എന്റെ നേരത്തെയുണ്ടായിരുന്ന ബ്ലോഗ് നഷ്ടപ്പെട്ടതിനാൽ രചനകളെല്ലാം ഇതിലേക്ക് മാറ്റിയിരിക്കുന്നു. നിരവധി പോസ്റ്റുകളും കമെന്റുകളും വിലപ്പെട്ട എന്റെ 240 ഓളം ഫോളോവേഴ്സും നഷ്ടപ്പെട്ടു. നിങ്ങൾ ഏവരുടേയും പിന്തുണ തുടർന്നും ഉണ്ടാകുമല്ലോ? എന്റെ രചനകളിലെ തെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാണിക്കണമെന്ന അഭ്യർത്ഥനയോടെ, മൊഹി.
Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Saturday, September 22, 2012

ലെസ്ബിയന്‍ പശുവിന്റെ കൃമി കടിയും മാന്താന്‍ കുറെ കപട സദാചാരവാദികളും... !!!!

 

ബ്ലോഗ്‌ സാഹിത്യത്തെ കക്കൂസ്‌ സാഹിത്യമെന്ന്‌ വിളിച്ച്‌ അധിക്ഷേപിക്കുകയും തന്നേക്കാള്‍ താഴെക്കിടയിലുള്ള എഴുത്തുകാരെ പരിഹസിച്ചും മുഖ്യധാര എഴുത്തുകാരെ വിമര്‍ശിച്ചും ശ്രദ്ധ നേടുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച എഴുത്തുകാരി ശ്രീമതി ഇന്ദുമേനോന്‍ എനിക്കെതിരെ ഉന്നയിച്ച അടിസ്ഥാന രഹിതമായ ആരോപണങ്ങളെ തുടര്‍ന്നാണീ ലേഖനം. എന്നെ കുറച്ച്‌ നേരത്തേക്കെങ്കിലും തെറ്റിദ്ധരിച്ച ബൂലോകത്തെ സജീവ ബോഗേഴ്സിനെ സംഭവങ്ങളുടെ നിജസ്ഥിതി തെളിവുകളുടെ അടിസ്ഥാനത്തില്‍ അറിയിക്കാനാണീ കുറിപ്പ്‌.

എനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണം ആടിനെ പേപ്പട്ടിയാക്കി തല്ലി കൊല്ലുന്ന പോലെയുള്ളതായിരുന്നു എന്ന്‌ ബോധ്യപ്പെടാന്‍ ഉള്ള തെളിവുകള്‍ അവരുടെ ഫേസ്ബുക്ക്‌ സ്റ്റാറ്റസില്‍ തന്നെയുണ്ടായിരുന്നു. താന്‍ ഉന്നയിച്ച ആരോപണം ബ്യൂമറാങ്ങായി തിരിച്ചടിക്കുമെന്ന്‌ മനസ്സിലാക്കിയതിനാലാവണം രായ്ക്കുരാമാനം എല്ലാം ഡിലീറ്റ്‌ ചെയ്ത്‌ സ്വന്തം ഫേസ്‌ ബുക്ക്‌ ഡീ ആക്റ്റിവേറ്റ്‌ ചെയ്യുകയും ചെയ്ത് ആ മഹതി മുങ്ങിയത്‌.

"ഫേസ്ബുക്ക്‌ ഇന്‍ബോക്സിലേക്ക്‌ അമാന്യമായതും അശ്ലീലം നിറഞ്ഞതും ആഭാസകരവുമായ മെസേജുകള്‍ അയച്ചു" എന്നതാണ്‌ കക്കൂസ് സാഹിത്യകാരി എനിക്കെതിരെ ഉന്നയിച്ച ആരോപണം. അവര്‍ എനിക്കയച്ച്‌ തന്ന ഫോണ്‍ നമ്പറില്‍ "നപുംസകമമല്ല" എന്ന്‌ തെളിയിക്കാന്‍ വിളിക്കണമെന്നും ആവശ്യപ്പെട്ടു മെസേജ്‌ വിട്ടിരിന്നു.

