ത സമയം ഇവിടെ എന്തൊക്കെ നടന്നു... :)

   വീണ്ടും വന്നതിനും കമെന്റിയതിനും നന്ദി കെട്ടോ - സ്നേഹം

   Delete
 35. മോഹി,
  അല്പകാലത്തെ ഇടവേളയ്ക്കു ശേഷം
  വളരെ ഗൌരവതരമായ ഒരു വിഷയവുമായി
  ഇവിടെ എത്തിയതില്‍ സന്തോഷം
  ഇത്തരം കാര്യങ്ങള്‍ പലപ്പോഴും അഭിമാനം
  ഓര്‍ത്തു മൂടി വെക്കപ്പെടുകയാണ് പതിവ്
  ഇത്തരം സംഭവങ്ങളുടെ നൂറില്‍ ഒരംശം
  മാത്രം ഇവിടെ വിവരിക്കപ്പെടുന്നുള്ള/
  അല്ലെങ്കില്‍ പുറം ലോകം അറിയപ്പെടുന്നുള്ളൂ
  ഇവിടെ കുട്ടികളെ കൂടുതല്‍
  ബോധവല്‍ക്കരിക്കുന്നതിനുള്ള ഒരു
  ശ്രമമാണ് ആദ്യം നടത്തേണ്ടത്,
  ഇത്തരം പീഡനങ്ങള്‍ ഉണ്ടാകുമ്പോള്‍ അത്
  മാതാപിതാക്കളോട് പറയാനും, മാതാപിതാക്കള്‍
  അത് മൂടി വെക്കാതെ വേണ്ടപ്പെട്ടവരെ ധരിപ്പിക്കാനും
  ഒരു ശ്രമം നടത്തിയാല്‍ അത്തരക്കാരെ കൈയോടെ പിടിക്കാം
  അങ്ങനെ പല പീഡനങ്ങളും ഒഴിവാക്കാനും ഒരു പരിധി വരെ കഴിയും
  അങ്ങേനെയെങ്കില്‍ ഇത്തരം സദാചാര പോലീസ്സ് കാരുടെ ഇടപെടല്‍
  കൂടാതെ തന്നെ കാര്യങ്ങള്‍ നടക്കും :-)

  ReplyDelete
 36. പുറത്ത്‌ അറിയുന്നതിനേക്കാള്‍ എത്രയോ അധികമാണ് അറിയാതെ പോകുന്നത്. അല്ലെങ്കില്‍ എച്മു പറഞ്ഞത്‌ പോലെ പഴയകാലത്തെ ആ നിഴല്‍ ഇപ്പോഴും പൂര്‍ണ്ണമായും നീങ്ങിയിട്ടില്ല എന്നും കരുതേണ്ടിയിരിക്കുന്നു. എങ്ങിനെയും സുഖം എന്നതില്‍ കവിഞ്ഞ ഒന്നും ഇല്ലെന്ന ഇത്തരം കരുതലുകളെ ഇല്ലാതാക്കുക എന്നത് തന്നെ വേണ്ടത്‌......

  ReplyDelete
 37. ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ല തന്നെ. എന്നാല്‍ ഏറെ വ്യാപകവുമല്ല. തീര്‍ച്ചയായും മിക്ക വിദ്യാലയങ്ങളിലും വനിതാ ടീച്ചര്‍മാര്‍ വളരെയേറെ ഉണ്ട്. മുകളില്‍ വിവരിച്ച പോലെയുള്ള അധ്യാപകര്‍ എല്ലാ മിക്ക വിദ്യാലയങ്ങളിലും കണ്ടെന്നു വരാം. അവരുടെ വൈകൃതങ്ങളുടെ അളവ് വ്യത്യാസപ്പെട്ടിരിക്കും. പെണ്‍കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ ഒരു മികച്ച പ്രിന്‍സിപ്പാളിന് തന്റെ കഴിവുപയോഗിച്ച് ഇല്ലതാക്കാവുന്നതാണ്. എന്റെ അനുഭവം പറയട്ടെ. ഞാന്‍ ആദ്യം ചെയ്തത് എന്റെ വിദ്യാലയത്തിലെ ലാബുകളില്‍ എല്ലാം സുതാര്യമായ ഗ്ലാസ്സുകള്‍ ഉള്ള ജനലുകള്‍ പിടിപ്പിക്കുക എന്നതാണ്. അവധി ദിവസങ്ങളിലോ അധിക സമയത്തോ ക്ലാസ്സുകള്‍ ഉണ്ടെങ്കില്‍ ഒരു വനിതാ ടീച്ചറും വനിതാ അറ്റന്‍ഡറും വേണം എന്ന് നിഷ്കര്‍ഷിച്ചു. അങ്ങനെയല്ലെങ്കില്‍ പ്രത്യേക ക്ലാസ്സ്‌ വേണ്ട. ലാബുകളില്‍ എല്ലാ സമയവും ഒരു മിന്നല്‍ സന്ദര്‍ശനം. പിന്നെ കുട്ടികളുമായി സംസാരിക്കാന്‍ എപ്പോഴും ചില വനിതാ ടീച്ചര്‍മാര്‍ .. സാഹചര്യങ്ങള്‍ ഒഴിവാക്കുക . അങ്ങനെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകും എന്ന മുന്‍ധാരണയോടെ ഈ കാര്യങ്ങളെ കാണാന്‍ ഒരു സ്ഥാപന മേധാവിക്ക്‌ ആയാല്‍ ഇത് നിയന്ത്രിക്കാവുന്നതാണ്. വേലി തന്നെ വിളവു തിന്നാല്‍ ?? എനിക്ക് പറയാന്‍ ഒന്നുമില്ല.

  ReplyDelete
  Replies
  1. നിസാര്‍, തീര്‍ച്ചയായും താങ്കള്‍ മുന്നോട്ട്‌ വെച്ച നിര്‍ദ്ദേശങ്ങള്‍ ഒരു പരിധിവരെയെങ്കിലും ഇത്തരം പീഡനങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. സ്കൂളിന്‌റെ അന്തസ്സിനെ ഓര്‍ത്ത്‌ എല്ലാം മറച്ച്‌ വെക്കുന്നവരാണ്‌ പ്രിന്‍സിപ്പാലുകള്‍. രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്‌ടിയിരിക്കുന്നു, കുട്ടികള്‍ ദുരനുഭവങ്ങള്‍ യ്ഥാക്രമം പങ്ക്‌ വെക്കുക എന്നതാണ്‌ മികച്ച പ്രതിരോധം.

   Delete
 38. ഇതൊക്കെയാണ് ഇന്നത്തെ സാക്ഷര കേരളത്തിലെ അവസ്ഥ ,,എവിടെയും പീഡനം ..സ്കൂളില്‍ മാത്രമല്ല ബസ്സില്‍ ,ആശുപത്രിയില്‍ ,ഹോട്ടലില്‍ ,എല്ലാം ഇത്തരം കഴുക കണ്ണുകള്‍ കാണാം ,വിഷയം അതിന്‍റെ ഗൌരവത്തില്‍ തന്നെ കാണാന്‍ ശ്രമിക്കുന്നു ,,എത്രയൊക്കെ സദാചാരപോലീസ് എന്ന് പറഞ്ഞു മാറ്റി നിര്‍ത്തിയാലും പ്രതികരണ ശേഷി നഷ്ടപ്പെടാത്തവര്‍ തന്നെയാണ് ഇന്നത്തെ ഏക ആശ്വാസം ! വിഷയം വഷളാക്കാതെ കൈകാര്യം ചെയ്ത രീതി അഭിനന്ദനാര്‍ഹം !!!!!

