എന്റെ നേരത്തെയുണ്ടായിരുന്ന ബ്ലോഗ് നഷ്ടപ്പെട്ടതിനാൽ രചനകളെല്ലാം ഇതിലേക്ക് മാറ്റിയിരിക്കുന്നു. നിരവധി പോസ്റ്റുകളും കമെന്റുകളും വിലപ്പെട്ട എന്റെ 240 ഓളം ഫോളോവേഴ്സും നഷ്ടപ്പെട്ടു. നിങ്ങൾ ഏവരുടേയും പിന്തുണ തുടർന്നും ഉണ്ടാകുമല്ലോ? എന്റെ രചനകളിലെ തെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാണിക്കണമെന്ന അഭ്യർത്ഥനയോടെ, മൊഹി.

Saturday, September 22, 2012

ലെസ്ബിയന്‍ പശുവിന്റെ കൃമി കടിയും മാന്താന്‍ കുറെ കപട സദാചാരവാദികളും... !!!!

 

ബ്ലോഗ്‌ സാഹിത്യത്തെ കക്കൂസ്‌ സാഹിത്യമെന്ന്‌ വിളിച്ച്‌ അധിക്ഷേപിക്കുകയും തന്നേക്കാള്‍ താഴെക്കിടയിലുള്ള എഴുത്തുകാരെ പരിഹസിച്ചും മുഖ്യധാര എഴുത്തുകാരെ വിമര്‍ശിച്ചും ശ്രദ്ധ നേടുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച എഴുത്തുകാരി ശ്രീമതി ഇന്ദുമേനോന്‍ എനിക്കെതിരെ ഉന്നയിച്ച അടിസ്ഥാന രഹിതമായ ആരോപണങ്ങളെ തുടര്‍ന്നാണീ ലേഖനം. എന്നെ കുറച്ച്‌ നേരത്തേക്കെങ്കിലും തെറ്റിദ്ധരിച്ച ബൂലോകത്തെ സജീവ ബോഗേഴ്സിനെ സംഭവങ്ങളുടെ നിജസ്ഥിതി തെളിവുകളുടെ അടിസ്ഥാനത്തില്‍ അറിയിക്കാനാണീ കുറിപ്പ്‌.

എനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണം ആടിനെ പേപ്പട്ടിയാക്കി തല്ലി കൊല്ലുന്ന പോലെയുള്ളതായിരുന്നു എന്ന്‌ ബോധ്യപ്പെടാന്‍ ഉള്ള തെളിവുകള്‍ അവരുടെ ഫേസ്ബുക്ക്‌ സ്റ്റാറ്റസില്‍ തന്നെയുണ്ടായിരുന്നു. താന്‍ ഉന്നയിച്ച ആരോപണം ബ്യൂമറാങ്ങായി തിരിച്ചടിക്കുമെന്ന്‌ മനസ്സിലാക്കിയതിനാലാവണം രായ്ക്കുരാമാനം എല്ലാം ഡിലീറ്റ്‌ ചെയ്ത്‌ സ്വന്തം ഫേസ്‌ ബുക്ക്‌ ഡീ ആക്റ്റിവേറ്റ്‌ ചെയ്യുകയും ചെയ്ത് ആ മഹതി മുങ്ങിയത്‌.

"ഫേസ്ബുക്ക്‌ ഇന്‍ബോക്സിലേക്ക്‌ അമാന്യമായതും അശ്ലീലം നിറഞ്ഞതും ആഭാസകരവുമായ മെസേജുകള്‍ അയച്ചു" എന്നതാണ്‌ കക്കൂസ് സാഹിത്യകാരി എനിക്കെതിരെ ഉന്നയിച്ച ആരോപണം. അവര്‍ എനിക്കയച്ച്‌ തന്ന ഫോണ്‍ നമ്പറില്‍ "നപുംസകമമല്ല" എന്ന്‌ തെളിയിക്കാന്‍ വിളിക്കണമെന്നും ആവശ്യപ്പെട്ടു മെസേജ്‌ വിട്ടിരിന്നു.

 

ഈ സമയങ്ങളില്‍ ഓണ്‍ലൈനില്‍ ഇല്ലാതിരുന്ന ഞാന്‍ ഈ സന്ദേശവും അവരിട്ട സ്റ്റാറ്റസുകളും ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. അതിനെ തുടര്‍ന്ന്‌ മൊഹിയുദ്ദീന്‍ ഇതുവരെ വിളിച്ചില്ല എന്നും തന്റെ കാല്‌ പിടിച്ച്‌ കരഞ്ഞ്‌ മാപ്പപേക്ഷിച്ചു എന്നുമുള്ള പച്ച നുണ എന്റെ ഫേസ്ബുക്ക്‌ പ്രൊഫൈല്‍ ബ്ലോക്ക്‌ ചെയ്ത ശേഷം സ്റ്റാറ്റസാക്കിയിട്ടു.
അത് ഞാന്‍ പിന്നീട്‌ കൂട്ടുകാരിലൂടെയാണ് അറിയുന്നതും ശ്രദ്ധിക്കുന്നതും.
ഞാന്‍ വിളിക്കാതെ എങ്ങനെയാണ്‌ കരഞ്ഞ്‌ കാല്‌ പിടിച്ച്‌ മാപ്പപേക്ഷിക്കുക ? !!! ഞാനാണെങ്കില്‍ ജിന്ന്‌ സേവകനുമല്ല പറന്ന്‌ ചെന്ന്‌ കാല്‌ പിടിച്ച്‌ കെട്ടിപ്പിടിച്ച്‌ പൊറുക്കലിനെ തേടാന്‍. ചെയ്യാത്ത തെറ്റിന് ആരുടേയും കാല് പിടിക്കാന്‍ ഞാന്‍ ചെല്ലാറും ഇല്ല.