 

ഈ സമയങ്ങളില്‍ ഓണ്‍ലൈനില്‍ ഇല്ലാതിരുന്ന ഞാന്‍ ഈ സന്ദേശവും അവരിട്ട സ്റ്റാറ്റസുകളും ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. അതിനെ തുടര്‍ന്ന്‌ മൊഹിയുദ്ദീന്‍ ഇതുവരെ വിളിച്ചില്ല എന്നും തന്റെ കാല്‌ പിടിച്ച്‌ കരഞ്ഞ്‌ മാപ്പപേക്ഷിച്ചു എന്നുമുള്ള പച്ച നുണ എന്റെ ഫേസ്ബുക്ക്‌ പ്രൊഫൈല്‍ ബ്ലോക്ക്‌ ചെയ്ത ശേഷം സ്റ്റാറ്റസാക്കിയിട്ടു.
അത് ഞാന്‍ പിന്നീട്‌ കൂട്ടുകാരിലൂടെയാണ് അറിയുന്നതും ശ്രദ്ധിക്കുന്നതും.
ഞാന്‍ വിളിക്കാതെ എങ്ങനെയാണ്‌ കരഞ്ഞ്‌ കാല്‌ പിടിച്ച്‌ മാപ്പപേക്ഷിക്കുക ? !!! ഞാനാണെങ്കില്‍ ജിന്ന്‌ സേവകനുമല്ല പറന്ന്‌ ചെന്ന്‌ കാല്‌ പിടിച്ച്‌ കെട്ടിപ്പിടിച്ച്‌ പൊറുക്കലിനെ തേടാന്‍. ചെയ്യാത്ത തെറ്റിന് ആരുടേയും കാല് പിടിക്കാന്‍ ഞാന്‍ ചെല്ലാറും ഇല്ല.

കേട്ടപാതി കേള്‍ക്കാത്ത പാതി കപട സദാചാര വാദികള്‍ എന്റെ നിഴലിനോട്‌ യുദ്ധം പ്രഖ്യാപിച്ചു. കിട്ടിയ കല്ലും കമ്പും വടികളും ഉപയോഗിച്ച്‌ എന്നെ ആക്രമിച്ചു. ബൂലോകത്ത്‌ എന്റെ ഇടപെടലുകള്‍ പിടിക്കാത്ത ചിലര്‍ കിട്ടിയ അവസരം മുതലെടുത്തു. ബൂലോകത്തെ കപട സദാചാര വാദികളും കാള പെറ്റു എന്ന്‌ കേള്‍ക്കുമ്പോഴേക്കും കയറെടുക്കാന്‍ ഓടുന്ന കപട ബുദ്ധിജീവികളും ചില അജീര്‍ണ്ണം പിടിച്ച ജീര്‍ണ്ണലിസ്റ്റുകളും ഇത്‌ ആഘോഷിക്കാന്‍ തുടങ്ങി. രമേശ്‌ അരൂരും, രഞ്ജിത്തും എല്ലാം അതിനു നേതൃത്വം നല്‍കി.

അതിന്റെ സ്ക്രീന്‍ ഷോട്ടുകളാണ്‌ താഴെ....

 
കണ്ണുകളില്‍ ലാസ്യ ഭാവം വരുത്തി ശൃംഗാരച്ചിരിയോടെ നില്‍ക്കുന്ന തമ്പ്രാട്ടിയെ കണ്ടാല്‍ മനസ്സിളകുന്ന ഭക്തന്‍മാരും ഒലിപ്പീരുകളും മനക്കലെ തത്തയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി രംഗത്തെത്തി.

സത്യമെന്തെന്ന്‌ അറിയാന്‍ ശ്രമിക്കാതെ മത്സരിച്ച്‌ കമന്റുകളിട്ടു.