  ReplyDelete
 39. നല്ല ഒരു പോസ്റ്റ്‌ ,

  ReplyDelete
 40. അപ്പോള്‍ അത് പോസ്റ്റ്‌ ആക്കിയല്ലേ. നന്നായിട്ടുണ്ട് മൊഹി. പക്ഷെ കുറച്ചു ധൃതി വെച്ചോ എന്ന എച്ച്മുവിന്റെ സംശയം എനിക്കുമുണ്ട്. കാരണം വിഷയത്തിന്‍റെ ഗൌരവം പലയിടങ്ങളിലും നഷ്ടപ്പെടുന്നു. ചിലയിടങ്ങളില്‍ 'പോയിന്റ്‌ ടു പോയിന്റ്‌ ജംബിംഗ്' വ്യക്തമായിക്കാണാം.എന്നിരുന്നാലും വിഷയത്തിന്‍റെ പ്രസക്തി തീര്‍ച്ചയായും വളരെ വളരെ ഉയര്‍ന്നതാണ് ഇപ്പോഴത്തെ കേരള സാഹചര്യത്തില്‍. സേതുലക്ഷ്മിയുടെ കഥയും ഇതും ചേര്‍ത്തു വായിക്കുമ്പോള്‍ ......! പേടി തോന്നുന്നു....!

  ReplyDelete
  Replies
  1. ജിദ്ധയിലെ കൂടിക്കാഴ്ചയിൽ ഞാൻ രണ്ട് ത്രെഡുകൾ പറഞ്ഞിരുന്നല്ലോ, അല്ലേ... ഒന്ന് പോസ്റ്റി, മറ്റേത് പിറകെ വരും. അതിന് മുമ്പ് എന്റെ അപരചിതൻ, ഉണ്ണിക്കുട്ടന്റെ ലോകം എന്നീ കഥകളുടെ മൂന്നാം ഭാഗമാണ് പണിപ്പുരയിൽ . :)

   വിശദമായ വായനക്കും കമെന്റിനും നന്ദി അംജത്ത്

   സേതു ലക്ഷ്മിയുടെ നിശ്ചല ചിത്രങ്ങളാവും ഉദ്ദേശിച്ചതല്ലേ....

   Delete
 41. ആദ്യത്തെ പ്രാവശ്യം തന്നെ പരാതിപ്പെടാന്‍ ശ്രമിക്കുന്നത് ഇങ്ങനെയുള്ള സംഭവങ്ങള്‍ക്ക് അറുതി വരുത്തില്ലെ?
  വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല്ല. ഒരു അദ്ധ്യാപകന്‍ സ്വന്തം വിദ്യാര്‍ഥിയുടെ അമ്മയെ ശല്യപ്പെടുത്താന്‍ ശ്രമിച്ചത്‌ എനിക്കറിയാം

  ReplyDelete
 42. ഇവയെന്ത് കൊണ്ട് സംഭവിക്കുന്നു എന്നത് ഖേദകരം തന്നെ. കമെന്റുകളെല്ലാം വായിച്ചു. ഈ സംഭവം ഒറ്റപ്പെട്ടവയല്ല മറിച്ച് രാജ്യത്തുടനീളം കാണുന്നു. ചിലത് മാത്രം പുറത്ത് വരുന്നു - എന്നാൽ പണ്ടേത്താൾ ഇപ്പോഴാണ് ഇത്തരം സംഭവങ്ങൾ പുറം ലോകമറിയുന്നത്...

  ReplyDelete
 43. ജയന്‍ ഡോക്ടറും ചീരാ മുളകും പറഞ്ഞ പോലെ വിഷയത്തിന്റെ ഗൌരവം അവതരണ രീതിയില്‍ അല്പം ചോര്‍ന്നു പോയെന്ന അഭിപ്രായം എനിക്കുമുണ്ട്. എച്ച്മുട്ടി പറഞ്ഞ പോലെ പണ്ടും ഉണ്ടായിരുന്നു,പക്ഷെ ഇന്നത്തെപ്പോലെ അത്ര വ്യാപകമായി ഉണ്ടായിരുന്നില്ല. പി.വി ഏരിയല്‍ പറഞ്ഞ പോലെ ബോധവല്‍ക്കരണം തന്നെയാണ് കൂടുതല്‍ ആവശ്യം..ഏതായാലും പോസ്റ്റ് നന്നായി. പിന്നെ മൊഹിയുടെ ബ്ലോഗിനെന്തു പറ്റി, അവിടെയും സദാചാരപ്പോലീസ് കയറി ഇറങ്ങിയോ?

  ReplyDelete
 44. "സ്കൂളിനെ സ്നേഹിച്ച്‌ നശിപ്പിക്കാമെന്ന്‌ നിങ്ങള്‍ വ്യാമോഹിക്കേണ്‌ട. ഞങ്ങള്‍ക്കെന്ത്‌ ചെയ്യാന്‍ കഴിയുമെന്ന്‌ കാണിച്ച്‌ തരാം.. മനുഷ്യാവകാശ സംഘടനയും വനിതാ കമ്മീഷനുമെല്ലാം വെറും നോക്കുകുത്തികളാണോ എന്ന്‌ നമുക്ക്‌ കാണാം" ഷാഫിയുടെ സ്വരത്തിൽ ഭീഷണിയേക്കാൾ വേറെ എന്തൊക്കെയോ ഉണ്ടായിരുന്നു.

  നല്ല ഒരു തുറന്നെഴുത്ത്,പക്ഷെ മൊഹീ, നീ കമന്റ്സിനുള്ള മറുപടിയിൽ കൊടുത്ത അത്രയ്ക്ക് ഗൗരവം പോലും പോസ്റ്റിലുള്ള വിശദീകരണത്തിൽ കണ്ടില്ല. എന്തുകൊണ്ടോ ആ വിവരണത്തിലെ വാക്കുകൾക്കിടയിൽ അതിന്റെ ഗൗരവം നഷ്ടമായൊരു തോന്നൽ. പക്ഷെ നല്ല ശ്രമമാണിത്,ഇത്തരത്തിലുള്ള തുറന്നെഴുത്തുകൾ ഈ വക വിഷയങ്ങളിൽ ആവശ്യമായതു തന്നെ.
  ആശംസകൾ.

  ReplyDelete
 45. അഭിമാനം ഓര്‍ത്തു കുട്ടികളും സ്കൂളിന്റെ പേര് നഷ്ടപ്പെടാതെ അദ്ധ്യാപകരും സാധാരണ ഈ സംഭവങ്ങള്‍ മൂടി വയ്ക്കുകയാണ് പതിവ് ...
  ഗുരുക്കന്മാരെ ദൈവതുല്യരായി കാണുന്ന നമ്മള്‍ , ചിലര്‍ കാരണം മറ്റുള്ളവരും കൂടെ ക്രൂശിക്കപ്പെടുന്ന അവസ്ഥയിലേക്ക് നീങ്ങാതെ ഇനിയെങ്കിലും എന്തേലും ചെയ്യാന്‍ സാധിച്ചാല്‍ നന്നായിരുന്നു ...ഗൌരവമേറിയ വിഷയം തന്നാണ് മൊഹി അവതരിപ്പിച്ചത് ...
  മാതാ പിതാ ഗുരു ദൈവം
  ധര്‍മ്മം വിജയിക്കട്ടെ !