കേട്ടപാതി കേള്‍ക്കാത്ത പാതി കപട സദാചാര വാദികള്‍ എന്റെ നിഴലിനോട്‌ യുദ്ധം പ്രഖ്യാപിച്ചു. കിട്ടിയ കല്ലും കമ്പും വടികളും ഉപയോഗിച്ച്‌ എന്നെ ആക്രമിച്ചു. ബൂലോകത്ത്‌ എന്റെ ഇടപെടലുകള്‍ പിടിക്കാത്ത ചിലര്‍ കിട്ടിയ അവസരം മുതലെടുത്തു. ബൂലോകത്തെ കപട സദാചാര വാദികളും കാള പെറ്റു എന്ന്‌ കേള്‍ക്കുമ്പോഴേക്കും കയറെടുക്കാന്‍ ഓടുന്ന കപട ബുദ്ധിജീവികളും ചില അജീര്‍ണ്ണം പിടിച്ച ജീര്‍ണ്ണലിസ്റ്റുകളും ഇത്‌ ആഘോഷിക്കാന്‍ തുടങ്ങി. രമേശ്‌ അരൂരും, രഞ്ജിത്തും എല്ലാം അതിനു നേതൃത്വം നല്‍കി.

അതിന്റെ സ്ക്രീന്‍ ഷോട്ടുകളാണ്‌ താഴെ....

 
കണ്ണുകളില്‍ ലാസ്യ ഭാവം വരുത്തി ശൃംഗാരച്ചിരിയോടെ നില്‍ക്കുന്ന തമ്പ്രാട്ടിയെ കണ്ടാല്‍ മനസ്സിളകുന്ന ഭക്തന്‍മാരും ഒലിപ്പീരുകളും മനക്കലെ തത്തയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി രംഗത്തെത്തി.

സത്യമെന്തെന്ന്‌ അറിയാന്‍ ശ്രമിക്കാതെ മത്സരിച്ച്‌ കമന്റുകളിട്ടു.

കാര്യമറിയാതെ ചിരിയില്‍ വീണ് അവരോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ വന്ന സദാചാര പോലീസുകാര്‍ ഞാന്‍ ലൈംഗികമായി പീഢിപ്പിച്ചു എന്ന രീതിയിലാണ്‌ കമന്റുകള്‍ പൂശിയത്.

ചിലര്‍ എനിക്ക്‌ പേഴ്സണല്‍ മെസേജ്‌ അയച്ചു ഉപദേശിച്ചു.

എന്നെ അറിയുന്ന ഭൂരിപക്ഷം പേരും സംയമനം പാലിച്ചു.

ഈ അപവാദം പറച്ചില്‍ ആഘോഷിക്കാന്‍ തന്നെ തീരുമാനിച്ചിറങ്ങി സദാചാര പോലീസുകാര്‍.

ജീര്‍ണ്ണലിസ്റ്റ്‌ പുണ്യാളന്‍ അഡ്മിന്‍ ആയിരിക്കുന്ന, ബ്ലോഗേഴ്സിനെ പ്രോത്സാഹിപ്പിക്കാന്‍ എന്ന്‌ അവകാശപ്പെടുന്ന, "ഗ്രൂപ്പില്‍ വ്യക്തിഹത്യ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല" എന്ന്‌ വീമ്പിളക്കുന്ന, അവരുടെ നിയമാവലി പ്രകാരം വ്യാജ ഐഡിയിലിലുള്ളവര്‍ക്ക്‌ പ്രവേശനം നിഷിദ്ധമാണ് എന്ന് വേദമന്ത്രം ഉരുവിടുന്ന ഒരു ഫേസ്ബുക്ക്‌ ഗ്രൂപ്പില്‍, അവിടെ അഡ്മിന്‍സ്‌ തന്നെ തീറ്റി പോറ്റി വളര്‍ത്തുന്ന ഒരു ഫേക്ക്‌ എന്നെ കുറിച്ചുള്ള ഈ വ്യാജ വാര്‍ത്ത ചൂടുള്ള വാര്‍ത്തയായി അവതരിപ്പിക്കുകയും അതില്‍ രമേശ്‌ അരൂര്‍, ഇംതിയാസ്‌ എന്നീ നിയമ പാലകരായ അഡ്മിന്‍സ്‌ ഘോരഘോര പ്രസംഗം നടത്തുകയും ചെയ്തു.

 

യഥാര്‍ത്ഥത്തില്‍ ഈ അപവാദം പറച്ചിലില്‍ പങ്കാളികളാവാന്‍ ആ ഗ്രൂപ്പിലും ബൂലോകത്തും ഉള്ള വകതിരിവുള്ള ആരും വന്നില്ല എന്നതാണ്‌ സത്യവും നന്‍മയുടെ വിജയവും.

ഈ സംഭവ വികാസങ്ങളുടെ നിജസ്ഥിതി അറിയുന്ന ബ്ലോഗ്ഗറായ ശ്രീ അംജത്ത്‌ ഖാൻ ഈ പോസ്റ്റിനെ ചോദ്യം ചെയ്തു. പല തവണ അംജിത്തും പിന്നീട് മറ്റംഗങ്ങളും (അഷ്രഫ് മേലേവീട്ടിൽ) പ്രതിഷേധ സ്വരം ഉയര്‍ത്തിയപ്പോള്‍ പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരായി.

എന്നെ ഞരമ്പ്‌ രോഗി എന്ന്‌ വിളിച്ച ഈ പുണ്യാളനെ ഇന്ന്‌ മുതല്‍ ഒന്ന്‌ സൂക്ഷിച്ച്‌ നോക്കുക. ആര്‍ക്കാണ്‌ ഈ പറയപ്പെട്ട രോഗമെന്ന്‌ നിങ്ങള്‍ക്ക്‌ ബോധ്യപ്പെടും. ആണും പെണ്ണും കെട്ട ഏര്‍പ്പാടിന്‌ വളം വെച്ച്‌ കൊടുത്ത പൊയ്മുഖമണിഞ്ഞ അഡ്മിന്‍സേ നിങ്ങള്‍ക്കെന്റെ നല്ല നമസ്ക്കാരം !!!

അപവാദ വിഷയത്തിലേക്ക്‌ വീണ്ടും വരാം...

എന്നെ ബ്ലോക്ക്‌ ചെയ്തത്‌ കാരണം ഇന്ദു മേനോന്റെ വാളില്‍ നടക്കുന്ന മോഹിയുദ്ധീന്‍ വധം ആട്ടക്കലാശത്തിന് വിശദീകരണം നല്‍കാന്‍ കഴിയാത്തതിനാല്‍ സത്യാവസ്ഥ ഞാന്‍ എന്റെ നല്ലവരായ കൂട്ടുകാരെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് പ്രമുഖ ബ്ലോഗ്ഗര്‍ ആയ ഷബീറലി എന്റെ വിശദീകരണം ചര്‍ച്ച നടക്കുന്ന സ്റ്റാറ്റസില്‍ ഇടുകയും ചെയ്തു. ക്ഷമ കെട്ട്‌ ഞാന്‍ എന്റെ ഭാര്യയുടെ ഐഡിയില്‍ നിന്നും ഇന്ദുമേനോന്റെ വാളില്‍ പ്രവേശിച്ചു.