കാര്യമറിയാതെ ചിരിയില്‍ വീണ് അവരോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ വന്ന സദാചാര പോലീസുകാര്‍ ഞാന്‍ ലൈംഗികമായി പീഢിപ്പിച്ചു എന്ന രീതിയിലാണ്‌ കമന്റുകള്‍ പൂശിയത്.

ചിലര്‍ എനിക്ക്‌ പേഴ്സണല്‍ മെസേജ്‌ അയച്ചു ഉപദേശിച്ചു.

എന്നെ അറിയുന്ന ഭൂരിപക്ഷം പേരും സംയമനം പാലിച്ചു.

ഈ അപവാദം പറച്ചില്‍ ആഘോഷിക്കാന്‍ തന്നെ തീരുമാനിച്ചിറങ്ങി സദാചാര പോലീസുകാര്‍.

ജീര്‍ണ്ണലിസ്റ്റ്‌ പുണ്യാളന്‍ അഡ്മിന്‍ ആയിരിക്കുന്ന, ബ്ലോഗേഴ്സിനെ പ്രോത്സാഹിപ്പിക്കാന്‍ എന്ന്‌ അവകാശപ്പെടുന്ന, "ഗ്രൂപ്പില്‍ വ്യക്തിഹത്യ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല" എന്ന്‌ വീമ്പിളക്കുന്ന, അവരുടെ നിയമാവലി പ്രകാരം വ്യാജ ഐഡിയിലിലുള്ളവര്‍ക്ക്‌ പ്രവേശനം നിഷിദ്ധമാണ് എന്ന് വേദമന്ത്രം ഉരുവിടുന്ന ഒരു ഫേസ്ബുക്ക്‌ ഗ്രൂപ്പില്‍, അവിടെ അഡ്മിന്‍സ്‌ തന്നെ തീറ്റി പോറ്റി വളര്‍ത്തുന്ന ഒരു ഫേക്ക്‌ എന്നെ കുറിച്ചുള്ള ഈ വ്യാജ വാര്‍ത്ത ചൂടുള്ള വാര്‍ത്തയായി അവതരിപ്പിക്കുകയും അതില്‍ രമേശ്‌ അരൂര്‍, ഇംതിയാസ്‌ എന്നീ നിയമ പാലകരായ അഡ്മിന്‍സ്‌ ഘോരഘോര പ്രസംഗം നടത്തുകയും ചെയ്തു.

 

യഥാര്‍ത്ഥത്തില്‍ ഈ അപവാദം പറച്ചിലില്‍ പങ്കാളികളാവാന്‍ ആ ഗ്രൂപ്പിലും ബൂലോകത്തും ഉള്ള വകതിരിവുള്ള ആരും വന്നില്ല എന്നതാണ്‌ സത്യവും നന്‍മയുടെ വിജയവും.

ഈ സംഭവ വികാസങ്ങളുടെ നിജസ്ഥിതി അറിയുന്ന ബ്ലോഗ്ഗറായ ശ്രീ അംജത്ത്‌ ഖാൻ ഈ പോസ്റ്റിനെ ചോദ്യം ചെയ്തു. പല തവണ അംജിത്തും പിന്നീട് മറ്റംഗങ്ങളും (അഷ്രഫ് മേലേവീട്ടിൽ) പ്രതിഷേധ സ്വരം ഉയര്‍ത്തിയപ്പോള്‍ പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരായി.

എന്നെ ഞരമ്പ്‌ രോഗി എന്ന്‌ വിളിച്ച ഈ പുണ്യാളനെ ഇന്ന്‌ മുതല്‍ ഒന്ന്‌ സൂക്ഷിച്ച്‌ നോക്കുക. ആര്‍ക്കാണ്‌ ഈ പറയപ്പെട്ട രോഗമെന്ന്‌ നിങ്ങള്‍ക്ക്‌ ബോധ്യപ്പെടും. ആണും പെണ്ണും കെട്ട ഏര്‍പ്പാടിന്‌ വളം വെച്ച്‌ കൊടുത്ത പൊയ്മുഖമണിഞ്ഞ അഡ്മിന്‍സേ നിങ്ങള്‍ക്കെന്റെ നല്ല നമസ്ക്കാരം !!!