  ReplyDelete
 46. നല്ല പോസ്റ്റ്.ഇങ്ങനെ എത്രയിടത്തു സംഭവിക്കുന്നുണ്ടാകും...?

  ReplyDelete
 47. അവതരണം കുറച്ച് കൂടി നന്നാക്കാന്‍ മൊഹിക്ക് കഴിയും, വിഷയം പണ്ടത്തെ പോലെ തന്നെ ഇന്നും പ്രസക്തമാണ്. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിക്കാന്‍ കഴിയുന്ന പ്രായോഗിക നടപടികള്‍ കൂടി എല്ലാവരും ഷെയര്‍ ചെയ്‌താല്‍ (നിസ്സാര്‍ ചെയ്തത് പോലെ) ഉപകാരപ്രദമായിരിക്കും. മൊഹി ക്ഷമിക്കണം, ഇതൊരു കഥയായി കാണുന്നതിന് പകരം ഒരു ലേഖനമായി കാണുന്നതിന്.

  ഇത്തരം വിഷയങ്ങള്‍ കുട്ടികളെ പഠിപ്പിക്കാതിരിക്കുന്ന, ചര്‍ച്ച ചെയ്യാന്‍ മടിക്കുന്ന നമ്മുടെ സ്വഭാവമാണ്, പലപ്പോഴും ഈ കാമവെറിയന്മാര്‍ മുതലെടുക്കുന്നത്. കുട്ടികളിലുള്ള ബോധവല്‍ക്കരണം സ്കൂളിന്‍റെ ഭാഗത്ത് നിന്നും മാതാപിതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടതാണ്. ഇത്തരം വൈകൃതങ്ങള്‍ വലിയ ക്ലാസുകളിലും പെണ്‍കുട്ടികളിലും മാത്രമേ നടക്കുന്നുള്ളൂ എന്നത് ഒരു തെറ്റിധാരണയാണ്. സ്കൂളിന്‍റെ സല്‍പേരിനു വേണ്ടിയോ മറ്റെന്തെങ്കിലും കാരണത്തിന് വേണ്ടിയോ ഇത്തരക്കാരെ ആരും സംരക്ഷിക്കാന്‍ പാടില്ല. കാമഭ്രാന്തനായ തെരുവ് തെണ്ടിയെക്കാള്‍ നിക്രുഷ്ട്ടനാണ് അത്തരം ഒരു അധ്യാപകന്‍, അതുകൊണ്ട് അനര്‍ഹമായ ഒരു പരിഗണനയും ഇവര്‍ക്ക് നല്‍കാതിരിക്കുക.

  ReplyDelete
 48. വായിച്ചു.എന്താ പറയുക

  ReplyDelete
 49. എനിക്കും ഒരു ലേഖനത്തിന്റെ ഫീല്‍ തന്നെയാണ് ഉണ്ടായത്. പരിഹാര നിര്‍ദ്ദേശങ്ങളില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന നിരന്തരം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയം. മാതൃകയാകേണ്ട അദ്ധ്യാപകരുടെ വൃത്തികെട്ട ഒരു മുഖം. നന്നായിരിക്കുന്നു മോഹി.

  "പ്രതികരിക്കാത്ത യുവത്വം സമൂഹത്തില്‍ തിന്‍മയെ വളര്‍ത്തും"

  ReplyDelete
 50. യഥാര്‍ത്ഥ സദാചാരത്തില്‍ വിശ്വസിക്കുന്ന ആളുകള്‍ക്ക് ഇവിടെ ഈ രാജ്യത്തിലെ നിലവിലുള്ള നിയമ വ്യവസ്ഥകളെ മാറ്റി നിര്‍ത്തിക്കൊണ്ട് സ്വമേധയാ ഒരാള്‍ക്കും ശിക്ഷ വിധിക്കാന്‍ കഴിയുകയില്ല. നിയമ വ്യവസ്ഥകളെ അട്ടിമറിക്കാന്‍ ഒരു സദാചാര പോലീസിനും അധികാരമില്ല.

  ഇന്ന് നാട്ടില്‍ സംഭവിക്കുന്ന ഒരു വിഷയം ഒരു കഥാ രീതിയില്‍ അവതരിപ്പിച്ചതില്‍ പുതുമ തോന്നി .. ആശംസകളോടെ ...

  ReplyDelete
 51. ആരെയൊക്കെ വിശ്വസിക്കും ?
  എന്ത് ഉറപ്പിന്‍ മേലാണ് നമ്മുടെ പെണ്‍ കുരുന്നുകളെ
  ഒരു പാതി ദിനം മുഴുവന്‍ ഒരു വിദ്യാലയത്തിലേക്ക്‌ പറഞ്ഞു വിടുന്നത്...
  അനിവാര്യമായിടത് കൈ ഉയര്‍ന്നില്ലെങ്കില്‍ അതിതരക്കാര്‍ക്കൊരു വളമാവുകയെ ഉള്ളൂ

  ReplyDelete
 52. ഇങ്ങനെ പ്രതികരിക്കുന്ന ചെറുപ്പക്കാർ ഇപ്പോഴുമുണ്ടെന്നുള്ളത് അത്ഭുതമായി തോന്നുന്നു.
  സ്വയം ഒരു പുണ്യവാളനായി ചിത്രീകരിക്കാതെ മൊഹി തുറന്നെഴുതിയതും ഇഷ്ടപ്പെട്ടു.

  ReplyDelete
 53. നമ്മുടെ കുട്ടികള്‍ക് പ്രതികരണ ശേഷി നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു എന്ന് ഉള്ള ഒരു സൂചന കൂടി ഈ ലേകനത്തില്‍ നിന്നും ഞാന്‍ മനസിലാകുന്നു
  കൂടാതെ ഇന്നത്തെ രക്ഷിതാകള്ക് കുട്ടികളോടുള്ള അടുപ്പം കുറയുന്നതും ഒക്കെയാണ് ഇതല്ലാം പുറത്തു വരാന്‍ വൈകുന്നത് അതല്ലാം ഇതുപോലത്തെ
  ആദ്യപകരും മറ്റും മുതലാകുന്നു.

  ReplyDelete
 54. ആരെയും വിശ്വസിക്കാനാകാത്ത, സകല മേഖലയിലും അക്രമം കൊടികുത്തിവാഴുന്ന ഈ കലികാലത്ത് വിദ്യ പകരുന്ന ഗുരുനാഥരെയും മൂല്യച്യുതി ബാധിക്കാതെ തരമില്ല.
  നിയമവും അധികാരികളും കണ്ണുചിമ്മുമ്പോള്‍ ചിലപ്പോള്‍ സഹികെട്ട ജനങ്ങള്‍ നിയമം കയ്യിലെടുത്തേക്കാം..

  ReplyDelete
 55. ഒന്നും പറയാന്‍ തോന്നുന്നില്ല.. ഇങ്ങനെയും ഉണ്ടാകുമോ അദ്യാപകര്‍ എന്ന ചോദ്യം മാത്രം ബാക്കി.. ശോ..