സ്റ്റാറ്റസില്‍ നടക്കുന്ന വ്യക്തിഹത്യ കണ്ട്‌ അന്ധാളിച്ചു. അന്ന്‌ രാത്രിയിലെ ഉറക്കം പോലും ഉപേക്ഷിച്ച്‌ ഞാന്‍ അതിനെതിരെ പട പൊരുതി. ഞാന്‍ ഓണ്‍ലൈനില്‍ ഇല്ലാത്ത ഒരു സമയമാണ്‌ എന്നെ താറടിച്ച്‌ കാണിച്ചത്‌, അത്തരമൊരു സാഹചര്യം ഇനിയുമുണ്ടാകാതിരിക്കാന്‍ ഞാന്‍ ശ്രദ്ധ ചെലുത്തി. ബ്ലോക്ക്‌ ചെയ്തത്‌ കൊണ്ട്‌ എന്റെ സ്വന്തം പ്രൊഫൈലില്‍ നിന്ന്‌ വിശദീകരണം നല്‍കാനുള്ള സാമാന്യ നീതി പോലും നിഷേധിക്കപ്പെട്ടു.

സത്യാവസ്ഥയറിഞ്ഞപ്പോള്‍ എന്നെ സപ്പോര്‍ട്ട്‌ ചെയ്ത്‌ കൊണ്ട്‌ ബൂലോകത്തെ സജീവമായ അംഗങ്ങളെത്തി കപട എഴുത്തുകാരിയുടെ പൊള്ളയായ വാദങ്ങളുടെ മുനയൊടിച്ചു. വാതിലടച്ചിരുന്ന്‌ ചര്‍ച്ച ചെയ്യുന്ന അവരെ ഞാനും കൂട്ടുകാരായ പ്രമുഖ ബ്ലോഗ്ഗര്‍ ഡോക്ടര്‍ അബ്സറും, ഷബീറലിയും, ഫസലുല്‍ ഹഖും, പ്രവീണ്‍ ശേഖറും, ഷലീര്‍ അലിയും, ലാലി സലാമും, ജോമോന്‍ ജോസഫും ചേര്‍ന്ന്‌ പ്രതിരോധിച്ചു. അവരുടെ വാദങ്ങളിലെ പൊള്ളത്തരം തുറന്നു കാണിച്ചു. സൈബര്‍ സെല്ലില്‍ പോയി കേസ്‌ കൊടുക്കാന്‍ പറഞ്ഞു.

അതുവരെ സത്യം മനസ്സിലാക്കാതെ പ്രതികരിച്ചിരുന്നവര്‍ പിന്‍മാറി. സൈബര്‍ സെല്ല്‌ എന്ന്‌ പറഞ്ഞ്‌ എന്നെ ഭീഷണിപ്പെടുത്തിയ അവരെ ഞാന്‍ വെല്ലുവിളിച്ചു... പടച്ച്‌ വിട്ട ആരോപണത്തില്‍ ഉറച്ച്‌ നില്‍ക്കുന്നുവെങ്കില്‍, ഒരു നപുംസകമല്ല ഇന്ദുമേനോന്‍ എങ്കില്‍ സൈബര്‍ സെല്ലില്‍ പോകൂ എന്ന്‌ ഞാന്‍ അവരോട്‌ പല പ്രാവശ്യം ആവശ്യപ്പെട്ടൂ.

അവിടെ ഇന്ദുമേനോനെ അനുകൂലിച്ചു കമന്റ് ഇട്ട ആളുകളില്‍ കഴിയുന്ന അത്രയും പേര്‍ക്ക് നിജ സ്ഥിതി പറഞ്ഞു കൊണ്ടുള്ള മെസേജ് വിട്ടു.

ഈ സമയം അവര്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നില്ല.

പിറ്റെ ദിവസം ഇന്ത്യന്‍ സമയം രാവിലെ പത്ത്‌ മണിയോടെ പൊലയാട്ട്‌ നടന്നിരുന്ന ആ സ്റ്റാറ്റസ്‌ അവരുടെ വാളില്‍ നിന്നും അപ്രത്യക്ഷമായി.

ഇന്ദു മേനോന്റെ കപടതക്ക് എതിരേ പ്രതികരിച്ച പലരും ബ്ലോക്ക്‌ ചെയ്യപ്പെട്ടു, പിടിച്ച്‌ നില്‍ക്കാനാവാതെ തല്‍ക്കാലത്തേക്കെങ്കിലും അവര്‍ ഫേസ്ബുക്ക്‌ ഡീ ആക്റ്റിവേറ്റ്‌ ചെയ്തു. സുക്കര്‍ബര്‍ഗ്‌ സാക്ഷി, സൈബര്‍ സെല്ല്‌ ചെക്ക്‌ ചെയ്താല്‍ അവരുടെ ലോഗ്‌ ഇന്‍ഫര്‍മേഷന്‍സും സാക്ഷി.

താന്‍ ഉന്നയിച്ച ആരോപണം വസ്തുനിഷ്ഠാപരമായി തെളിയിക്കാന്‍ കഴിയുമെങ്കില്‍ എന്തിനാണവ ഡിലീറ്റ്‌ ചെയ്തത്‌?

എന്തിനാണ്‌ തല്‍ക്കാലത്തേക്കെങ്കിലും ഫേസ്ബുക്കില്‍ നിന്നും ഒളിച്ചോടിയത്‌?