അപവാദ വിഷയത്തിലേക്ക്‌ വീണ്ടും വരാം...

എന്നെ ബ്ലോക്ക്‌ ചെയ്തത്‌ കാരണം ഇന്ദു മേനോന്റെ വാളില്‍ നടക്കുന്ന മോഹിയുദ്ധീന്‍ വധം ആട്ടക്കലാശത്തിന് വിശദീകരണം നല്‍കാന്‍ കഴിയാത്തതിനാല്‍ സത്യാവസ്ഥ ഞാന്‍ എന്റെ നല്ലവരായ കൂട്ടുകാരെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് പ്രമുഖ ബ്ലോഗ്ഗര്‍ ആയ ഷബീറലി എന്റെ വിശദീകരണം ചര്‍ച്ച നടക്കുന്ന സ്റ്റാറ്റസില്‍ ഇടുകയും ചെയ്തു. ക്ഷമ കെട്ട്‌ ഞാന്‍ എന്റെ ഭാര്യയുടെ ഐഡിയില്‍ നിന്നും ഇന്ദുമേനോന്റെ വാളില്‍ പ്രവേശിച്ചു.

സ്റ്റാറ്റസില്‍ നടക്കുന്ന വ്യക്തിഹത്യ കണ്ട്‌ അന്ധാളിച്ചു. അന്ന്‌ രാത്രിയിലെ ഉറക്കം പോലും ഉപേക്ഷിച്ച്‌ ഞാന്‍ അതിനെതിരെ പട പൊരുതി. ഞാന്‍ ഓണ്‍ലൈനില്‍ ഇല്ലാത്ത ഒരു സമയമാണ്‌ എന്നെ താറടിച്ച്‌ കാണിച്ചത്‌, അത്തരമൊരു സാഹചര്യം ഇനിയുമുണ്ടാകാതിരിക്കാന്‍ ഞാന്‍ ശ്രദ്ധ ചെലുത്തി. ബ്ലോക്ക്‌ ചെയ്തത്‌ കൊണ്ട്‌ എന്റെ സ്വന്തം പ്രൊഫൈലില്‍ നിന്ന്‌ വിശദീകരണം നല്‍കാനുള്ള സാമാന്യ നീതി പോലും നിഷേധിക്കപ്പെട്ടു.

സത്യാവസ്ഥയറിഞ്ഞപ്പോള്‍ എന്നെ സപ്പോര്‍ട്ട്‌ ചെയ്ത്‌ കൊണ്ട്‌ ബൂലോകത്തെ സജീവമായ അംഗങ്ങളെത്തി കപട എഴുത്തുകാരിയുടെ പൊള്ളയായ വാദങ്ങളുടെ മുനയൊടിച്ചു. വാതിലടച്ചിരുന്ന്‌ ചര്‍ച്ച ചെയ്യുന്ന അവരെ ഞാനും കൂട്ടുകാരായ പ്രമുഖ ബ്ലോഗ്ഗര്‍ ഡോക്ടര്‍ അബ്സറും, ഷബീറലിയും, ഫസലുല്‍ ഹഖും, പ്രവീണ്‍ ശേഖറും, ഷലീര്‍ അലിയും, ലാലി സലാമും, ജോമോന്‍ ജോസഫും ചേര്‍ന്ന്‌ പ്രതിരോധിച്ചു. അവരുടെ വാദങ്ങളിലെ പൊള്ളത്തരം തുറന്നു കാണിച്ചു. സൈബര്‍ സെല്ലില്‍ പോയി കേസ്‌ കൊടുക്കാന്‍ പറഞ്ഞു.