  ReplyDelete
 56. ഇതു എന്നും നടന്നു വരുന്ന സംഭവം ആണ്. പണ്ട് കാലങ്ങളില്‍ പെണ്‍കുട്ടികള്‍ പേടിച്ചു വിഷയം രഖിതാക്കളില്‍ നിന്നും മറച്ചു വെക്കുമായിരുന്നു. ഇന്ന് ചില കുട്ടികള്‍ അത് പുറത്തു കൊണ്ട് വരുന്നു. വിദ്യാലയങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ നടമാടുന്നതും അതില്‍ അധ്യാപകരും പങ്കാളികള്‍ ആകുന്നതും ഇന്നൊരു വേറിട്ട വാര്‍ത്ത അല്ലാതായിരിക്കുന്നു. സാമൂഹ്യ അപചയം വിളിച്ചോതുന്ന ഇത്തരം കാര്യങ്ങളില്‍ നിയമ സംരക്ഷണം അന്യമായിരിക്കെ ചിലയിടത്തെങ്കിലും ഇപ്പറയുന്ന സദാചാരപോലിസ്‌ തലപോക്കിയാല്‍ അതിനെ കുറ്റം പറയാന്‍ ആവില്ല. അത് സമൂഹത്തിനു ആവശ്യവും ആണെന്ന് തോന്നും.

  എഴുത്ത് നന്നായി .. ആശംസകള്‍ മോഹി !!!

  ReplyDelete
 57. ഒട്ടും ഞെട്ടല്‍ ഇല്ല മോഹീ. ഇത്തരം അധ്യാപകര്‍ ഒരുപാടുണ്ട് .ഭയന്ന് പലരും അത് മൂടി വെക്കുന്നു എന്ന് മാത്രം. മക്കളെ പോലെ കരുതേണ്ട ശിഷ്യകളെ വേറൊരു കണ്ണില്‍ കാണുന്നവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കൊടുക്കുന്നതില്‍ യാതൊരു തെറ്റും ഇല്ല.എന്റെ നാട്ടില്‍ ഇതുപോലൊരു അധ്യാപകനെ കെട്ടിയിട്ടു തല്ലിയിടുണ്ട്. അതില്‍ തെറ്റില്ല എന്നാണ് എനിക്ക് തോന്നിയിടുള്ളത് . കുഞ്ഞുങ്ങളുടെ മനസ്സില്‍ ഇത്തരം പ്രശ്നങ്ങള്‍ ഒരായുഷ്കാലം ഉണ്ടാകുന്ന മുറിവിനെ തട്ടിച്ചു നോക്കുമ്പോള്‍ എന്ത് ശിക്ഷ കൊടുത്താലും മതിയാകില്ല മനസക്ഷിയില്ലാത്ത ഇത്തരക്കാര്‍ക്ക് .

  ReplyDelete
 58. ഇങ്ങനെയുണ്ടോ അധ്യാപകര്‍ എന്ന് ചോതിക്കുന്നില്ല... ഇന്നത്തെ കാലത്ത് എല്ലായിടത്തും ഉണ്ട് ഇത്തരക്കാര്‍.. ഒരു ദിവസം ഒരു വാര്‍ത്തയെങ്കിലും ഇല്ലാതെ കടന്നു പോകുന്നുണ്ടോ..
  എഴുത്ത് നന്നായി...

  ReplyDelete
 59. എന്‌റെ ഈ പോസ്റ്റ്‌ പലരും പല രീതിയില്‍ വായിച്ച്‌ തെറ്റിദ്ധരിച്ചിരിക്കുന്നു എന്ന് തോന്നുന്നു... :) വിഡ്ഢിമാന്‍ ഞാന്‍ ഉദ്ദേശിച്ച തലത്തില്‍ അത്‌ വായിച്ചിട്ടുണ്‌ട്‌,.

  ഇത്‌ നടന്ന ഒരു സംഭവമാണ്‌, അതിനെ കഥയാക്കി അവതരിപ്പിക്കാനായിരുന്നു എന്‌റെ ലക്ഷ്യം, എന്നാല്‍ പകുതി എത്തിയപ്പോള്‍ കഥനത്തില്‍ നിന്നും മാറി എഡിറ്റോറിയലിലേക്ക്‌ പോയി - അനുഭവ കഥയല്ലേ അത്ര മതി എന്ന് ഞാനും കരുതി. (അല്ലാതെ എനിക്ക് കഴിയാതിരുന്നിട്ടല്ല.. ഹമ്പടാ :)

  ഇതില്‍ ഞാന്‍ രണ്‌ട്‌ വിഷയത്തെ കുറിച്ചാണ്‌ പറയുന്നത്‌. സദാചാര പോലീസിനെ കുറിച്ചും, അസസ്മെന്റിന്റെ പേരിൽ നറ്റക്കുന്ന ചൂഷണവും അധ്യാപകരുടെ ലൈംഗിക പീഢനത്തെ കുറിച്ചും. വളരെ ഗൌരവപരമായി പീഡനത്തെ കുറിച്ച്‌ പറഞ്ഞില്ല എന്നാണ്‌ പലരുടെ അഭിപ്രായത്തില്‍ നിന്നും എനിക്ക്‌ മനസ്സിലായത്‌,. എന്നാല്‍ പീഡനത്തെ കുറിച്ച്‌ വളരെ ഗൌരവപരമായി ഞാനെഴുതിയിട്ടുണ്‌ടെന്നാണ്‌ വിശ്വാസം. ചിലപ്പോള്‍ വാക്കുകളുടെ മൂര്‍ച്ച കുറഞ്ഞതാവാൻ സാധ്യതയുണ്‌ട്‌. (വായന സുഖത്തിന് വേണ്ടി)

  ഈ പോസ്റ്റിലെ സദാചാര പോലീസിനെ ശ്രദ്ധിച്ചോ? അവര്‍ അടിയുണ്‌ടാക്കുന്നവരാണ്‌, അവര്‍ കുളിസീന്‍ കാണുന്നവരാണ്‌, അവര്‍ പെണ്‍പിള്ളാരെ കിട്ടിയാല്‍ തൊട്ടും തലോടുന്നവരുമാണ്‌. :) ഇത്തരക്കാരാണ്‌ പീഡനത്തെ ചെറുക്കാന്‍ മുന്നില്‍ നില്‍ക്കുന്നത്‌... :)അതിനവർക്ക് കാരണം കൂട്ടുകാരന്റെ നിർദ്ദേശമാണ് - ഗൌരവമല്ലാത്ത വിഷയമായോ എന്ന് സംശയിക്കാന്‍ കാരണം സദാചാര പോലീസിനെ ഞാന്‍ സരസമായാണ്‌ ഇതിൽ അവതരിപ്പിച്ചത്‌.

  എന്നാല്‍ അധ്യാപകരുടെ ലൈംഗിക പീഡനം ഞാന്‍ സീരിയസായി പറയാന്‍ ശ്രമിച്ചു എന്നതാണ്‌ എന്‌റെ വിശ്വാസം,,

  വിശദമായ വായനക്കും അഭിപ്രായത്തിനും എല്ലാവർക്കും നന്ദി. ഇനിയും ധാരാളം കമെന്റുകൾ വരാനുണ്ടെന്ന് തോന്നുന്നു ... (അതി മോഹം)

  ReplyDelete
 60. സദാചാര പോലീസുകാരായി ഇറങ്ങുന്നവര്‍ അവസരം ഒത്തു കിട്ടിയാല്‍ അതിലപ്പുറം ചെയ്യുന്നവരായിരിക്കും എന്ന നിരീക്ഷണം ശരിയാണ്. ലൈവ് ആയി നില്‍ക്കുന്ന വിഷയം തന്നെയാണ് ഈ പോസ്റ്റു കൈകാര്യം ചെയ്തത്.