തുടര്‍ന്ന്‌ ഈ വിഷയം എന്റെ കൂട്ടുകാര്‍ മലയാളം ബ്ലോഗ്ഗര്‍മാരുടെ ആധികാരിക സ്നേഹ കൂട്ടായ്മയായ മലയാളം ബ്ളോഗേഴ്സ്‌ ഗ്രൂപ്പില്‍ ചര്‍ച്ചക്ക്‌ വെക്കുകയും സത്യം എല്ലാവര്‍ക്കും തെളിവ്‌ സഹിതം മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിനെ തുടര്‍ന്ന് കിട്ടിയ ഗ്യാപ്പിൽ മ ബ്ലോഗേഴ്സ് ഗ്രൂപ്പിനുമേൽ കുതിര കയറാനായി ചില നപുംസക ചിന്താഗതിക്കാർ ഇറങ്ങിത്തിരിക്കുമ്പോൾ സത്യം മനസിലാക്കി കൂടെ നില്‍ക്കാന്‍ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്‌ അംഗങ്ങള്‍ ഉണ്ടായി എന്നത്‌ എടുത്തു പറയേണ്ട കാര്യമാണ്. സത്യം മനസ്സിലാക്കി പ്രതികരിച്ച അവരോടെനിക്ക്‌ നന്ദിയും കടപ്പാടും ഉണ്ട്.
 
ആ പോസ്റ്റ്‌ ഇവിടെ ക്ലിക്കിയാല്‍ കാണാം.
 
 ഇത്രയും സംഭവങ്ങളിലേക്ക്‌ നയിക്കുന്നതിന്‌ നിദാനമായ സംഭവം കൂടെ പറയാം...

ശ്രീമതി ഇന്ദുമേനോന്‍ നിങ്ങളില്‍ ചിലരെ പോലെ എന്റേയും ഫേസ് ബുക്ക്‌ ഫ്രെണ്ട് ആയിരുന്നു. അവരിട്ട ഒരു സ്റ്റാറ്റസ്‌ - ആനുകാലികങ്ങളില്‍ സ്ത്രീകളുടെ രചനകള്‍ വരുന്നില്ല എന്നായിരുന്നു സ്റ്റാറ്റസിലെ വിഷയം - എന്റെ ന്യൂസ്‌ ഫീഡ്സില്‍ വന്നപ്പോള്‍ ഞാന്‍ അതില്‍ ഇപ്രകാരം കമെന്റിട്ടു.

"ഇന്ദു മേഡത്തിനെന്താ കലിപ്പ്‌, തങ്ങള്‍ എഴുതുന്നത്‌ മറ്റുള്ളവരുടെ അനുകരണമായിപ്പോകുമോ എന്നതാണ്‌ ഓരോ എഴുത്തുകാരുടേയും ഭയം"

അതില്‍ അവര്‍ പിറ്റെ ദിവസം ലൈക്കടിച്ച നോട്ടിഫിക്കേഷനും എനിക്ക്‌ ലഭിച്ചു.

അടുത്ത ദിവസം ഒന്നാം ഓണത്തിന്‌ അംജത്ത്‌ ഖാനെന്ന ബ്ളോഗറിട്ട സ്റ്റാറ്റസ്‌ എന്റെ ന്യൂസ്‌ ഫീഡില്‍ വന്നപ്പോള്‍ ശ്രീമതി ഇന്ദുമേനോന്റെ ഓണത്തെ കുറിച്ചുള്ള ഒരു ആര്‍ട്ടിക്കിള്‍ ഏതോ പത്രത്തില്‍ ഫോട്ടോ സഹിതം അടിച്ച്‌ വന്നിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു.

അതില്‍ ഞാന്‍ ഇങ്ങനെ കമെന്റിട്ടു.

" പര്‍ദ്ദയണിയാതെ തന്നെ ഇന്ദുവിന്റെ ഫോട്ടോ പത്രത്തില്‍ വന്നല്ലോ"
(ഇവയുടെ എല്ലാം സ്ക്രീൻ ഷോട്ടുകൾ എന്റെ പക്കലുണ്ട്)
ഈ കമെന്റാണ് അവരെ പ്രകോപിപ്പിച്ചതും തെരുവു തെണ്ടികള്‍ പോലും പറയാന്‍ അറക്കുന്ന ഭാഷയിലുള്ള ആ മെസേജ്‌ വിദ്യാഭ്യാസവും സംസ്ക്കാരവും മാന്യതയും നെറ്റിയില്‍ ചാര്‍ത്തി നടക്കുന്ന ഈ സ്ത്രീ എനിക്കയച്ചതും‌, അതും വെല്ല്‌ വിളിച്ച്‌ കൊണ്ട്‌..!!

ഗിവ്‌ റെസ്പെക്റ്റ്‌ & ടേക്ക്‌ റെസ്പെക്റ്റ്‌ എന്ന പോളിസിയില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഞാന്‍ അതേ ഭാഷയില്‍ മറുപടി കൊടുക്കുകയും ചെയ്തു. അത് മുകളില്‍ ഉള്ള സ്ക്രീന്‍ ഷോട്ടില്‍ ഉണ്ട്.

വീണ്ടും അവരുടെ വെല്ലുവിളിയോടെയുള്ള മെസേജ്‌. അതും സ്ക്രീന്‍ ഷോട്ടില്‍ ഉണ്ട്.

ഇതില്‍ കൂടുതലായി എന്ത്‌ "ബന്ധമാണ്‌" എനിക്ക്‌ ഈ സ്ത്രീയുമായുള്ളത്‌ എന്ന്‌ സൈബര്‍ സെല്ല്‌ തെളിയിക്കട്ടെ. !!!

സംഭവ വികാസങ്ങള്‍ ഇങ്ങനെയൊക്കെയായിരിക്കെ ഇവര്‍ എന്റെ കൂട്ടുകാര്‍ക്ക്‌ മെസേജ്‌ അയച്ചു. എന്റെ പേഴ്സണല്‍ ഐഡിയില്‍ നിന്നല്ല അശ്ലീല സന്ദേശം വരുന്നതെന്നും വേറെ ഒരു ഫേക്ക്‌ ഐ ഡിയില്‍ നിന്നാണെന്നും ആരോപിച്ചു.

കൂട്ടുകാര്‍ അതിന്റെ സ്ക്രീന്‍ ഷോട്ട് പല തവണ ആവശ്യപ്പെട്ടെങ്കിലും ഇന്ദു മേനോന്‍ അത് നല്‍കാന്‍ തയാറായില്ല. അതല്ലേ നപുംസകത്തിന്റെ തെളിവ് ???

ആ ഫേക്ക്‌ ഐ ഡി എന്റെ ജാര സന്തതിയാണെന്ന്‌ ഇവള്‍ക്കെങ്ങനെ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇവരെ ഞാന്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ അവര്‍ ആരോപിക്കുന്നു. ഇത്തരം ഞാഞൂലുകളെ തകര്‍ത്തിട്ടു എനിക്കെന്ത് കിട്ടാന്‍ ???