അതുവരെ സത്യം മനസ്സിലാക്കാതെ പ്രതികരിച്ചിരുന്നവര്‍ പിന്‍മാറി. സൈബര്‍ സെല്ല്‌ എന്ന്‌ പറഞ്ഞ്‌ എന്നെ ഭീഷണിപ്പെടുത്തിയ അവരെ ഞാന്‍ വെല്ലുവിളിച്ചു... പടച്ച്‌ വിട്ട ആരോപണത്തില്‍ ഉറച്ച്‌ നില്‍ക്കുന്നുവെങ്കില്‍, ഒരു നപുംസകമല്ല ഇന്ദുമേനോന്‍ എങ്കില്‍ സൈബര്‍ സെല്ലില്‍ പോകൂ എന്ന്‌ ഞാന്‍ അവരോട്‌ പല പ്രാവശ്യം ആവശ്യപ്പെട്ടൂ.

അവിടെ ഇന്ദുമേനോനെ അനുകൂലിച്ചു കമന്റ് ഇട്ട ആളുകളില്‍ കഴിയുന്ന അത്രയും പേര്‍ക്ക് നിജ സ്ഥിതി പറഞ്ഞു കൊണ്ടുള്ള മെസേജ് വിട്ടു.

ഈ സമയം അവര്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നില്ല.

പിറ്റെ ദിവസം ഇന്ത്യന്‍ സമയം രാവിലെ പത്ത്‌ മണിയോടെ പൊലയാട്ട്‌ നടന്നിരുന്ന ആ സ്റ്റാറ്റസ്‌ അവരുടെ വാളില്‍ നിന്നും അപ്രത്യക്ഷമായി.

ഇന്ദു മേനോന്റെ കപടതക്ക് എതിരേ പ്രതികരിച്ച പലരും ബ്ലോക്ക്‌ ചെയ്യപ്പെട്ടു, പിടിച്ച്‌ നില്‍ക്കാനാവാതെ തല്‍ക്കാലത്തേക്കെങ്കിലും അവര്‍ ഫേസ്ബുക്ക്‌ ഡീ ആക്റ്റിവേറ്റ്‌ ചെയ്തു. സുക്കര്‍ബര്‍ഗ്‌ സാക്ഷി, സൈബര്‍ സെല്ല്‌ ചെക്ക്‌ ചെയ്താല്‍ അവരുടെ ലോഗ്‌ ഇന്‍ഫര്‍മേഷന്‍സും സാക്ഷി.

താന്‍ ഉന്നയിച്ച ആരോപണം വസ്തുനിഷ്ഠാപരമായി തെളിയിക്കാന്‍ കഴിയുമെങ്കില്‍ എന്തിനാണവ ഡിലീറ്റ്‌ ചെയ്തത്‌?

എന്തിനാണ്‌ തല്‍ക്കാലത്തേക്കെങ്കിലും ഫേസ്ബുക്കില്‍ നിന്നും ഒളിച്ചോടിയത്‌?

തുടര്‍ന്ന്‌ ഈ വിഷയം എന്റെ കൂട്ടുകാര്‍ മലയാളം ബ്ലോഗ്ഗര്‍മാരുടെ ആധികാരിക സ്നേഹ കൂട്ടായ്മയായ മലയാളം ബ്ളോഗേഴ്സ്‌ ഗ്രൂപ്പില്‍ ചര്‍ച്ചക്ക്‌ വെക്കുകയും സത്യം എല്ലാവര്‍ക്കും തെളിവ്‌ സഹിതം മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിനെ തുടര്‍ന്ന് കിട്ടിയ ഗ്യാപ്പിൽ മ ബ്ലോഗേഴ്സ് ഗ്രൂപ്പിനുമേൽ കുതിര കയറാനായി ചില നപുംസക ചിന്താഗതിക്കാർ ഇറങ്ങിത്തിരിക്കുമ്പോൾ സത്യം മനസിലാക്കി കൂടെ നില്‍ക്കാന്‍ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്‌ അംഗങ്ങള്‍ ഉണ്ടായി എന്നത്‌ എടുത്തു പറയേണ്ട കാര്യമാണ്. സത്യം മനസ്സിലാക്കി പ്രതികരിച്ച അവരോടെനിക്ക്‌ നന്ദിയും കടപ്പാടും ഉണ്ട്.
 