  ReplyDelete
 61. കാലം മാറുന്നു കാലക്രമങ്ങളും വിദ്യ നനമയിലെക്കെന്നു വഴി ചൂണ്ടി കാണി ക്കെണ്ടവാന്‍ തന്നെ തെറ്റാകുമ്പോള്‍ പിഴക്കുന്ന സമൂഹത്തെ പഴിക്കുന്നതില്‍ എന്തര്‍ത്തം

  ReplyDelete
 62. മുഴുവന്‍ വായിച്ചു. അച്ഛന് മകളെയും മകന് അമ്മയെയും പീഡിപ്പിക്കുന്ന ഈ കാലത്ത് ഇതും നടക്കും ഇതിനപ്പുറവും നടക്കും. അറിവ് പകര്‍ന്നു തരുന്ന ഗുരു എന്നാ സങ്കല്പമോക്കെ കുറച്ചു കാലങ്ങള്‍ക്കുള്ളില്‍ ചരിത്രമായി മാറരുതേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. വീണ്ടും എഴുതി തുടങ്ങി എന്നറിഞ്ഞതില്‍ സന്തോഷം.

  ReplyDelete
 63. സദാചാരം സംരക്ഷിക്കുക എന്നത് അത്രമേല്‍ മനുഷ്യത്വ വിരുദ്ധമൊന്നുമല്ല. ഇത്തരം ഒരനുഭവം സ്വന്തം സഹോദരിക്കോ മകള്‍ക്കോ അനുഭവിക്കുമ്പോള്‍ മാത്രമാണ് അത് വരെ സദാചാര പോലീസിംഗ് എന്ന് വിളിച്ച് മാനം കെടുത്തപ്പെട്ട പ്രതികരണ ശേഷി സടകുടഞ്ഞെഴുന്നെല്‍ക്കുകയുള്ളൂ. അതുവരെ സദാചാര പോലീസ്‌ വിരുദ്ധ വായ്താരിയുമായി നടന്നവര്‍ പൊടുന്നനെ സ.പോലീസുകാരാകുന്നു. സൗമ്യയെ ചവിട്ടിത്തേച്ച ഗോവിന്ദച്ചാമിയെ അയാളുടെ വിക്രിയകളുടെ തുടക്കത്തില്‍ തന്നെ ആരെങ്കിലും തടഞ്ഞിരുന്നുവെങ്കില്‍ കാണാമായിരുന്നു, സദാചാര പോലീസ്‌ വിരുദ്ധ ഗീര്‍വാണങ്ങള്‍., സൌമ്യ മരണമടഞ്ഞപ്പോഴാകട്ടെ എല്ലാവരും അയാളെ പിച്ചിചീന്താന്‍ തയ്യാറുമാണ്. ഏതായാലും ആ അദ്ധ്യാപകന്‍ കുറ്റക്കാരനാണ് എന്ന് തെളിഞ്ഞിട്ടുണ്ടെങ്കില്‍ ഇത് തന്നെയാണ് അതിനുള്ള ചികിത്സ. അധ്യാപകന്‍റെ കുപ്പായമിട്ട മാസദാഹികള്‍.

  ReplyDelete
 64. This comment has been removed by the author.

  ReplyDelete
 65. നന്നായിടുണ്ട് ....യാതാര്ത്യങ്ങള്‍ ...കണ്ണ് തുറപ്പിക്കുന്നവ...ആശംസകള്‍ ...

  ReplyDelete
 66. This comment has been removed by the author.

  ReplyDelete
 67. പ്രീയ മോഹീ , തലകെട്ട് കണ്ടപ്പൊള്‍
  കരുതി വായിച്ചത് തെറ്റി പൊയ പൊലെ ..
  ഇന്നു നാം കാണുന്ന ഒന്നിലേക്കാണ് മനസ്സ് പൊകുന്നതെന്ന്
  കരുതി ഇരിക്കുമ്പൊള്‍ നന്മയുടെ ഒരു കൂട്ട്യായ്മയാണ്
  രൂപപെടുന്നതെന്ന് പതിയേ മനസ്സിലേക്ക് വന്നൂ ..
  ആദ്യം നാം നമ്മേ അറിയണം , എന്നിട്ടേ മറ്റുള്ളവന്റെ
  തെറ്റിലേക്ക് വിരല്‍ ചൂണ്ടാനാകൂ എന്നു ഈ വരികള്‍ വിളിചോതുന്നുണ്ട് ..
  ഒരു നിമിഷത്തേക്കും , ഏതു സ്ഥലത്തും പെണ്‍കുട്ടികള്‍
  ചൂഷണം ചെയ്യ പെടുന്നു എന്ന വസ്തുത ആകുലതപെടുത്തുന്നതും തന്നെ ..
  മാതാ പിതാ ഗുരു ദൈവം .. എന്ന എല്ലാ കാര്യങ്ങളിലും ഇന്നു മൂല്യച്യുതി സംഭവിച്ചിട്ടുണ്ട് ..
  അമ്മയും , അച്ഛനും , പെണ്‍കുട്ടികള്‍ക്ക് വേണ്ടി നില കൊള്ളുന്നതിന് പകരം
  അവരെ വില്‍ക്കുന്നതും ഉപയോഗിക്കുന്നതുമായ വാര്‍ത്തകള്‍ ഒരുപാട് നാം വായിക്കുന്നു
  കൂടേ ഗുരു , പിതാവിന്റെ സ്ഥാനം അലങ്കരിക്കുന്നവനാണ്
  കാമം എവിടെയും എപ്പൊഴും , കണ്ണില്ലാതെ കടന്നു വരുന്നു ..
  ഇന്നിന്റെ ഒരു ആകുലതക്കൊപ്പൊം , അനിവാര്യമാകേണ്ട ചിലതിന്റെ
  ഓര്‍മപെടുത്തലുമായീ ഈ വരികള്‍ മുന്നിട്ട് നില്‍ക്കുന്നു .. സ്നേഹാശംസ്കള്‍

  ReplyDelete
 68. സദാജാര പോലീസ് ഇത് തന്നെയാണ് . ജാന്‍ നാട്ടില്‍ അവദിക്ക് പോയപോള്‍ ശരിക്കും കണ്ടതാണ്. സകല പെണ്ണ് പിടിയന്മാരും പകല്‍ മാന്യന്മാരും മറ്റൊരു പെണ്ണ് പിടിയനേ പിടിക്കാന്‍ റോഡില്‍ നില്കുന്നു . അത് പോലെ മോഷ്ടവിനേ പിടിച്ചു അടിച്ച ഒരുത്തന്‍ കുറച്ചു ദിവസം കയിഞ്ഞു മോഷണ കേസില്‍ തെളിവോടു കൂടി പിടിയിലായി . അതും ഓട്ടോ യാത്രക്കാരെ മര്‍ദിച്ചു ആണ് പണവും മൊബൈലും കവര്‍ന്നത് .

  ReplyDelete
 69. ഇത് മാതൃകാപരമാണ് .... നമ്മള്‍ ശ്രദ്ദ്ധിക്കുക ജാഗ്രത പാലിക്കുക

  ReplyDelete
 70. വായിച്ചു തുടങ്ങിയപ്പോള്‍ കഥയെന്നാണ് തോന്നിയത്. എഴുത്തിന്റെ ശൈലിയും ആത്മാര്‍ത്ഥതയും കണ്ടപ്പോള്‍ മനസ്സിലായി കഥയല്ലെന്ന്. നമ്മുടെ ആളുകള്‍ക്ക് വിദ്യാഭ്യാസമുണ്ടെങ്കിലും മാനസിക വൈകല്യം സമൂഹത്തില്‍ ഏറി വരികയാണ്. നാമൊരുമിച്ചു നിന്നാല്‍ മാറ്റമുണ്ടാക്കാനാവുമെന്ന് ഓര്‍മ്മിപ്പിക്കുന്ന രചന. നന്ദി... ആശംസകള്‍ മൊഹീ...