തകര്‍ക്കപ്പെടാന്‍ മാത്രം എന്താണ് അവര്‍ക്ക് ഉള്ളത് ???

ഇനി ഇന്ദുമേനോന്‍ എന്ന എഴുത്തുകാരിയോട്‌ പറയാനുള്ളത്‌ ...

താങ്കള്‍ എഴുത്തുകാരിയായിരിക്കാം..എന്നാൽ നിങ്ങളുടെ ഒരു രചനയും ഞാന്‍ വായിച്ചിട്ടില്ല. സ്വയം ഉയര്‍ന്നു വന്ന സാംസ്കാരിക നായകരെ ഒരുപാട്‌ കണ്ടും കേട്ടും പരിചയമുണ്ട്‌. അതിനിടയില്‍ മൂന്നാം കിട പ്രസ്താവനകളിലൂടെ ജന ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുന്ന നിങ്ങളെ പോലെ ഉള്ളവരെയും കണ്ടിട്ടുണ്ട്.

ഞാന്‍ നിങ്ങളുടെ വെല്ലുവിളി ഏറ്റെടുക്കുന്നു ശ്രീമതി ഇന്ദു മേനോന്‍.

ധൈര്യമുണ്ടെങ്കില്‍ താങ്കള്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കൂ... ഈ രാജ്യത്ത്‌ നിയമവും നീതിയും ആര്‍ക്കൊക്കെ ലഭ്യമാവുമെന്ന്‌ ഒന്ന്‌ പരീക്ഷിച്ച്‌ നോക്കാം. ഞാന്‍ വിദേശത്തായത്‌ തന്റെ ഭാഗ്യം. അല്ലങ്കില്‍ ഇതിനെതിരെ എങ്ങനെ പ്രതികരിക്കണമെന്ന്‌ എനിക്കറിയാം.

നാണവും മാനവും അന്തസ്സും അല്‍പം അവശേഷിക്കുന്നെങ്കില്‍ മേലാല്‍ അടിസ്ഥാനരഹിതമായ ആരോപണം ഒരാണിന്‌ നേരേയും ഉന്നയിക്കരുത്‌. ചേല ചുറ്റി പൊട്ട്‌ കുത്തി ആണിനെതിരെ വന്ന്‌ പറയുമ്പോള്‍ വിശ്വസിക്കാനും, ജയ്‌ വിളിക്കാനും തയ്യാറായി ചില വായേ നോക്കികള്‍ ഉണ്ടായേക്കും. അവരെ നിങ്ങൾ നേരത്തെ ഷണ്ഡന്മാർ എന്ന് വിളിച്ചിരുന്നു എന്ന കാര്യമൊന്നും അപ്പോൾ ഓർക്കില്ല. സത്യം മനസ്സിലാക്കാന്‍ നില്‍ക്കാതെ പെണ്ണുങ്ങളുടെ പിറകെ വരുന്നവര്‍ക്കാണ്‌ ഞരമ്പ്‌ രോഗികള്‍ എന്ന പേര്‌ ചേരുക. എന്നാല്‍ സത്യം മനസ്സിലാക്കാനും, അത് പുറത്ത്‌ കൊണ്ടുവരാനും മനസ്സും ചങ്കൂറ്റവും ഉള്ള ഒരു കൂട്ടരും ഇവിടെയുണ്ട് എന്ന കാര്യം മറക്കരുത്.
അപക്വമായ വാദപ്രതിവാദവുമായി മെയിലുകള്‍ അയക്കരുത്‌. മറ്റൊരാളുടെ ഫേസ്ബുക്ക്‌ പ്രൊഫൈല്‍ സ്റ്റാറ്റസാക്കിയിട്ട്‌ അയാളെ പൊലയാട്ട്‌ പറയരുത്‌. സ്ത്രീകള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക്‌ മാര്‍ക്കറ്റ്‌ വാല്യൂ ഉണ്ടെന്ന്‌ കരുതുന്ന കാലം കഴിഞ്ഞ്‌ പോയി. ഏതറ്റം വരെയും പോകാന്‍ തയ്യാറായിട്ട്‌ തന്നെയാ ഞാന്‍ നടക്കുന്നത്‌.

ഇനി ആവശ്യമാണെങ്കില്‍ കേസ്‌ നടത്താന്‍ നാട്ടില്‍ വരാനും അതിന്റെ ചെലവ്‌ നിങ്ങളുടെ കയ്യില്‍ നിന്ന്‌ വാങ്ങാനും എനിക്കറിയാം. സത്യമേ വിജയിക്കൂ!!

സത്യം വെളിച്ചമാണ്‌ ഇരുട്ടിനെ കീറി മുറിച്ച്‌ പുറത്ത്‌ വരാന്‍ വെളിച്ചത്തിനും കഴിയും. അത്‌ ,കൊണ്ട്‌ സൈബര്‍ സെല്ലെന്ന ഉമ്മാക്കി കാണിച്ച്‌ മൊഹിയുദ്ദീനെയും സത്യത്തിനൊപ്പം നില്‍ക്കുന്നവരെയും വിരട്ടേണ്ട. (കാപട്യം തുറന്ന് കാണിക്കാനുള്ള തെളിവുകൾ ഇനിയുമുണ്ട്, അവശ്യ ഘട്ടങ്ങളിൽ പുറത്തെടുക്കുന്നതാണ്. നന്ദി, സ്നേഹ സലാം)

42 comments:

  1. കൂട്ടത്തില്‍ ഒന്നിനെ കള്ളപ്രചരണങ്ങള്‍ ആരോപിച്ചു തല്ലി കൊല്ലുമ്പോള്‍ നാണവും മാനവും ഇല്ലാതെ അത് നോക്കി നിന്ന് ആസ്വദിക്കുന്നവര്‍ അല്ല , സത്യം പുറത്ത് കൊണ്ട് വന്നു ദുരാരോപണ കുബുദ്ധികളുടെ കള്ളത്തരം വെളിച്ചത്ത് കൊണ്ടുവരാന്‍ കഴിവുള്ളവര്‍ തന്നെയാണ് എന്ന് തെളിയിച്ചത് മലയാളം ബ്ലോഗേഴ്സിന്റെ വിജയം തന്നെ ആണ്.