ആ പോസ്റ്റ്‌ ഇവിടെ ക്ലിക്കിയാല്‍ കാണാം.
 
 ഇത്രയും സംഭവങ്ങളിലേക്ക്‌ നയിക്കുന്നതിന്‌ നിദാനമായ സംഭവം കൂടെ പറയാം...

ശ്രീമതി ഇന്ദുമേനോന്‍ നിങ്ങളില്‍ ചിലരെ പോലെ എന്റേയും ഫേസ് ബുക്ക്‌ ഫ്രെണ്ട് ആയിരുന്നു. അവരിട്ട ഒരു സ്റ്റാറ്റസ്‌ - ആനുകാലികങ്ങളില്‍ സ്ത്രീകളുടെ രചനകള്‍ വരുന്നില്ല എന്നായിരുന്നു സ്റ്റാറ്റസിലെ വിഷയം - എന്റെ ന്യൂസ്‌ ഫീഡ്സില്‍ വന്നപ്പോള്‍ ഞാന്‍ അതില്‍ ഇപ്രകാരം കമെന്റിട്ടു.

"ഇന്ദു മേഡത്തിനെന്താ കലിപ്പ്‌, തങ്ങള്‍ എഴുതുന്നത്‌ മറ്റുള്ളവരുടെ അനുകരണമായിപ്പോകുമോ എന്നതാണ്‌ ഓരോ എഴുത്തുകാരുടേയും ഭയം"

അതില്‍ അവര്‍ പിറ്റെ ദിവസം ലൈക്കടിച്ച നോട്ടിഫിക്കേഷനും എനിക്ക്‌ ലഭിച്ചു.

അടുത്ത ദിവസം ഒന്നാം ഓണത്തിന്‌ അംജത്ത്‌ ഖാനെന്ന ബ്ളോഗറിട്ട സ്റ്റാറ്റസ്‌ എന്റെ ന്യൂസ്‌ ഫീഡില്‍ വന്നപ്പോള്‍ ശ്രീമതി ഇന്ദുമേനോന്റെ ഓണത്തെ കുറിച്ചുള്ള ഒരു ആര്‍ട്ടിക്കിള്‍ ഏതോ പത്രത്തില്‍ ഫോട്ടോ സഹിതം അടിച്ച്‌ വന്നിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു.

അതില്‍ ഞാന്‍ ഇങ്ങനെ കമെന്റിട്ടു.

" പര്‍ദ്ദയണിയാതെ തന്നെ ഇന്ദുവിന്റെ ഫോട്ടോ പത്രത്തില്‍ വന്നല്ലോ"
(ഇവയുടെ എല്ലാം സ്ക്രീൻ ഷോട്ടുകൾ എന്റെ പക്കലുണ്ട്)
ഈ കമെന്റാണ് അവരെ പ്രകോപിപ്പിച്ചതും തെരുവു തെണ്ടികള്‍ പോലും പറയാന്‍ അറക്കുന്ന ഭാഷയിലുള്ള ആ മെസേജ്‌ വിദ്യാഭ്യാസവും സംസ്ക്കാരവും മാന്യതയും നെറ്റിയില്‍ ചാര്‍ത്തി നടക്കുന്ന ഈ സ്ത്രീ എനിക്കയച്ചതും‌, അതും വെല്ല്‌ വിളിച്ച്‌ കൊണ്ട്‌..!!