  ReplyDelete
 71. മൂല്യച്യുതി ബാധിച്ച ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ജാതി, മത ,സാമ്പത്തിക, ,ഉദ്യോഗ, ലൈംഗിക വത്യാസമില്ലാതെ കൊള്ളരുതായ്മകള്‍ ധാരാളം ചെയ്തുകൂട്ടുന്ന ഒരു ജനത. അതില്‍ ചിലര്‍ക്ക്‌ മാത്രം ഒരു പെരുമാറ്റച്ചട്ടം അടിച്ചേല്പിക്കുന്നത് നല്ലതല്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. അധ്യാപകര്‍ മാതൃക ആവെണ്ടവര്‍ തന്നെ.

  ReplyDelete
 72. അനുഭവമാണെങ്കിലും അല്ലായെങ്കിലും കാര്യപ്രസക്തമുള്ള വിഷയമാണ്,,,നമ്മുടെ സമൂഹം മാറികൊണ്ടിരിക്കുകയാണ്,, ഇപ്പൊഴേ ഇത്തരം കാര്യങ്ങളില്‍ രക്ഷിതാക്കള്‍ ജാഗരൂകരായില്ലെങ്കില്‍ നാളെ ഇതൊന്നും ഒരു തെറ്റല്ലാ എന്ന മെന്‍റാലിറ്റിയുള്ള സമൂഹമാകും ഉണ്ടാകുക,, കുട്ടികളെ സുഹ്രുത്തുക്കളായി കാണാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണം,,, എല്ലാം പരസ്പരം പങ്കുവെച്ചിരുന്ന കൂട്ടുകുടുംബങ്ങളില്‍ നിന്ന് അത്യാവശ്യ കാര്യങ്ങള്‍ പോലും പരസ്പരം പങ്കുവെക്കാന്‍ കഴിയാത്ത അണുകുടുംബങ്ങളിലേക്കുള്ള സമൂഹത്തിന്‍റെ മാറ്റമാണ് ഇത്തരം പ്രവണതകള്‍ വര്‍ദ്ധിക്കാന്‍ മുഖ്യ കാരണം,,പിന്നെ സദാചാര പോലീസ് ചമയുന്നത് വ്യക്തിപരമായി എനിക്കിഷ്ടമില്ല,,ഇത്തരം പ്രശ്നങ്ങള്‍ ആളികത്തിക്കാനെ അവര്‍ ശ്രമിക്കുകയുള്ളു,, വേണ്ടരീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ മനഹാനിക്കൊപ്പം ജീവഹാനിയും സംഭവിക്കുന്ന കാര്യമാണ്,,, പെട്ടെന്നെഴുതിയത് കൊണ്ടാകും വായനയുടെ ഓളം ചിലസ്ഥലത്ത് മുറിഞ്ഞു പോകുന്നു,,,എങ്കിലും നന്നായിട്ടുണ്ട്,, കാര്യപ്രസക്തമായ വിഷയമെഴുതിയതിന്,,എല്ലാവിധ ഭാവുകങ്ങളും,,,

  ReplyDelete
 73. സദാചാരം ?
  കേരളത്തില്‍ ഇന്നതിനു പ്രസക്തി ഉണ്ടോ?
  കപടസദാചാരം എന്ന് പറയൂ ..
  നല്ല എഴുത്ത് !

  ReplyDelete
 74. എല്‍.. പി സ്കൂളുകളില്‍ പോലും ഇത്തരം മനോരോഗികളുടെ വൈകൃതങ്ങളുണ്ട്.അത്തരക്കാരെ അന്യോഷണം നടത്തി പിരിച്ചു വിടുകയാണ് ചെയ്യേണ്ടത്.

  ReplyDelete
 75. സദാചാര പോലീസിനും അപ്പൊ ചില പദവികളൊക്കെ കൊടുക്കുന്നത് നല്ലതാ ല്ലേ.. എസ് ഐ , സി ഐ. കോണ്‍സ്റ്റബിള്‍ എന്നൊക്കെ....

  അപ്പൊ ങ്ങള് ആരായി വരും...

  ReplyDelete
 76. വളരെ സീരിയസ് ആയ വിഷയം മോഹി. നമ്മുടെ കേരളത്തില്‍ മാത്രമല്ല ഗള്‍ഫിലെ പല സ്കൂളുകളിലും ഇത് പോലെ ഉള്ള സംഭവങ്ങള്‍ നടക്കുന്നുണ്ട്. പുറത്തു അറിയാറില്ല എന്ന് മാത്രം. കുട്ടികളോട് ഒരു തുറന്ന സമീപനം സ്വീകരിക്കണം, അവരോടു സ്കൂളിലെ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ രക്ഷിതാക്കള്‍ സമയം കണ്ടെത്തണം..

  ReplyDelete
 77. എല്ലാക്കാലത്തും ഇത്തരം മനോരോഗികൾ ഉണ്ട്.. കുറിപ്പ് സന്ദർഭോചിതം..

  ReplyDelete
 78. വായിച്ചു.ആത്മാവിനെ ശുദ്ധീകരിച്ചവര്‍ വിജയിക്കും എന്നാണല്ലോ.പ്രശ്നം ആത്മസംസ്കരണത്തിന്‍റെതാണ്.

  ReplyDelete
 79. തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ട രണ്ടു വിഷയങ്ങളാണ് മോഹി പ്രതിപാതിച്ചിരിക്കുന്നത്.വളരെ നല്ല ശ്രമം.നന്നായിരിക്കുന്നു.

  ReplyDelete
 80. ഇതുപോലുള്ള അധ്യാപകര്‍ ... അല്ല, എല്ലാ രംഗത്തും ഉണ്ട് ഇതുപോലെ ചോര ഊറ്റിക്കുടിക്കുന്ന കൊതുകുകള്‍

  "ചിന്താമണി കൊലക്കേസ്‌ " എന്ന ചിത്രത്തിലെ വക്കീല്‍ പറയുന്ന വാചകം ഉണ്ട് - "ശിഷ്യയുടെ കണ്ണില്‍ നോക്കി പഠിപ്പിക്കേണ്ട ഗുരു അവളുടെ നെഞ്ചില്‍ നോക്കി പഠിപ്പിക്കുമ്പോള്‍ തെറ്റുന്നത് നമ്മുടെ സംസ്കാരത്തിന്റെ വിശുദ്ധിയാണ്"

  ഒരുപക്ഷെ ഒരുപാട് "ചിന്താമണി"മാര്‍ ഇത്തരം പീഡനം അനുഭവിക്കുന്നുണ്ട് എന്നുവേണം പറയാന്‍ ... പക്ഷെ എന്ത് ചെയ്യാന്‍?

  ReplyDelete
 81. ഒട്ടും അതിശയോക്തി തോന്നിയില്ല, സമൂഹത്തില്‍ നിത്യേന നടക്കുന്ന സംഭവങ്ങള്‍. , ഇതുപോലെ പ്രതികരിക്കുന്ന ഒരു സമൂഹത്തെയാണ് ഇന്നിന് ആവശ്യം. അതാണ് നിരാലംബരായ മാതാപിതാക്കളുടെ ആശയും പ്രതീക്ഷയും. നന്നായെഴുതി മൊഹീ..