    വല്ലവരും പറഞ്ഞതിന്റെ ശരിയും തെറ്റും നോക്കാതെ, പെണ്ണായി എന്ത് നുണയും പറഞ്ഞാല്‍ മൂട് താങ്ങുന്നവര്‍ ആ

    ണ് ആണുങ്ങള്‍ എന്ന് തെറ്റിദ്ധരിച്ച ബുദ്ധി ജീവികളുടെ മുന്നില്‍ സത്യം തുറന്നു കാട്ടുന്നതാണ് ആണത്തം എന്നും, നട്ടെല്ല് എന്നും തെളിയിക്കുവാന്‍ നമുക്ക് കഴിഞ്ഞു.

    നപുംസകം ആണോ എന്ന് സംശയം ഉന്നയിച്ചവര്‍ ഫേസ്‌ ബുക്കും പൂട്ടി ഓടിപോയി... അവരോട് ഒന്നേ പറയാന്‍ ഉള്ളൂ.. ഒന്നുകില്‍ ആണാവണം അല്ലങ്കില്‍ പെണ്ണാവണം. രണ്ടും കെട്ടത് ആവരുത്.

    പുരുഷത്വവും സ്ത്രീത്വവും ജന്മം കൊണ്ട് മാത്രം കിട്ടുന്നതല്ല. അതില്‍ കര്‍മ്മം മുതല്‍ വസ്ത്രധാരണം വരെ ഉള്‍പ്പെട്ടിട്ടുണ്ട്.

    - അബസ്വര സംഹിത. ഫെമിനിസ സ്ഥാനം .സ്ത്രീയും വില്‍പ്പന ചരക്കും അധ്യായം.

    ReplyDelete
    Replies
    1. ഹഹഹ പഴയ പോസ്റ്റിന് കിട്ടിയ 94 കമെന്റും എന്റെ പക്കലുണ്ട്, ഗൂഗിൾ ഇൻബോക്സിൽ കിടപ്പുണ്ട്.

      Delete
    2. ഒരു ബ്ലോഗ്‌ പോയാല്‍ അടുത്ത് ബ്ലോഗ്‌.. ബാക്ക് അപ്പ് ഉണ്ടായാല്‍ മതി.. കമന്റുകള്‍ അടക്കം പുനസ്ഥാപിക്കാം....

      ഫോളോവര്‍ മാത്രം പോകും. പരിചയമുള്ളവര്‍ ബൂലോകത്ത് ഉണ്ടാവുമ്പോള്‍ ആ കമ്മിയും പരിഹരിക്കാം...

      Delete
  2. പശൂം ചത്ത്‌ മോരിലെ പുളീം പോയി....ന്നിട്ടും ... :)

    ReplyDelete
    Replies
    1. എന്തോ എനിക്ക് ഈ ബ്ലോഗിലൊന്നും ഒരു വിശ്വാസമില്ല അനാമിക. ഗൂഗീൽ തരുന്ന സൌജന്യ സേവനമാണത്രെ ഇത്. അവർക്ക് തോന്നിയ പോലെയാണ് കാര്യങ്ങൾ. സെക്യുർ ആയ ഒരു ഡൊമൈനൊക്കെ എടുത്ത് തുടങ്ങാനായിരുന്നു പ്ലാൻ... തൽക്കാലം ഇതിരിക്കട്ടെ. ഇപ്പോൾ ബ്ലോഗ് മാർക്കറ്റിംഗിനൊന്നുമില്ല, ചിലർക്ക് ഇത് കാണാനിട്ട് ഉറക്കം വരുന്നില്ല എന്ന് കേട്ടു.

      ബ്ലോഗിനെ ഞാൻ സജീവമാക്കുക എന്റെ അടുത്ത കഥയോടെയാവും. അത് ഈയാഴ്ച തന്നെയുണ്ടാവും. എന്റെ നഷ്ടപ്പെട്ട ഫോളോവേഴ്സിനെയെല്ലാം തിരിച്ച് പിടിച്ചേ പിന്നെ അടുത്ത പോസ്റ്റിടൂ....

      Delete
  3. ഞാന്‍ ഇന്ദു മേനോന്റെ ബ്ലോഗ് സന്ദര്‍ശിച്ചിരുന്നു. അവരുടെ സാഹിത്യം വായിച്ചിട്ട് ചിരി വന്നു. ടോയ്‌ലറ്റ് സാഹിത്യം എന്താണെന്ന് അവിടെനിന്നാണ് മനസ്സിലാക്കിയത്. അവരുടെ മുഖംമൂടി കീറിയെറിഞ്ഞ മൊഹിക്ക് നന്ദി... ഞങ്ങള്‍ കൂടെയുണ്ട്. ആശംസകള്‍....

    ReplyDelete
  4. ഇപ്പോ വന്നു... ആദ്യ കുറ്ച്ചു ഖണ്ഡിക വായിച്ചു... വിശദായിട്ട് വായ്ഇയ്ക്കാനുണ്ട്.....രാത്രിയാവട്ടെ...

    ReplyDelete
  5. Replies
    1. നന്ദി ഭായ്, എന്റെ വരയിൽ ഫോളോവേശ്സ് മാത്രമാണ് പോയതെങ്കിൽ എന്റെ ബ്ലോഗ് തന്നെ അടിച്ച് പോയി.

      Delete
  6. ഞാനും ഫോളോ ചെയ്തു .. മോഹി

    പുതിയ പോസ്റ്റ്‌ ഒരെണ്ണം വേഗം പോരട്ടെ ...

    ReplyDelete
    Replies
    1. പുതിയ പോസ്റ്റ് അണീയറയിൽ ഒരുങ്ങുന്നു...