ഗിവ്‌ റെസ്പെക്റ്റ്‌ & ടേക്ക്‌ റെസ്പെക്റ്റ്‌ എന്ന പോളിസിയില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഞാന്‍ അതേ ഭാഷയില്‍ മറുപടി കൊടുക്കുകയും ചെയ്തു. അത് മുകളില്‍ ഉള്ള സ്ക്രീന്‍ ഷോട്ടില്‍ ഉണ്ട്.

വീണ്ടും അവരുടെ വെല്ലുവിളിയോടെയുള്ള മെസേജ്‌. അതും സ്ക്രീന്‍ ഷോട്ടില്‍ ഉണ്ട്.

ഇതില്‍ കൂടുതലായി എന്ത്‌ "ബന്ധമാണ്‌" എനിക്ക്‌ ഈ സ്ത്രീയുമായുള്ളത്‌ എന്ന്‌ സൈബര്‍ സെല്ല്‌ തെളിയിക്കട്ടെ. !!!

സംഭവ വികാസങ്ങള്‍ ഇങ്ങനെയൊക്കെയായിരിക്കെ ഇവര്‍ എന്റെ കൂട്ടുകാര്‍ക്ക്‌ മെസേജ്‌ അയച്ചു. എന്റെ പേഴ്സണല്‍ ഐഡിയില്‍ നിന്നല്ല അശ്ലീല സന്ദേശം വരുന്നതെന്നും വേറെ ഒരു ഫേക്ക്‌ ഐ ഡിയില്‍ നിന്നാണെന്നും ആരോപിച്ചു.

കൂട്ടുകാര്‍ അതിന്റെ സ്ക്രീന്‍ ഷോട്ട് പല തവണ ആവശ്യപ്പെട്ടെങ്കിലും ഇന്ദു മേനോന്‍ അത് നല്‍കാന്‍ തയാറായില്ല. അതല്ലേ നപുംസകത്തിന്റെ തെളിവ് ???

ആ ഫേക്ക്‌ ഐ ഡി എന്റെ ജാര സന്തതിയാണെന്ന്‌ ഇവള്‍ക്കെങ്ങനെ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇവരെ ഞാന്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ അവര്‍ ആരോപിക്കുന്നു. ഇത്തരം ഞാഞൂലുകളെ തകര്‍ത്തിട്ടു എനിക്കെന്ത് കിട്ടാന്‍ ???

തകര്‍ക്കപ്പെടാന്‍ മാത്രം എന്താണ് അവര്‍ക്ക് ഉള്ളത് ???

ഇനി ഇന്ദുമേനോന്‍ എന്ന എഴുത്തുകാരിയോട്‌ പറയാനുള്ളത്‌ ...

താങ്കള്‍ എഴുത്തുകാരിയായിരിക്കാം..എന്നാൽ നിങ്ങളുടെ ഒരു രചനയും ഞാന്‍ വായിച്ചിട്ടില്ല. സ്വയം ഉയര്‍ന്നു വന്ന സാംസ്കാരിക നായകരെ ഒരുപാട്‌ കണ്ടും കേട്ടും പരിചയമുണ്ട്‌. അതിനിടയില്‍ മൂന്നാം കിട പ്രസ്താവനകളിലൂടെ ജന ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുന്ന നിങ്ങളെ പോലെ ഉള്ളവരെയും കണ്ടിട്ടുണ്ട്.

ഞാന്‍ നിങ്ങളുടെ വെല്ലുവിളി ഏറ്റെടുക്കുന്നു ശ്രീമതി ഇന്ദു മേനോന്‍.

ധൈര്യമുണ്ടെങ്കില്‍ താങ്കള്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കൂ... ഈ രാജ്യത്ത്‌ നിയമവും നീതിയും ആര്‍ക്കൊക്കെ ലഭ്യമാവുമെന്ന്‌ ഒന്ന്‌ പരീക്ഷിച്ച്‌ നോക്കാം. ഞാന്‍ വിദേശത്തായത്‌ തന്റെ ഭാഗ്യം. അല്ലങ്കില്‍ ഇതിനെതിരെ എങ്ങനെ പ്രതികരിക്കണമെന്ന്‌ എനിക്കറിയാം.