  ReplyDelete
 82. ഒരു നിത്യ സംഭവം! എങ്കിലും ഇതുപോലെ അദ്ധ്യാപകരില്‍ ആയിരത്തിലൊ, പതിനായിരത്തിലോ ഒരാള്‍ എന്ന് വിശ്വസിക്കാനാണ് ഇഷ്ടം,!!
  കഥയോ ലേഖനമോ എന്ന് സംശയമുളവാക്കും വിധം മിശ്രണപ്പെട്ടുകിടക്കുന്ന എഴുത്ത്.
  ആശംസകള്‍.,.

  ReplyDelete
 83. ആര് ആരെ നോക്കി കൊഞ്ഞനം കാണിക്കും ഇന്നത്തെ തര്‍ക്കമുള്ളൂ...എല്ലാം ഒരു വഴിക്ക്

  ReplyDelete
 84. നിത്യേന നടക്കുന്ന സംഭവങ്ങളെങ്കിലും...
  അദ്ധ്യാപകരില്‍...
  അങ്ങനെ സംഭവിക്കാതിരിക്കാനാണിഷ്ടം..

  ReplyDelete
 85. പുറം ലോകമറിയാതെ എത്രയോ നടക്കുന്നുണ്ട് ഇത്തരം സംഭവങ്ങള്‍
  അറിയുമ്പോള്‍ പ്രതികരിക്കാം എന്നുള്ള ചിന്താഗതി ആദ്യം സമൂഹം മാറ്റണം എന്നലെ ഇതെല്ലം തുടച്ചു നീക്കാന്‍ കഴിയൂ .. നല്ല വിഷയം ആത്മാര്‍ത്ഥത നിറഞ്ഞ എഴുത്ത്
  ആശംസകള്‍ മൊഹീ ..

  ReplyDelete
 86. സമകാലീന അവസ്ഥ കാണുമ്പോള്‍ ഭീതിയുണര്‍ത്തുന്നു ,എഴുത്തിനു എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 87. അദ്ധ്യാപനത്തിന്റെ മഹത്വം നഷ്ട്ടപ്പെടുതാനായി ഇറങ്ങിയിരിക്കുന്ന കാമാവെരിയന്മാര്‍ . ഇങ്ങനെയുള്ളവരെ പിടിക്കപ്പെട്ടാന്‍ അര്‍ഹമായ ശിക്ഷയും പിഴയും പിന്നെ അധ്യാപകവൃത്തിയില്‍ നിന്ന് ഇവരെ പിരിച്ചു വിടുകയും വേണം...

  നല്ല ഒരു ചിന്ത സമൂഹത്തില്‍ ഉയരാന്‍ ഉതകുന്ന നല്ല ബ്ലോഗ്‌...അഭിനന്ദനങ്ങള്‍ അനിയാ..

  www.ettavattam.blogspot.com

  ReplyDelete
 88. ഇന്റേര്‍ണല്‍ അസ്സസ്മെന്റ് പലവിധ മുതലെടുപ്പുകള്‍ക്കും പകപോക്കലുകള്‍ക്കും കാരണവും ആയുധവുമായിത്തീരുന്നു എന്ന് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പരാതിപ്പെടുന്നവര്‍ വ്യാപകമാണ്. എന്തും തുറന്ന് പറയാന്‍ കഴിയുന്നവിധം കുട്ടികള്‍ക്ക് വീട്ടില്‍ സ്വാതന്ത്ര്യവും നിര്‍ഭയത്വവും ഉണ്ടെങ്കില്‍ അവര്‍ ഇത്തരം കാര്യങ്ങളൊക്കെ വീട്ടില്‍ പറയും. വിവേകരഹിതരായ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ശരിയായ മാര്‍ഗനിര്‍ദേശം കൊടുക്കാനറിയാതെ ചാടിക്കടിക്കാന്‍ ചെല്ലുന്നതുകൊണ്ടാണ് കുട്ടികള്‍ അവരുടെ പ്രശ്നങ്ങള്‍ തുറന്ന് പറയാത്തതും അവസാനം വലിയ കുഴപ്പങ്ങളില്‍ ചെന്ന് ചാടുന്നതും. മനുഷ്യമനസ്സിനെ മലിനീകരിച്ചുകൊണ്ടിരിയ്ക്കുന്ന ടിവി പ്രോഗ്രാമുകള്‍ക്ക് ഒരു നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് തോന്നി ഈ അവധിക്കാലത്തെ സീരിയല്‍ക്കാഴ്ച്ചകള്‍ കണ്ടപ്പോള്‍. എല്ലാവിധ ധാര്‍മികതകളെയും തമസ്കരിച്ച് തിന്മയേയും അപഥസഞ്ചാരങ്ങളേയും ലൈംഗികതയെയും ഹൈലൈറ്റ് ചെയ്യുന്നവയാണ് ഭൂരിപക്ഷം പരിപാടികളെയും. ഇതൊക്കെ കാണുന്ന സമൂഹമനസ്സ് മെല്ലെയെങ്കിലും തിന്മയുടെ ഭാഗത്തേയ്ക്ക് ചായാതിരിക്കുമോ? ഗുരുര്‍ ദേവോ ഭവ: എന്ന് പഠിച്ചും പഠിപ്പിച്ചും വളര്‍ന്ന തലമുറ ഇന്ന് അസ്സസ്മെന്റ് ആയുധം കാണിച്ച് പിശാചിന്റെ സ്വഭാവം പുറത്തെടുക്കുമ്പോള്‍ ആര്‍ ആരെ കുറ്റപ്പെടുത്തും?

  ലേഖനമായി എഴുതിയിരുന്നെങ്കില്‍ അല്പം കൂടെ ഗൌരവം, അര്‍ഹിക്കുന്ന ഗൌരവം വന്നേനെ എന്ന് എന്റെ അഭിപ്രായം

  ReplyDelete
 89. കലികാലം അല്ലെ ഇത് അല്ല ഇതിനപ്പുറവും നടക്കും .....നല്ല പോസ്റ്റ്‌ എനിക്ക് ഇഷ്ടമായി.....

  ReplyDelete
 90. നല്ല പോസ്റ്റ്‌, ഇതിനെ ക്കുറിച്ച് അജ്ന്യരായ മാതാപിതാക്കള്‍ക്കും ഇതൊരു വഴികാട്ടിയാകട്ടെ!, ഇന്നെത്തെ ഈ കാലത്ത് അച്ചന്മാര്‍ മുതല്‍ എല്ലാവരും കുട്ടികളെ മുതലെടുക്കുന്നു എന്ന ഭീകരമായൊരു കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്, അധ്യാപകവൃത്തിയുടെ മാന്യതയും പരിശുദ്ധിയും, കളഞ്ഞു കുളിക്കുന്ന ഇവരെ ഒക്കെ നിര്‍ബന്ധിതമായി ആ തസ്തികയില്‍ നിന്നും പിഴുതു മാറ്റുക തന്നെയാണ് വേണ്ടത്!

  ReplyDelete
 91. ഞാനീ നാട്ടുകാരല്ലേ എന്ന് തോന്നിപ്പിച്ചു. ശൈലി ഒട്ടും ബോര്‍ ആയില്ല.

  ReplyDelete
 92. ഇങ്ങനെയൊക്കെ നടക്കുന്നുവെന്നതു യാഥാര്‍ത്ഥ്യം..