      ഉടനെ വരും :) നന്ദി വേണുവേട്ടാ

      Delete
  7. അവളുടെ ചില വെളിപെടുതലുകള്‍ കാരണം അന്ന് ഞാന്‍ അവര്‍ക്കനുകൂലമായി അവര്‍ ഇട്ട പോസ്റ്റില്‍ കമെന്റിയിരുന്നു ഒന്നുമല്ല സൈബര്‍ സെല്ലില്‍ കേസ് കൊടുക്കണം അതിനു ഞങ്ങള്‍ ഉണ്ടാകും കൂടെ എന്നൊക്കെ , പക്ഷെ അതില്‍ ഇന്ന് ഞാന്‍ ഖേദിക്കുന്നു . സത്യത്തെ വളചോടിച്ചുല്ലതായിരുന്നു എന്നറിഞ്ഞത് ഇപ്പോളാണ് , ഇത്തരം അപഹാസ്യ കഥാ പത്രങ്ങളെ ഒട്ടപെടുതുന്നതില്‍ ഞാനുമുണ്ടാകും ഡിയര്‍ യം പീ - വീ ആര്‍ വിത്ത് യു

    ReplyDelete
    Replies
    1. കമെന്റിനും തിരിച്ചറിവിനും ഒരുപാട് നന്ദി ഭായ് :) സ്ത്രീകൾ കള്ളം പറഞ്ഞാൽ അത് വിശ്വസിക്കുന്ന കാലം കഴിഞ്ഞു

      Delete
  8. ഫോളോ ചെയ്തു മോഹി ...ലഡ്ഡു വിതരണം ഉണ്ടോ ? :)

    ReplyDelete
  9. തിരികെ എത്തിയല്ലോ, വീണ്ടും സ്വാഗതം!

    ഈ പോസ്റ്റ്‌ കണ്ടു പലരും തെറ്റ് മനസിലാക്കി തിരിച്ചറിവ് ഉണ്ടായി എന്ന് അറിയുന്നതിലും അതിയായ സന്തോഷം!

    എന്തായാലും നല്ലത് വരട്ടെ! ഇനിയും പടച്ചോന്‍ ഈ ബ്ലോഗിനെ കുപ്പയില്‍ എറിയാതിരിക്കട്ടെ! ആശംസകള്‍ :-)

    ReplyDelete
  10. സോറി.....പാവം പ്രവാസിയെ പീഡിപ്പിച്ചപ്പോള്‍ നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ

    ReplyDelete
  11. മോഹി.. ഒരു പാട് പേര്‍ വായിച്ച മികച്ച ഒരു ബ്ലോഗ്‌ നഷ്ടമായിട്ടും കൂടുതല്‍ കരുത്തോടെ തിരിച്ചു വന്നതിനു ആദ്യമേ അഭിനന്ദനങ്ങള്‍ .. പഴയ ആ പ്രിയപ്പെട്ട കഥകള്‍ എല്ലാം വീണ്ടും പോസ്റ്റ്‌ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.. ഈ വിഷയത്തെ കുറിച്ചുള്ള പ്രതികരണം വായിച്ച ശേഷം. ഇപ്പോള്‍ ബ്ലോഗ്‌ തിരിച്ചു വന്ന സന്തോഷം പങ്കിടാന്‍ വന്നതാണ്

    ReplyDelete
  12. മാസങ്ങള്‍ കഴിഞ്ഞു മൊഹി പുതിയ പോസ്റ്റ്‌ ഇട്ടെന്നു കണ്ടു വന്നതാ ...ഇതെന്തെടെ ഇത്

    ReplyDelete
  13. ഇവിടെ ഈ ബൂലോകത്ത് എന്തൊക്കെ സംഭവിക്കുന്നു, ആരറിയുന്നു...
    ഈ തിരിച്ചു വരവിനു സ്വാഗതം....

    ReplyDelete
  14. ഫോളോ ചെയ്തു ..നമ്മള് ഒരു ആര് മാസം വിട്ടുനിന്നപ്പോള്‍ ഇതൊക്കെ നടന്നോ ? പെണ്ണെന്നും പെണ്ണ്തെന്നയാ കോയാ ......പുതിയ പണ്ടാരത്തിന് ഒരായിരം ആശംസ

    ReplyDelete
  15. ഒക്കെ ശരിയാവും....എല്ലാം നല്ലാതിനാ !
    ഇപ്പൊ കൂട്ടായ്മയുടെ കരുത്തു നാം അറിഞ്ഞു...അല്ല അറിയിച്ചു കൊടുത്തു !!
    സംഭവാമി യു ഗോ ..യു ഗോ ....മുന്നോട്ട് !!
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  16. തിരിച്ചടികളിൽ തളരാതെ മുന്നോട്ട്...

    ReplyDelete
  17. This comment has been removed by the author.

    ReplyDelete
  18. ഈ ഇന്ദു മേനോന്‍ ആ മൂത്രപ്പുര സാഹിത്യകാരിയല്ലേ.. ഇവളില്‍ നിന്നൊക്കെ ഇതിനേക്കാള്‍ നല്ല ഉത്പന്നങ്ങള്‍ പ്രതീക്ഷിക്കുന്നവരെ ആന്നു ചാണകത്തില്‍ മുക്കിയ ചൂല് കൊണ്ട് തല്ലേണ്ടത്...

    പുരുഷന്മാര്‍ക്ക് ഒരു പ്രായമാകുമ്പോള്‍ സെക്സിനുള്ള കപ്പാസിറ്റി നഷ്ട്ടപെടുക സ്വാഭാവികമാണ്.. അപ്പോള്‍ അവര്‍ പരസ്ത്രീകലുമായി ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ നോക്കും. താന്‍ വിഷയത്തില്‍ ഒരു അഗ്രഗണ്യന്‍ ആണെന്ന് മറ്റുള്ളവരെ അറിയിക്കാനുള്ള ഒരു സൂത്രപണി ആണത്..

    അതുപോലെയാണ് ചില ബ്ലോഗര്‍മാരും ചില ഏച്ചു കെട്ടിയ സാഹിത്യകാരും..

    അപ്പോള്‍ സംഗതി നടക്കാതെ.. ധര്‍മം ജയിക്കട്ടെ..