നാണവും മാനവും അന്തസ്സും അല്‍പം അവശേഷിക്കുന്നെങ്കില്‍ മേലാല്‍ അടിസ്ഥാനരഹിതമായ ആരോപണം ഒരാണിന്‌ നേരേയും ഉന്നയിക്കരുത്‌. ചേല ചുറ്റി പൊട്ട്‌ കുത്തി ആണിനെതിരെ വന്ന്‌ പറയുമ്പോള്‍ വിശ്വസിക്കാനും, ജയ്‌ വിളിക്കാനും തയ്യാറായി ചില വായേ നോക്കികള്‍ ഉണ്ടായേക്കും. അവരെ നിങ്ങൾ നേരത്തെ ഷണ്ഡന്മാർ എന്ന് വിളിച്ചിരുന്നു എന്ന കാര്യമൊന്നും അപ്പോൾ ഓർക്കില്ല. സത്യം മനസ്സിലാക്കാന്‍ നില്‍ക്കാതെ പെണ്ണുങ്ങളുടെ പിറകെ വരുന്നവര്‍ക്കാണ്‌ ഞരമ്പ്‌ രോഗികള്‍ എന്ന പേര്‌ ചേരുക. എന്നാല്‍ സത്യം മനസ്സിലാക്കാനും, അത് പുറത്ത്‌ കൊണ്ടുവരാനും മനസ്സും ചങ്കൂറ്റവും ഉള്ള ഒരു കൂട്ടരും ഇവിടെയുണ്ട് എന്ന കാര്യം മറക്കരുത്.
അപക്വമായ വാദപ്രതിവാദവുമായി മെയിലുകള്‍ അയക്കരുത്‌. മറ്റൊരാളുടെ ഫേസ്ബുക്ക്‌ പ്രൊഫൈല്‍ സ്റ്റാറ്റസാക്കിയിട്ട്‌ അയാളെ പൊലയാട്ട്‌ പറയരുത്‌. സ്ത്രീകള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക്‌ മാര്‍ക്കറ്റ്‌ വാല്യൂ ഉണ്ടെന്ന്‌ കരുതുന്ന കാലം കഴിഞ്ഞ്‌ പോയി. ഏതറ്റം വരെയും പോകാന്‍ തയ്യാറായിട്ട്‌ തന്നെയാ ഞാന്‍ നടക്കുന്നത്‌.

ഇനി ആവശ്യമാണെങ്കില്‍ കേസ്‌ നടത്താന്‍ നാട്ടില്‍ വരാനും അതിന്റെ ചെലവ്‌ നിങ്ങളുടെ കയ്യില്‍ നിന്ന്‌ വാങ്ങാനും എനിക്കറിയാം. സത്യമേ വിജയിക്കൂ!!

സത്യം വെളിച്ചമാണ്‌ ഇരുട്ടിനെ കീറി മുറിച്ച്‌ പുറത്ത്‌ വരാന്‍ വെളിച്ചത്തിനും കഴിയും. അത്‌ ,കൊണ്ട്‌ സൈബര്‍ സെല്ലെന്ന ഉമ്മാക്കി കാണിച്ച്‌ മൊഹിയുദ്ദീനെയും സത്യത്തിനൊപ്പം നില്‍ക്കുന്നവരെയും വിരട്ടേണ്ട. (കാപട്യം തുറന്ന് കാണിക്കാനുള്ള തെളിവുകൾ ഇനിയുമുണ്ട്, അവശ്യ ഘട്ടങ്ങളിൽ പുറത്തെടുക്കുന്നതാണ്. നന്ദി, സ്നേഹ സലാം)