  ReplyDelete
 93. മനസ്സില്‍ തട്ടും വിധം നന്നായി അവതരിപ്പിച്ചു. സംഭവ കഥനമായാലും ഭാവനയായാലും വായിക്കുന്നവരെ അനുഭവിപ്പിക്കാന്‍ കഴിയുക എന്നത് എഴുത്തിന്റെ വിജയമാണ്. അത് ഇവിടെ സാധിച്ചു

  ReplyDelete
 94. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഇതുപോലെ ക്രിമിനല്‍സ് ഉണ്ട് ..പക്ഷേ അത് വിദ്യ പകര്‍ന്നു നല്‍ക്കുന്ന കൈകള്‍ ആവുമ്പോള്‍ തെറ്റിന്റെ ആഴം വര്‍ദ്ധിക്കുന്നു ...
  ഒഴുകി പോവുന്ന വായന...വളരെ നന്നായി എഴുതിയെന്നു എനിക്ക് തോന്നുന്നത്...
  ഭാവുകങ്ങള്‍...മോഹിയുദീന്‍

  ReplyDelete
 95. നമുക്ക് ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്നത് ..ഒരു വിപത്തിനെതിരെ എങ്കിലും പ്രതികരിക്കാന്‍ കഴിഞ്ഞല്ലോ എന്നാശ്വസിക്കാം . ഇത്തരം പ്രവണതകളെ ചെറുത്‌ തോല്‍പ്പിക്കാന്‍ നമ്മുടെ യുവത്വത്തിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു .

  മുകളില്‍ ആരോ പറഞ്ഞത് പോലെ ഒരു ലേഖനം ആയി എഴുതിയിരുന്ണേല്‍ ഗൌരവം ചോരാതെ ഇരുന്നേനെ . എങ്കിലും എഴുത്ത് ഉശാരാവുന്നുണ്ട് മോഹീ

  ReplyDelete
 96. ഈ അനുഭവക്കുറിപ്പ്‌ എല്ലാ വിദ്യാർത്ഥികളും അദ്ധ്യാപകരും വായിച്ചിരിക്കട്ടെ എന്നു ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.ആശംസകൾ

  ReplyDelete
 97. നല്ലത് പറഞ്ഞു തരേണ്ട അധ്യാപകാരം ഇങ്ങനെയൊക്കെ ആവുന്നതില്‍ ദുഃഖം തോന്നുന്നു.
  എന്നിരുന്നാലും ഇത്തരം കീട ബാധകളെ തുരത്താന്‍ ശ്രമിക്കുന്ന പ്രവര്‍ത്തികളെ അഭിനന്ദിക്കാതെ തരമില്ല അഭിനന്ദനങ്ങള്‍ സ്നേഹാശംസകളോടെ സ്വന്തം പുണ്യവാളന്‍ ......

  ReplyDelete
 98. പണ്ടൊക്കെ അധ്യാപകരും, വിദ്ധ്യാര്‍ത്ഥികളും തമ്മില്‍ നല്ല ആത്മ ബന്ധം ഉണ്ടായിരുന്നു. ഇന്നു ഇല്ലാത്തതും അതാണ്‍. ഒരു അധ്യാപകരും ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ല. ആശംസകള്‍ @PRAVAAHINY

  ReplyDelete
 99. താങ്കളുടെ ബ്ലോഗ്‌ പരാമര്‍ശിക്കപ്പ്ട്ടിരിക്കുന്നു ഈ ലിങ്കില്‍ കാണുക. ഏരിയലിന്റെ കുറിപ്പുകള്‍

  ReplyDelete
 100. അധ്യാപകര്‍ക്ക് കളങ്കമുണ്ടാക്കുന്നവരും
  ഉണ്ട്, ന്യുനപക്ഷം..!!!

  വിദ്യ അഭ്യസിപ്പിയ്ക്കുന്ന ഇവര്‍ ഇത്തരം മ്ലേച്ചമായി പ്രവര്‍ത്തിക്കുന്നത്
  പൊറുക്കാവുന്ന ഒന്നല്ല.
  ഒരു ബോധവല്‍ക്കരണം വേണ്ടിയിരിക്കുന്നു.

  ReplyDelete
 101. നമ്മുടെ നാട്ടിൽ ഇപ്പോൾ പതിവായി നടന്നു കൊണ്ടിരിക്കുന്ന ഒന്ന് തന്നെ,പലരും പേടിയും അപമാനവും ഓർത്തു ആരോടും പറയാതെ ഉള്ളിലൊതുക്കി കഴിയുന്നു...എഴുത്ത് നാന്നായിരിക്കുന്നു ഭായി ..

  ReplyDelete
 102. Njan oru blog vayanakaran allayirunnu.randu divasamay ee asukham thudangiyitt.Ippo ithoru rogamanonnu oru cheriya samsayam.Adyam vayichath "Nissaran' nte bloganu.Endo oru attraction athil thonni.Ippo thangaludethum athu pole thanne thonni.EE asukham mattano atho thudarano enna ippo alochikunnath.Oru suggestion paranjal kollam

  ReplyDelete
 103. കാലിക പ്രസക്തമായ പോസ്റ്റ്‌ ! അതുകൊണ്ടുതന്നെ എത്ര വൈകിയിട്ടും ഇതിന്‍റെ പ്രസക്തിയ്ക്ക് കുറവ് വരാത്തത് .

  ReplyDelete
 104. ഇപ്പോഴാണ് ഈ പോസ്റ്റ് കാണാന്‍ കഴിഞ്ഞതും വായിച്ചതും.
  നന്മവിളയാന്‍ പ്രയത്നിക്കുന്ന യുവാക്കള്‍ സമൂഹത്തിനൊരു മുതല്‍കൂട്ടാണ്.
  ഉദ്ദേശശുദ്ധിയും സ്വാര്‍ത്ഥരഹിതമായ മനസ്സും ഉണ്ടായിരിക്കണം.
  കാലികപ്രസക്തിയുള്ള പോസ്റ്റ്!
  നീതിയും ധര്‍മ്മവും നന്മയും എങ്ങും വളര്‍ന്നുപടരട്ടേ!!!
  ആശംസകള്‍

  ReplyDelete
 105. വിഷയാസക്തി...
  പറഞ്ഞാൽ തീരാത്ത വിഷയം...
  ഇന്നും തുടരുന്ന വിഷയം .....

  ഞാൻ മുമ്പ് വായിച്ചു കമന്റ്‌ ഇട്ടതാണ്..ഇപ്പൊ
  കാണുന്നില്ല...പലതും കാണാത്ത സമൂഹത്തിന്റെ
  കണ്ണ് പോലെ ..:)

  ReplyDelete
 106. മുമ്പെപ്പോ വായിച്ചിരുന്നു..കമന്റ്‌ ചെയ്തോ എന്നൊർമയില്ല..എന്തായാലും ഒന്നൂടെ വായിച്ചു.. കാലിക പ്രസക്തിയുള്ള വിഷയം മനോഹരമായി അവതരിപ്പിച്ചതിന് ഭാവുകങ്ങൾ മൊഹീ.. :)

  ReplyDelete
 107. ഇന്നത്തെ കാലത്ത് സർവ്വ സാധാരണയെന്ന പോലൈ ഇതിലും വലുത് നടക്കുന്നു. മൂല്യച്യുതി എല്ല്ലാ മേഖലകളെയും കാർന്നു തിന്നുന്നു. വേലി തന്നെ വിള തിന്നുന്ന അവസ്ഥയിൽ പലപ്പോഴും പകച്ച് നിൽക്കേണ്ട അവസ്ഥ

  ReplyDelete