    ReplyDelete


  19. പ്രീയ മോഹി
    ബ്ലോഗില്‍ വന്നതിനും, ചേര്‍ന്നതിനും,
    അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി
    പുതിയ ബ്ലോഗിലെ ആദ്യകുറി ഒരു വലിയ
    പോസ്റ്റ്‌ ആണല്ലോ ഇതിലെ കാര്യങ്ങള്‍
    കളികള്‍/അല്ലെങ്കില്‍ പൊളിറ്റിക്സ് എന്താണന്നറിയില്ല.
    ഏതായാലും അതൊരു മഹാ സംഭവം ആണെന്ന് തോന്നുന്നു.
    എന്തായാലും ഈ പറഞ്ഞ എഴുത്തുകാരിയുടെ ബ്ലോഗിലേക്കുള്ള
    ആദ്യ ലിങ്ക് ഒഴിവാക്കുക, വായനക്കാരെ അവിടേക്ക് ആദ്യം തന്നേ
    പറഞ്ഞു വിടുന്നതിനേ അതുതകൂ എന്ന് തോന്നുന്നു,
    അവിടൊരിക്കലും പോകാത്ത ഞാനും അവിടെപ്പോയി.
    അതിലെ അശ്ലീലം വായിക്കുന്നതിനെ അത് കാരണമാകൂ.
    എന്തായാലും ഇതെപ്പറ്റി കൂടുതല്‍ ഒന്നും പറയാന്‍ ഞാന്‍ മുതിരുന്നില്ല, മറിച്ച്
    ഇത്തരക്കാര്‍ക്ക് കൂടുതല്‍ പബ്ലിസിറ്റി കൊടുക്കാതിരിക്കുന്നതാണ് നല്ലത്.
    വീണ്ടും കാണാം
    താങ്കളുടെ ബ്ലോഗു തിരോധാനത്തില്‍ മേല്‍പ്പറഞ്ഞ കഥാ നായികയുടെ
    കൈ ഉണ്ടോ എന്തോ!!! :-) ;:-) :-)

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. blog thirichu kittiyathil santhoshikkunnu. aasamsakalode..

    ReplyDelete
  22. സസ്നേഹം മോഹിക്ക്, എന്റെ അഭിപ്രായത്തില്‍ അത്രയ്ക്ക് തെറി ഒന്നും വിളിക്കാതെ, നേരെ അവരെ ബ്ലോക്ക്‌ ചെയ്‌താല്‍ മതിയായിരുന്നു,I understand u were badly hurt by the comments,but still I some how dont like talking such people, It eventually will have a bad effect on our own personality, തറയാകാന്‍ വേണ്ടി നമ്മളെന്തിനാ വെറുതെ മത്സരിക്കുന്നത്, ജയിക്കാന്‍ നമുക്കോട്ടു കഴിയുകയും ഇല്ല, ഇനി ജയിച്ചാല്‍ തന്നെ അതിന്ടെ അര്‍ഥം ജീവിതത്തില്‍ നാം തൊറ്റു എന്നാകും. താങ്കളെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം, അതുകൊണ്ട് തന്നെ താങ്കളുടെ കൂടെ ഞങ്ങള്‍ എല്ലാം ഉണ്ട്. ഈ ബ്ലോഗ്‌ ഇട്ടതു നന്നായി, കാര്യങ്ങളുടെ കിടപ്പ് ശരിയായി എല്ലവരെയും അറിയിക്കുക എന്ന കര്‍മ്മം വളരെ നന്നായി നിര്‍വഹിച്ചു.

    ReplyDelete
  23. ചെ - വല്ല്യ നഷ്ടായിപ്പോയല്ലോ ... എനിക്കാണെങ്കിൽ ആ ഓണക്ക സാഹിത്യത്തിനെ രണ്ടു പറയാനുണ്ടായിരുന്നു . :D

    ReplyDelete
  24. കുറേ വൈകി ഗ്രൂപ്പിൽ എത്താൻ... :(

    ReplyDelete
  25. ഇപ്പോഴാ സംഭവം കണ്ടത്... ലഭ്യമായ എല്ലാ ലിങ്കിലും പോയി നോക്കി...
    പറയുന്നതും ചെയ്യുന്നതും എന്തെന്ന് ബോധമില്ലാത്ത കുറേ സ്ത്രീകള്‍, എന്താ പറയ്ക
    ചിരിപ്പിച്ചു ... :D

    ReplyDelete

  26. ഹ ഹ ... ചുമ്മാ വന്നതാ ..അന്നത്തെ ഓരോ സംഭവങ്ങളെ ... അന്നത്തെ കമെന്റുകൾ മൊത്തം പോയി ല്ലേ...എന്റെ കമെന്റൊന്നും ഇപ്പൊ ഇതിൽ കാണാനില്ല ല്ലോ

    ReplyDelete
  27. This comment has been removed by the author.

    ReplyDelete
  28. ഒരിക്കൽ സക്കറിയയുടെ ഒരു കമന്റ് മനോരമയിൽ കണ്ടത് ഓർക്കുവാ. ദൈവം തൂണിലും തുരുമ്പിലുമുണ്ടെങ്കിൽ കക്കൂസിലും വേശ്യാലയത്തിലും കാണുമല്ലോ എന്ന്. പള്ളിയിലും അമ്പലത്തിലും മാത്രം ഇരുന്നാൽ ദൈവം മണ്ടനായി പോവില്ലേ. മനുഷ്യന്റെ നല്ല വശങ്ങൾ മാത്രം കാണുന്ന മണ്ടൻ. കക്കൂസിലും വേശ്യാലയത്തിലും ഇരുന്നാലല്ലേ അവന്റെ ഒക്കെ ഒറിജിനൽ കാണാൻ പറ്റൂ.. ഇങ്ങനെ ഒരു മറുപടി കൊടുക്കാൻ നമുക്ക് പക്ഷേ അന്ന് മാധ്യമമുണ്ടായിരുന്നില്ല. ഇതിപ്പൊ പറഞ്ഞത്, ഇവിടെ ഇത് അന്വർത്ഥമായി കണ്ടു. ഇന്ദുമേനോന്റെ ഭാഷയിൽ പറഞ്ഞ ഈ ഫേസ് ബുക്ക് ബ്ലോഗാദി കക്കൂസുകൾ ഉണ്ടായത് കൊണ്ടല്ലേ പുസ്തകങ്ങളിലെ ചില പുണ്യപ്പെട്ട എഴുത്തുകാരുടെ തനിനിറവും ഗുണവില്ലായ്മയും നമുക്കൊക്കെ ബോധ്യപ്പെട്ടത്...!

    ദൈവങ്ങളേ നിങ്ങൾ കക്കൂസുകളിൽ വാഴുക.. യാഥാർത്ഥ്യങ്ങൾ നിങ്ങളെ തേടി വരും..!

    ReplyDelete
  29. മൊഹി..മതി..കീപ്‌ കൂള്‍...

    ReplyDelete